Wednesday 4 January 2012

കരിമീന്‍ ബേക്




1കരിമീന്‍ - അരകിലോ
2മുളകുപൊടി -4 വലിയ സ്പൂണ്‍
ഇഞ്ചി -3 മൂനിനജ്ഹു കഷ്ണം
കുരുമുളക് -ഒന്നര ചെറിയ സ്പൂണ്‍
മഞ്ഞള്‍ പൊടി-ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി -30 അല്ലി
ചുവന്നുള്ളി -25 എണ്ണം
വിനാഗിരി -2 വലിയ സ്പൂണ്‍
ഉപ്പ്-പാകത്തിന്
3 .മൈദാ -അല്പം
4 .എണ്ണ-മീന്‍ വറുക്കാന്‍ ആവശ്യത്തിനു
5 .സവാള -മൂന്ന് ,പൊടിയായി അറിഞ്ഞത്
ഇഞ്ചി -പൊടിയായി അറിഞ്ഞത് രണ്ടു വലിയ സ്പൂണ്‍
6തക്കാളി പൊടിയായി അറിഞ്ഞത് -രണ്ടു കപ്പ്‌
7ഉപ്പ് -പാകത്തിന്
8 .കട്ടിയുള്ള തേങ്ങാപാല്‍ -3 കപ്പ്‌
പാകം ചെയ്യുന്ന വിധം
* ഓവന്‍ 180 C ല്‍ ചുടാകിയിടുക
*കരിമീന്‍ വെട്ടികഴുകി വൃത്തിയാകുക.
*രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് മയത്തില്‍ അരച്ച് ,മീനില്‍ പുരട്ടി അല്‍പസമയം വെയ്കുക.അധികമുള്ള മസാല വഴറ്റാനായിമാറ്റിവെക്കാം .
*പുരട്ടി വെച്ചിരിക്കുന്ന മീനിനു മുകളില്‍ മൈദാ വിതറിയ ശേഷ൦ ചുടായ എണ്ണയില്‍  മീന്‍ വറുത്തു കോരുക .
*മീന്‍ വറുത്ത എണ്ണയില്‍ നിന്ന് മൂന്നോ നാലോ വലിയ സ്പൂണ്‍ എണ്ണ ചൂടാകി ,അതില്‍ സവാളയും ഇന്ജ്ഹിയും വഴറ്റുക .ഇതിലേക്ക്അധികമുള്ള മസാല ചേര്‍ത്ത് വഴറ്റുക .
*ഒരു ബാകിംഗ് ദിഷില്‍, തയ്യാറാകിയ മസാല പകുതി  നിരത്തുക .അതിനു മുകളില്‍ മീന്‍ വറുത്തു വെക്കുക ,അതിനു മുകളില്‍ ബാക്കി മസാല നിരത്തണം
*ഏറ്റവും മുകളില്‍ തേങ്ഹാ പാല്‍ ഒഴിച്ച ശേഷം ഓവനില്‍ വച്ച് 20 -30 മിനിറ്റ് ബേക് ചെയ്യുക ..




Tuesday 3 January 2012