Friday 8 August 2014

അൽഫാം

അൽഫാം دجاج الفحم..
എന്റെതായ ഒരു രീതിയാണ്‌ ..
..കോഴി 1
തൈര് (പുളിയില്ലാത്ത തൈര് )
പൊതീനയില (കുറച് കൂടുതൽ ഇടുക )
പച്ചമുളക്
വെളുത്തുള്ളി
ഇഞ്ചി
ചെറുനാരങ്ങ 2
കസ്തൂരിമെത്തി
വിനാഗിരി 2 സ്പൂണ്‍
ചാറ്റ് മസാല ( ഒരു സ്പൂണ്‍ )
തന്തൂരി മസാല
കളർ വേണമെങ്കിൽ റെഡ് ഫുഡ്‌ കളർ
അല്ലെങ്കിൽ കുറച്ച കാശ്മീരി മുളക് പൊടി
വെളുത്തുള്ളി ഇഞ്ചി പച്ചമുളക് പുളിയില്ലാത്ത തൈര് പൊതീന പൈസ്റ്റ് എല്ലാം കൂടെ മിക്സ്‌ ചെയ്ത ചെറുനാരങ്ങ പിഴിയുക അതിലേക് ചാറ്റ് മസാല തന്തൂരി മസാല കശ്മീരി പിന്നെ വറുത്ത കസ്തൂരിമെത്തി കുറച് ഇടുക കുറച്ച ഉപ്പ് എല്ലാം കൂടെ മിക്സ്‌ ചെയ്ത് മിനിമം 4 മണിക്കൂർ മസാല പിടിക്കാൻ പുരട്ടി ഫ്രിഡ്ജിൽ വെക്കുക
പിന്നെ ഫഹം ചെയ്യാവുന്നതാണ് ഇറച്ചി നന്നായി കത്തി കൊണ്ട് വരഞ്ഞു കൊടുക്കുക ഫഹം ചെയ്യുമ്പോൾ ഇടയ്ക്കു ഏതെങ്കിലും രിഫൈന്റ് ഓയിൽ കുറച് പുരട്ടി കൊടിക്കുക അടുപ്പിലേക്ക് ഒലിക്കരുത് ഇത് എല്ലാം ഒരു കൈ അളവ് ആണ് പറഞ്ഞിരിക്കുന്നത്.... പല രീതിയും ഉണ്ട് ഇത് എന്റെതായ ഒരു രീതി..
( ഇഞ്ചി വെളുത്തുള്ളി പൊതീന എല്ലാം വേറെ വേറെ തന്നെ പൈസ്റ്റ്‌ ആക്കുക )

No comments:

Post a Comment