Friday, 21 August 2015

salads

പാചകറാണികളല്ലാത്തവര്‍ക്കും അഞ്ചുമിനിറ്റിനുള്ളില്‍ രുചികരമായ സാലഡ് ഉണ്ടാക്കാം. ഏതുതരം പച്ചക്കറികളും പഴങ്ങളും ചേര്‍ത്ത് നമുക്ക് ഇഷ്ടമുള്ള രുചികളില്‍ സാലഡ് തയ്യാറാക്കാം. ചേരുവ കൂടുംതോറും ഗുണവും രുചിയും കൂടും. ഇതാ ചില സാലഡ് രുചികള്‍.....
ഫ്രഷ് സാലഡ്
പുഴുങ്ങിയ ഉരുളക്കിഴങ്ങ്, വെള്ളരി, തക്കാളി എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. ഇതില്‍ മുളപ്പിച്ച പയര്‍, അനാര്‍ എന്നിവ ചേര്‍ക്കുക. നാരങ്ങാനീരും ഉപ്പും മല്ലിയിലയും ചേര്‍ത്ത് വിളമ്പാം. ഇഷ്ടാനുസരണം ഒരു പച്ചമുളകും ചേര്‍ക്കാം.
വെജിറ്റബിള്‍ സാലഡ്
കാബേജ്, സവാള, വെള്ളരി, കാരറ്റ്, റാഡിഷ്, തക്കാളി, പേരയ്ക്ക, ആപ്പിള്‍ ഇവ ചെറുതായി അരിയുക. ഇതില്‍ രണ്ടു സ്പൂണ്‍ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക.
പാവയ്ക്കാ സാലഡ്
പാവയ്ക്കാ രണ്ടായി നെടുകെ കീറി അതിന്റെ കുരു കളഞ്ഞു അരിഞ്ഞെടുക്കുക. സവാള, തക്കാളി, പച്ചമുളക് മല്ലിയില എന്നിവ ചെറുതായി അരിയുക. അടുപ്പില്‍ ഫ്രൈ പാന്‍ വച്ച് ഒലിവ് ഓയില്‍ ഒഴിച്ച് ചെറിയ ചൂടില്‍ അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കാ ഏകദേശം ഗോള്‍ഡന്‍ നിറത്തില്‍ വറുത്തു കോരുക. ഒരു ബൗളില്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചെറുതായി അരിഞ്ഞ തക്കാളി,പച്ചമുളക്, മല്ലിയില എന്നിവയും നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കുക. ഇതിലേക്ക് വറുത്തുകോരിയ പാവയ്ക്ക ചേര്‍ത്ത് നന്നായി ഇളക്കുക. പാവയ്ക്കാ സാലഡ് റെഡി...
ഫ്രൂട്ട് സാലഡ്
ചെറുപഴം, ആപ്പിള്‍, മാമ്പഴം, മുന്തിരി, അനാര്‍, ചെറി, പേരയ്ക്ക എന്നിവ ചെറുതായി മുറിച്ച് നാരങ്ങാനീര് പുരട്ടുക. അരകപ്പ് പഞ്ചസാരയില്‍ കുറച്ചുവെള്ളം ചേര്‍ത്ത് തിളപ്പിച്ച് പാനിയാക്കുക. തണുത്തു കഴിയുമ്പോള്‍ അരിഞ്ഞുവെച്ച പഴങ്ങളില്‍ ചേര്‍ത്തിളക്കുക. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് വിളമ്പാം.

