Sunday 28 September 2014

tomato souse

ടൊമാറ്റോ സോസ്
ടൊമാറ്റോ സോസ്
പഴുത്ത തക്കാളി -3 കിലോ
വിനാഗിരി -1 കപ്പ്
പുളിസത്ത് -2 ടീസ്പൂണ്‍
ഇഞ്ചി കൊത്തിയരിഞ്ഞത്‌ -3 ടീസ്പൂണ്‍
വെളുത്തുള്ളി കൊത്തിയരിഞ്ഞത്‌ -3 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
പഞ്ചസാര -3 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
പഴുത്ത തക്കാളി നന്നായി കഴുകി തുടച്ചെടുക്കുക.ഒരു കപ്പ് വിനാഗിരിയും പുളിയുമൊഴിച്ച് തക്കാളിയിട്ട്
ഈ മിശ്രിതം തിളപ്പിക്കുക.തക്കാളിച്ചാറ് കുറുകിക്കഴിയുമ്പോള്‍ 4 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.
ഈ മിശ്രിതം തിളപ്പിക്കുക.തീ കുറച്ച് ഇളക്കിക്കൊണ്ടിരിയ്ക്കണം.മിശ്രിതം നന്നായി കുറുകുന്നതുവരെ ഇളക്കി
കൊടുക്കുക.കുറുകിയാല്‍ അടുപ്പില്‍ നിന്ന് വാങ്ങി തണുക്കാന്‍ അനുവദിക്കുക.
— feeling alive.
LikeLike · 

Wednesday 24 September 2014

samia pudding

സേമിയ പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
പാല്‍-1 ലിറ്റര്‍ 
സേമിയ-400 ഗ്രാം 
പഞ്ചസാര-100 ഗ്രാം 
ഏലയ്ക്ക-14 
ഉണക്കമുന്തിരി-50 ഗ്രാം
കശുവണ്ടിപ്പരിപ്പ്-50 ഗ്രാം
കണ്ടെന്‍സ്ഡ് മില്‍ക്-1 ടിന്‍
ചുവടു കട്ടിയുള്ള പാത്രത്തില്‍ പാലൊഴിച്ച് തിളപ്പിയ്ക്കുക. തിളച്ചു വരുന്ന പാലില്‍ പഞ്ചസാര, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കണം. ഇത് ആറേഴു മിനിറ്റ് തിളപ്പിയ്ക്കണം. സേമിയ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് തിളയ്ക്കുന്ന പാലിലേയ്ക്കിടുക. സേമിയ ഒരുവിധം വെന്തു കഴിയുമ്പോള്‍ ഡ്രൈ ഫ്രൂട്‌സ് ഇട്ട് ഇളക്കാം. ഇതിലേയ്ക്ക പിന്നീട് കണ്ടെന്‍സ്ഡ് മില്‍ക് ചേര്‍ത്തിളക്കുക. കൂട്ട് ഒരു വിധം കട്ടിയായിക്കഴിഞ്ഞാല്‍ വാങ്ങി വച്ച് തണുപ്പിച്ച് ഉപയോഗിയ്ക്കാം.
LikeLike · 
ബനാന പുഡിംഗ്
--------------------
പഴം 4
മൈദ 1 കപ്പ്
പാല്‍ 3 കപ്പ്
പഞ്ചസാര 3 ടീ/സ്

പഞ്ചസാര 3 ടീ/സ്
മുട്ടയുടെ മഞ്ഞ 2
ക്രീം 2 ടീ/സ
ബട്ടര്‍ 1 ടീ/സ്
വാനില എസന്‍സ്
വേഫര്‍
ചെറി
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മൈദയെടുത്ത് ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കുക. ഇതിലേക്ക് പാല്‍ ഒഴിക്കുക.ഇത് നല്ലതു പോലെ ഇളക്കി കുറുക്കിയെടുക്കുക.ഈ മിശ്രിതം കുറുക്കാന്‍ അടുപ്പില്‍ വെക്കുക.തീ നന്നായി കുറച്ച ശേഷം ഇത് നിര്‍ത്താതെ ഇളക്കിക്കൊണ്ടിരിക്കണം.ഒരുവിധം കട്ടിയായിക്കഴിഞ്ഞാല്‍ വാങ്ങി വെക്കാം.
മറ്റൊരു പാത്രത്തില്‍ മുട്ടയുടെ മഞ്ഞ, ബട്ടര്‍, ക്രീം എന്നിവ ചേര്‍ത്ത് ഒരുമിച്ചിളക്കുക. നല്ല മൃദുവാകുന്നതു വരെ ഇളക്കണം. ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തില്‍ ചേര്‍ത്ത് അല്‍പനേരം ചൂടാക്കുക.ഇളക്കാന്‍ മറക്കരുത്. ഇതിലേക്ക് വാനില എസന്‍സ് ചേര്‍ത്തിളക്കി വാങ്ങി വയ്ക്കുക.
ഈ സമയം പഴംനല്ലതു പോലെ ഉടച്ച് വെക്കുക.ഇതില്‍ കുറച്ച് ഒരു ബൗളിലേക്ക് ഒഴിച്ച ശേഷം ഇതിന് മുകളില്‍ മുന്‍പേ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ചേര്‍ക്കണം.വീണ്ടും പഴവും ഇതിന് മുകളില്‍ മാവ് മിശ്രിതവും ചേര്‍ക്കണം. ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം.
തണുത്താല്‍ പുറത്തെടുത്ത് ചെറി, വേഫര്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.
LikeLike · 

