Saturday 30 August 2014

bred unniyappam

ബ്രെഡ്‌ ഉണ്ണിയപ്പം


1. ബ്രെഡ്‌ സ്ലൈസ് - 6 (അരികു കട്ട്‌ ചെയ്ത് കൈ കൊണ്ട് പൊടിക്കുക)
ചെറു പഴം - 4
ശര്ക്കര - 1 ബ്ലോക്ക് (1/2 ഗ്ലാസ് വെള്ളത്തിൽ ഉരുക്കി തയ്യാറാക്കി വെക്കുക.
ഏലക്ക - 4 എണ്ണം (തോടില്ലാതെ അരി ക്രഷ് ചെയ്തത്)
ഉപ്പു - 1 നുള്ള്

2. തേങ്ങ ചെറുതായി അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
എള്ള് - 1 ടി സ്പൂണ്‍
നെയ്യ് - ടേബിൾ സ്പൂണ്‍

3. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം.
ഒരു ബൌളിൽ 1)മത് പറഞ്ഞിരിക്കുന്നവ ഞെരടി യോജിപ്പിക്കുക. ഇത് അട കുഴക്കുന്ന പാകം ആയിരിക്കണം അല്ലെങ്കിൽ ഉഴുന്ന് വടയുടെ പാകം - വെള്ളം കൂടിയാൽ പരിഭ്രമിക്കേണ്ട - ഒരു സ്ലൈസ് ബ്രെഡ്‌ കൂടി ഞെരടി ചേര്ക്കുക.

ഒരു പാനിൽ നെയ്യ് ഒഴിച്ച് തേങ്ങ കൊത്തു വറത്തു മാവ് മിശ്രിതത്തിൽ ചേര്ക്കുക. ഇനി അതേ നെയ്യിൽ എള്ള് മൂപ്പിച്ചു മാവിൽ ചേർക്കുക.

ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് വെക്കുക.

പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ ഒരു വട്ടത്തിൽ കുഴിവുള്ള സ്പൂണ്‍ (ചിത്രത്തിലേത് പോലെ) വെള്ളത്തിൽ മുക്കി നനച്ച് മാവിൽ നിന്നും ഒരു സ്പൂണ്‍ കോരി എണ്ണയിലേക്ക് ഇടുക. മാവ് മുഴുവൻ ഇത് പോലെ കോരി ഒഴികുക.

മൂത്താൽ എണ്ണയിൽ നിന്നും കോരുക.

Enjoy!!