Wednesday, 19 August 2015

sharkaravaratti

ഇന്ന് നമ്മുക്ക് ഓണ വിഭവങ്ങളിൽ ഒന്നായ ശർക്കര വരട്ടി ഉണ്ടാക്കിയാലൊ....
എല്ലാരും റെഡി ആണല്ലൊ....
നേന്ത്രകായ :- 6
ശർക്കര. :-300 ഗ്രാം
എണ്ണ. :-വറുക്കാൻ പാകത്തിനു
ഏലക്കാപൊടി :- 1/2 റ്റീസ്പൂൺ
ചുക്ക് പൊടി :- 1/2റ്റീസ്പൂൺ
ജീരക പൊടി :- 1/4 റ്റീസ്പൂൺ
നെയ്യ് (optional):-1/2 റ്റീസ്പൂൺ
കായ നടുവെ 2 ആയി പിളർന്ന് കുറച്ച് കനത്തിൽ അരിഞെടുക്കുക.പാനിൽ എണ്ണ ചൂടാക്കി ,കായ കഷണങ്ങൾ ഇട്ട് നന്നായി വറുത്ത് കൊരുക.കുറച്ച് കനം ഉള്ള കഷൺങ്ങൾ ആയതിനാൽ കുറച്ച് സമയം എടുക്കും.
ശർക്കര വളരെ കുറച്ച് വെള്ളം ചെർത്ത് പാനി ആക്കി അരിച്ച് എടുക്കുക. വീണ്ടും പാനി അടുപ്പത്ത് വച്ച് നന്നായി ഇളക്കി കുറുകി തുടങ്ങുമ്പോൾ ഏലക്കാ,ചുക്ക്,ജീരകം എന്നീ പൊടികളും നെയ്യും ചെർത്ത് ഇളക്കി ,വറുത്ത് വച്ചിരിക്കുന്ന കായ കൂടി ചേർത്ത് ഇളക്കുക.നന്നായി കുറുകി കായയിൽ നന്നായി പാവു പിടിച്ച് കഴിഞ്ഞ് തീ ഓഫ് ചെയ്യാം.ശേഷം തണുത്ത് നന്നായി ഡ്രൈ ആയ ശേഷം കുപ്പിയിൽ ആക്കി സൂക്ഷിക്കാം...
ശർക്കര വരട്ടി റെഡി ആയെ ,ഇനി ഓണം ആയിട്ട് ഞങ്ങൾ ഒന്നും ഉണ്ടാക്കി തന്നില്ലാന്ന് പറയരുത്.....

Tuesday, 18 August 2015

gulab jamഗുലാബ് ജാം
ആവശ്യമായ ചേരുവകള്‍
1. പാല്‍പൊടി 120 ഗ്രാം
2. മൈദ 120 ഗ്രാം
3. ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍
4. പഞ്ചസാര 60 ഗ്രാം
5. പാല്‍ 50 മില്ലി
6. റോസ് എസ്സന്‍സ് കുറച്ചു തുള്ളി
7. നെയ്യ് വറുക്കുന്നതിന്
8. വെള്ളം 50 മില്ലി
പാകം ചെയ്യുന്നവിധം
1. പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
2. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.
3. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.
4. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.
— with Gvr Krishna.

Tuesday, 11 August 2015

Peanut balls...

Peanut balls...
Kappalandi, ari enniva varuth tharutharupayi podich, gheeyil vazhatiya thenga, elakapodi enniva cherth mix cheyth, sarkara pani ozhich mix cheynm. Choododu koodi thanne balls aki uruti edukm.

dates cake

ഈന്തപ്പഴം കേക്ക്
1. ഈന്തപ്പഴം (ഒരു കപ്പ്), മുട്ട (നാല്), റിഫൈന്‍ഡ്
ഓയില്‍ (ഒരു കപ്പ്), പഞ്ചസാര (മുക്കാല്‍ കപ്പ്)
2. മൈദ (ഒരു കപ്പ്),
3. അണ്ടിപ്പരിപ്പ്, കിസ്മിസ് (ആവശ്യത്തിന്)
ഒരു മിക്സിയില്‍ ഒന്നാമത്തെ ചേരുവകള്‍ ഇട്ട് നന്നായടിക്കുക. ഇതിലേക്ക് അല്‍പാല്‍പമായി മൈദ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു പ്രഷര്‍കുക്കറില്‍ നെയ് തൂത്ത് കൂട്ടൊഴിച്ച് വെയ്റ്റിടാതെ ചെറിയ തീയില്‍ 30-40 മിനിറ്റ് വേവിക്കുക.