oats pathiri

ഓട്സ് പത്തിരി.
ആവശ്യം വന്ന സാധനങ്ങള്‍:
സവാള മൂന്നെണ്ണം ചെറുതായി അരിഞ്ഞത്.
തക്കാളി ചെറുതായി മുരിചെടുത്തത് മൂന്നെണ്ണം (ചെറുത്‌)
കുരുമുളക് പൊടി - ഒരു സ്പൂണ്‍.
ഓട്സ് - 200 ഗ്രാം
അരിപ്പൊടി - 250 ഗ്രാം
തൈര് - 200 മില്ലി.
പുളി ഉള്ളതാണെങ്കില്‍ (100 മില്ലി)
പച്ചമുളക് വട്ടത്തിൽ ചെറുതായി മുറിച്ചത് നാലെണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം. ചെറുതാക്കി അരിയുക.
കറിവേപ്പിലയും മല്ലിയിലയും കുറച്ച് ചെറുതായി അരിയുക.
ഉപ്പ്. പാകത്തിന്
വെളിച്ചെണ്ണ ആവശ്യത്തിനു
വെളിച്ചെണ്ണ ഒഴികെ പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടെ അധികം പേസ്റ്റ് ആവാതെ വെള്ളത്തില്‍ യോജിപ്പിക്കുക. നന്നായി മിക്സ് ചെയ്യുക. പുളിക്കാന്‍ വേണ്ടി 3-4 മണിക്കൂര്‍ വെക്കുക. തൈരിനു പുളി ഉണ്ടെങ്കില്‍ പുളിക്കാന്‍ വെക്കേണ്ട ആവശ്യമില്ല. അപ്പ ചട്ടി ചൂടാക്കി അതിൽ കുറച്ച് ഒഴിച്ച് പരത്തുക. വെളിച്ചെണ്ണ മുകളിൽ പുരട്ടുക. രണ്ടു സൈടും വേവിക്കുക. ചട്നിയോ മറ്റെന്തെങ്കിലും കറിയോ കൂട്ടി കഴിക്കാം.