Friday 29 August 2014

virgin coconut oil

~~~~~ഇന്നത്തെ എന്‍റെ സ്പെഷ്യല്‍ ടിപ്സ് ~~~~
virgin coconut oil അഥവാ ഉരുക്ക് എണ്ണ "എങ്ങനെയാണ് ഉണ്ടാകുന്നെത് നോക്കിയാലോ ?
(ഇത് കൂടുതലായും ഉപയോഗിക്കുനത്(SKIN disease, like) മുഖക്കുരു. ഇ എണ്ണ കൂടുതലും ഉപയോഗികുന്നത്കുട്ടിക്കള്‍ക്ക് വേണ്ടി ആണ്)
തേങ്ങ ചിരകിയത് -5 എണ്ണം
പാക് (അടയ്ക്ക ) നുറുക്കിയത് -3 എണ്ണം
ചെമ്പ് ഉരുളി -1
തോര്‍ത്ത്‌ -1
തേങ്ങ ചിരകി പാല്‍ എടുക്കുക.
തേങ്ങ പാല്‍ +പാക് (അടയ്ക്ക ) നുറുക്കിയത് എല്ലാം കൂടി ചെമ്പ് ഉരുളില്‍ ഇട്ടു തിളപ്പിക്കുക അത് വറ്റി വരുമ്പോള്‍ അതില്‍ നിന്ന് എണ്ണ തെളിഞ്ഞു (ഊറി) വരുന്നത് കാണാം അപ്പോള്‍ തീ കുറച്ചു ഇളം തീയില്‍ വയറ്റി എടിക്കുക.(അതിന്റെ പരുവം ശ്രദ്ധിക്കുക.)
എണ്ണ പൂര്‍ണമായും തെളിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി തണുക്കാന്‍ വയ്ക്കുക . ഒന്ന് തനുതത്തിനു ശേഷം തോര്‍ത്തില്‍ അരിച്ചു എടുക്കുക
ഇതു തന്നെ ഈ virgin coconut oil അഥവാ ഉരുക്ക് എണ്ണ എന്ന് പറയുന്നത്.
പാക് (അടയ്ക്ക) ഉപയോഗിക്കുനത് SKIN disease, like മുഹക്കുരു. ഇ എണ്ണ കൂടുതലും ഉപയോഗികുന്നത് കുടികള്‍ക് വേണ്ടി ആണ്. അതില്‍ പാക് (അടയ്ക്ക) ഉപയോഗിക്കില്ല. നമ്മള്‍ കുട്ട്കല്ക് വാങ്ങുന്ന ഒരു എണ്ണയും (baby ഓയില്‍) ഇതിനു തുല്യം വരൂല. 100 % ഉറപ്പ്.

Tuesday 26 August 2014

തക്കാളി മോരുകറി

തക്കാളി മോരുകറി
ചേരുവകള്‍
1. തക്കാളി (ചതുരകഷ്‌ണങ്ങളാക്കിയത്‌) - 3 ഇടത്തരം
2. സവാള (നീളത്തില്‍ അരിഞ്ഞത്‌) - 1
3. ഇഞ്ചി (ചെറുതായി അരിഞ്ഞത്‌) - 1 1/2 ടീസ്‌പൂണ്‍
4. വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്‌) - 1 ടീസ്‌പൂണ്‍
5. പച്ചമുളക്‌ (രണ്ടായി മുറിച്ചത്‌) - 2 എണ്ണം
6. തൊണ്ടന്‍മുളക്‌ (രണ്ടായി മുറിച്ചത്‌) - 2 എണ്ണം
7. തേങ്ങാപ്പാല്‍ (ഇടത്തരം അയവിലുള്ളത്‌) - 1 1/2 കപ്പ്‌
8. മഞ്ഞള്‍പ്പൊടി - 1/2 ടീസ്‌പൂണ്‍
9. എണ്ണ - 1 ടേബിള്‍ സ്‌പൂണ്‍
10. കടുക്‌ - 1/2 ടീസ്‌പൂണ്‍
11. വറ്റല്‍ മുളക്‌ - 4 എണ്ണം
12. ഉലുവ - 1/4 ടീസ്‌പൂണ്‍
13. കറിവേപ്പില - 2 തണ്ട്‌
14. കട്ടിത്തൈര്‌ - 3/4 കപ്പ്‌
15. ഉപ്പ്‌ - പാകത്തിന്‌
പാകം ചെയ്യുന്ന രീതി
1. എണ്ണ ചൂടാക്കി കടുക്‌, ഉലവു, വററല്‍ മുളക്‌, കറിവേപ്പില എന്നിവ ഇട്ട്‌ താളിക്കുക.
2. ഇതിലേക്ക്‌ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, സവാള, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത്‌ വഴറ്റുക.
3. ഇതിലേക്ക്‌ തക്കാളിക്കഷ്‌ണങ്ങളും ചേര്‍ത്ത്‌ വീണ്ടും 5 മിനിറ്റ്‌ വഴററുക.
4. ടൊമാറ്റോ കഷ്‌ണങ്ങള്‍ വാടിത്തുടങ്ങുമ്പോള്‍ ഒന്നരകപ്പ്‌ ഇടത്തരം കട്ടിയുള്ള തേങ്ങാപ്പാലും ചേര്‍ത്ത്‌ ഇളക്കി തിളപ്പിക്കുക. ആവശ്യത്തിന്‌ ഉപ്പും ചേര്‍ക്കുക.