noodles chicken cake

നൂഡ്ല്‍സ് ചിക്കന്‍ കേക്ക്
1. ചിക്കന്‍ വേവിച്ച് മിന്‍സ് ചെയ്തത് (അരകപ്പ്),
2. സവാള പൊടിയായി അരിഞ്ഞത് (രണ്ട്), ഇഞ്ചി,
വെളുത്തുള്ളി ചതച്ചത് (ഒരു ടേ. സ്പൂണ്‍),
കാപ്സികം അരിഞ്ഞത് (ചെറിയ കഷണം),
കുരുമുളകുപൊടി (ഒരു ടീ സ്പൂണ്‍), ഗരംമസാല
(ഒരു സ്പൂണ്‍), മഞ്ഞള്‍പൊടി (കാല്‍ ടീസ്പൂണ്‍),
മല്ലിയില അരിഞ്ഞത് (ഒരു ടേ. സ്പൂണ്‍).
3. മുട്ട (നാല്)
4. നൂഡ്ല്‍സ് വേവിച്ചത് (ഒരു കപ്പ്)
പാനില്‍ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ യഥാക്രമം വഴറ്റുക. ഇതിലേക്ക് ചിക്കന്‍ മിന്‍സ് ചെയ്തതും ഇട്ട് യോജിപ്പിച്ച് വാങ്ങുക. മുട്ട പൊട്ടിച്ചൊഴിച്ചതില്‍ ഇറച്ചിക്കൂട്ടും നൂഡ്ല്‍സും ചേര്‍ത്ത് യോജിപ്പിക്കുക. പ്രഷര്‍ കുക്കറില്‍ എണ്ണ തടവി കൂട്ടൊഴിച്ച് വെയ്റ്റിടാതെ 20-30 മിനിറ്റ് ചെറുതീയില്‍ വേവിക്കുക.

cookar appam

കുക്കര്‍ ഉപയോഗിച്ച് എളുപ്പം തയാറാക്കാവുന്ന മൂന്ന് വിഭവങ്ങള്‍
കുക്കര്‍ അപ്പം
1. പച്ചരി ഒരു കപ്പ് (കുതിര്‍ത്തത്), ചോറ് (കാല്‍
കപ്പ്), വെള്ളം (മുക്കാല്‍ കപ്പ്), ഉപ്പ് (ആവശ്യത്തിന്)
2. ശര്‍ക്കര (കാല്‍ കിലോ), വെള്ളം (മുക്കാല്‍ കപ്പ്),
ബേക്കിങ് പൗഡര്‍ (കാല്‍ സ്പൂണ്‍)
3. തേങ്ങാക്കൊത്ത് (ഒരു ടേ. സ്പൂണ്‍),
ചുവന്നുള്ളി അരിഞ്ഞത് (ഒരു ടേ. സ്പൂണ്‍).
ഒന്നാമത്തെ ചേരുവ മിക്സിയില്‍ നേര്‍മയായി അരക്കുക. ശര്‍ക്കര മുക്കാല്‍കപ്പ് വെള്ളത്തില്‍ ഉരുക്കി അരിച്ച് അരച്ചുവെച്ചിരിക്കുന്ന അരിക്കൂട്ടില്‍ ചേര്‍ക്കുക. ഇതില്‍ ബേക്കിങ് പൗഡറും ചേര്‍ത്ത് യോജിപ്പിക്കുക.
പ്രഷര്‍ കുക്കറില്‍ എണ്ണ ഒഴിച്ച് ഉള്ളിയും തേങ്ങാക്കൊത്തും ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് അരിമാവ് ഒഴിച്ച് വെയ്റ്റിടാതെ മൂന്നുമിനിറ്റ് തീ കൂട്ടിവെക്കുക. പിന്നീട് തീ കുറച്ചിടണം. അടുപ്പില്‍നിന്ന് വാങ്ങി ആവി പോയശേഷം പുറത്തെടുത്ത് മുറിച്ച് വിളമ്പാം.