egg pudding

എഗ് പുഡിംഗ്
അവിശ്യമുള്ള സാധനങ്ങള്‍
---------------------
മുട്ട- മൂന്ന്‌
പാല്- ഒരു കപ്പ്‌
പാല്‍പ്പൊടി-അരകപ്പ്
എലകായ്-ഒന്ന്‌
പഞ്ചസാര-ഒരുകപ്പ്‌
തയ്യാറാകുന്ന വിധം:
--------------------
1.രണ്ട് ടിസ്പൂണ്‍ പഞ്ചസാര ഒരു പാത്രത്തില്‍ ഉരുക്കി ബ്രോണ്‍ കളര്‍ ആയ ശേഷം ഒരുവട്ടത്തിലുള്ള പാത്രത്തില്‍ തേച്ച് പിടിപ്പിക്കുക .
2.എല്ലാ ചേരുവകളും ഒന്നിച്ചു മിക്സിയില്‍ ഒഴിച്ച് പത്ത് മിനിറ്റ് അടിച്ചതിനു ശേഷം പഞ്ചസാര തേച്ച പാത്രത്തില്‍ ഒഴികുക.
3.ഇങ്ങിനെ തെയ്യാറാക്കിയ മിശ്രിതം നല്ലവണ്ണം അടച്ച് ,മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്
അതിലേക്ക് ഇറക്കി വെച്ച് മൂടി വെക്കുക .
4. ഇങ്ങനെ അര മണിക്കൂര്‍ ചെറിയ തീയില്‍ വേവിക്കുക
5. ശേഷം പുറത്തെടുത്ത് തണുത്തതിനുശേഷം ഒരു പരന്ന പാത്രത്തിലേക്ക് കമഴ്ത്തുക
6. ഇത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാം...
LikeLike · 
പാല്‍പ്പൊടി-അരകപ്പ്
എലകായ്-ഒന്ന്‌
പഞ്ചസാര-ഒരുകപ്പ്‌
തയ്യാറാകുന്ന വിധം:
--------------------
1.രണ്ട് ടിസ്പൂണ്‍ പഞ്ചസാര ഒരു പാത്രത്തില്‍ ഉരുക്കി ബ്രോണ്‍ കളര്‍ ആയ ശേഷം ഒരുവട്ടത്തിലുള്ള പാത്രത്തില്‍ തേച്ച് പിടിപ്പിക്കുക .
2.എല്ലാ ചേരുവകളും ഒന്നിച്ചു മിക്സിയില്‍ ഒഴിച്ച് പത്ത് മിനിറ്റ് അടിച്ചതിനു ശേഷം പഞ്ചസാര തേച്ച പാത്രത്തില്‍ ഒഴികുക.
3.ഇങ്ങിനെ തെയ്യാറാക്കിയ മിശ്രിതം നല്ലവണ്ണം അടച്ച് ,മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്
അതിലേക്ക് ഇറക്കി വെച്ച് മൂടി വെക്കുക .
4. ഇങ്ങനെ അര മണിക്കൂര്‍ ചെറിയ തീയില്‍ വേവിക്കുക
5. ശേഷം പുറത്തെടുത്ത് തണുത്തതിനുശേഷം ഒരു പരന്ന പാത്രത്തിലേക്ക് കമഴ്ത്തുക
6. ഇത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാം...
LikeLike · 