5. ടൊമാറ്റോ കഷ്‌ണങ്ങള്‍ വെന്ത്‌ ചാറു കുറുകിത്തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
6. ഈ കറി നന്നായി തണുത്തശേഷം അധികം പുളിയില്ലാത്ത കട്ടിത്തൈര്‌ ഉടച്ചതും ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ വിളമ്പുക.
(കറി നന്നായി തണുത്തശേഷം മാത്രം തൈര്‌ ചേര്‍ക്കുക. അല്ലെങ്കില്‍ കറി പിരിഞ്ഞുപോകും) 

പൂരി

പൂരി
. -ചേരുവകൾ
1. ഗോതമ്പ്‌ ആട്ട 2 കപ്പ്‌
2. നെയ്യ്‌ - 1 ടീസ്പൂണ്‍
3. ഉപ്പ്‌ - പാകത്തിന്‌
4. എണ്ണ

തയ്യാറാക്കുന്ന വിധം:
1. ആട്ടയില്‍ (ഗോതമ്പ്‌ പൊടി), നെയ്യും ആവശ്യത്തിന്‌ ഉപ്പും ചേര്ത്ത്ാ‌ (വെള്ളം വളരെ കുറച്ച്‌) കുഴച്ചെടുക്കുക. മാവ്‌ നന്നായി ഇടിച്ച്‌ കുഴച്ചാല്‍ പൂരിയ്ക്ക്‌ കൂടുതല്‍ മാര്ദ്ദജവം കിട്ടും.
2. കുഴച്ച മാവില്‍ നിന്നും കുറേശ്ശെ എടുത്ത്‌ ഉരുളകള്‍ ആക്കുക.
3. ഈ ഉരുളകള്‍ പപ്പടവട്ടത്തില്‍ പരത്തി തിളച്ച എണ്ണയില്‍ ഇട്ട്‌ golden നിറമാവുമ്പോള്‍ കോരിയെടുക്കുക.
LikeLike ·  · 

Friday 8 August 2014

അൽഫാം

അൽഫാം دجاج الفحم..
എന്റെതായ ഒരു രീതിയാണ്‌ ..
..കോഴി 1
തൈര് (പുളിയില്ലാത്ത തൈര് )
പൊതീനയില (കുറച് കൂടുതൽ ഇടുക )
പച്ചമുളക്
വെളുത്തുള്ളി
ഇഞ്ചി
ചെറുനാരങ്ങ 2
കസ്തൂരിമെത്തി
വിനാഗിരി 2 സ്പൂണ്‍
ചാറ്റ് മസാല ( ഒരു സ്പൂണ്‍ )
തന്തൂരി മസാല
കളർ വേണമെങ്കിൽ റെഡ് ഫുഡ്‌ കളർ
അല്ലെങ്കിൽ കുറച്ച കാശ്മീരി മുളക് പൊടി
വെളുത്തുള്ളി ഇഞ്ചി പച്ചമുളക് പുളിയില്ലാത്ത തൈര് പൊതീന പൈസ്റ്റ് എല്ലാം കൂടെ മിക്സ്‌ ചെയ്ത ചെറുനാരങ്ങ പിഴിയുക അതിലേക് ചാറ്റ് മസാല തന്തൂരി മസാല കശ്മീരി പിന്നെ വറുത്ത കസ്തൂരിമെത്തി കുറച് ഇടുക കുറച്ച ഉപ്പ് എല്ലാം കൂടെ മിക്സ്‌ ചെയ്ത് മിനിമം 4 മണിക്കൂർ മസാല പിടിക്കാൻ പുരട്ടി ഫ്രിഡ്ജിൽ വെക്കുക
പിന്നെ ഫഹം ചെയ്യാവുന്നതാണ് ഇറച്ചി നന്നായി കത്തി കൊണ്ട് വരഞ്ഞു കൊടുക്കുക ഫഹം ചെയ്യുമ്പോൾ ഇടയ്ക്കു ഏതെങ്കിലും രിഫൈന്റ് ഓയിൽ കുറച് പുരട്ടി കൊടിക്കുക അടുപ്പിലേക്ക് ഒലിക്കരുത് ഇത് എല്ലാം ഒരു കൈ അളവ് ആണ് പറഞ്ഞിരിക്കുന്നത്.... പല രീതിയും ഉണ്ട് ഇത് എന്റെതായ ഒരു രീതി..
( ഇഞ്ചി വെളുത്തുള്ളി പൊതീന എല്ലാം വേറെ വേറെ തന്നെ പൈസ്റ്റ്‌ ആക്കുക )

Wednesday 6 August 2014

Home made condensed Milk

Home made condensed Milk so easy to make just few ingredients and tadaaa perfect results 
1 cup milk powder 
1/2 cup boiling water
2/3 cup sugar
3tb butter
Few drops vanilla essence
Put every thing in blender jug mix for 1 min thats it
Home made condensed milk is ready .