choclate pudding

ചോക്ലേറ്റ് പുഡ്ഡിങ്!!
ചേരുവകള്‍
കോണ്‍ഫ്‌ളോര്‍ - അരക്കപ്പ്
പാല്‍ - മൂന്ന് കപ്പ്
പഞ്ചസാര - അരക്കപ്പ്
കൊക്കൊപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മുട്ട - ഒരെണ്ണം
തയാറാക്കുന്ന വിധം
പാല്‍ നന്നായി തിളപ്പിച്ചു വാങ്ങുക. കൊക്കൊപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. കോണ്‍ഫ്‌ളോറില്‍ കുറച്ചെടുത്ത് പാല്‍ ഒഴിച്ച് ഇളക്കി അതിലേക്ക് കൊക്കൊപ്പൊടി കലക്കിയ ചൂടു പാല്‍ ഒഴിക്കുക. പാല്‍ ഒഴിക്കുമ്പോള്‍ നന്നായി ഇളക്കിക്കൊടുക്കണം. മിശ്രിതം കുറുകി വരുമ്പോള്‍ മുട്ടിയുടെ മഞ്ഞക്കരുവില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി അടിച്ച് ഇതിലേക്ക് ഒഴിക്കുക. വീണ്ടും നന്നായി ഇളക്കിയതിനു ശേഷം മുട്ടയുടെ വെള്ള പതപ്പിച്ചത് ഒഴിച്ച് ഇളക്കുക. നെയ്മയം പുരട്ടിയ ബേക്കിങ് ട്രേയിലേക്ക് ഈ മിശ്രിതം ഒഴിച്ച് 180 ഡിഗ്രി സെന്റിഗ്രേഡില്‍ മുപ്പതു മിനിറ്റ് നേരം ബേക്ക് ചെയ്യുക. ഓവനില്‍ നിന്നു മാറ്റി തണുപ്പിച്ചു കഴിക്കാം.
ബ്രെഡ് പുഡിംഗ്
പുഡിംഗിന്
ബ്രെഡ് 3
പാല്‍ 1 കപ്പ്
പഞ്ചസാര 3 ടേ/സ്
വാനില എസന്‍സ് 1 ടീ/സ്
കശുവണ്ടി നുറുക്കിയത് 2 ടേ/സ്
ഉണക്കമുന്തിരി 1 ടേ/സ്
നട്ട്‌മെഗ് പൗഡര്‍ 1 ടേ/സ്
മുട്ട 1
ടോപ്പിംഗിന്
മുട്ട വെളള 1 മുട്ടയുടെ
തരിയില്ലാത്ത പഞ്ചസാര 2 ടേ/സ്
നാരങ്ങാ നീര് ഒന്നര-രണ്ട് ടീ/സ്
തയ്യാറാക്കുന്ന വിധം
ബ്രെഡിന്റെ അരികു വശം നീക്കി വെളള ഭാഗം മാത്രം ചെറിയ കഷ്ണങ്ങളായി മുറിച്ച് വെക്കുക.പാല്‍ നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് ബ്രെഡും ഇട്ട് മാറ്റി വെക്കണം.ഇത് നന്നായി തണുത്ത് കഴിയുമ്പോള്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇത് നന്നായി ഇളക്കി ബ്രെഡ് ഇതില്‍ കലക്കിയെടുക്കുക.ഒരു മുട്ട അടിച്ചതും ഇതിലേക്ക് ചേര്‍ക്കുക.ശേഷം പഞ്ചസാര,നട്ട്‌മെഗ് പൗഡര്‍,കശുവണ്ടി,ഉണക്കമുന്തിരി,വാനില എസന്‍സ് ഇവ ഇവയും ഇതിലേക്ക് ചേര്‍ത്ത് ഇളക്കിയ ശേഷം ഇതൊരു ബൗളിലേക്ക് മാറ്റാം.ഇതിനെ ഒരു 15-20 മിനിറ്റൊന്നു ആവി കയറ്റിയെടുക്കുക.തണുത്ത് കഴിയുമ്പോള്‍ ഫ്രിഡ്ജിലേക്ക് മാറ്റാം.
മുട്ടയുടെ വെളള മാറ്റിയ ശേഷം ഇത് ആദ്യം വേഗം കുറച്ചും പിന്നീട് നല്ല വേഗത്തിലും അടിച്ചെടുക്കുക.നന്നായി പതയുന്നതിനാണിത്.ഇതിലേക്ക് പഞ്ചസാരയും നാരങ്ങാ നീരും ചേര്‍ത്ത് യോജിപ്പിച്ച് വീണ്ടും നല്ല വേഗത്തില്‍ പതപ്പിക്കുക.ശേഷം ഇത് തണുപ്പിച്ചെടുക്കുക.ഇത് വിഭവം വിളമ്പാറാകുമ്പോള്‍ മാത്രം ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്താല്‍ മതി.ശേഷം ഈ മിശ്രിതം എടുത്ത് തയ്യാറാക്കി വച്ചിരിക്കുന്ന പുഡിംഗിന്റെ മുകളില്‍ ഒഴിച്ച് കശുവണ്ടി,ഉണക്കമുന്തിരി ഇവ ഉപയോഗിച്ച് അലങ്കരിച്ച് ഉപയോഗിക്കാം.
ബിസ്ക്കറ്റ് പുഡിംഗ്
----------------------------------------
ആവശ്യമുള്ള സാധനങ്ങള്‍
ബിസ്ക്കറ്റ് ---ഒരു പാക്കെറ്റ് ( മാരി ബിസ്ക്കറ്റ് - ഞാൻ മാരി കമ്പനിയുടെ ആളല്ലാ! )
ചൈന ഗ്രാസ് --പത്തു ഗ്രാം
പാല്‍ --അര ലിറ്റര്‍
കണ്ടെന്‍സ് മില്‍ക്ക് --അര ടിന്‍
വാനില എസ്സെന്‍സ് ---ഒരു ടീസ്പൂണ്‍
വെള്ളം --ഒരു കപ്പ്
ഉണ്ട്ടക്കുന്ന വിധം
പാലും കണ്ടെന്‍സ്‌ മില്‍ക്കും അടുപ്പില്‍ വെച്ച് ചൂടാക്കാന്‍ തുടങ്ങുക.ചൈന ഗ്രാസ് വെള്ളത്തില്‍ കുതിര്‍ത്ത ശേഷം അടുപ്പില്‍ വെച്ച് ചൂടാക്കി ഉരുക്കിയെടുക്കുക..ഉടനെ തന്നെ പാലിലേക്ക് ചേര്‍ക്കുക.വാനില എസ്സെന്സും ചേര്‍ത്ത് യോജിപ്പിക്കുക.പിന്നീട് ബിസ്ക്കടിണ്ടേ പകുതി ഭാഗം പൊടിച്ചു ഈ മിക്സിലെക്ക് ചേര്‍ക്കുക.തീ ഓഫ്‌ ചെയ്യുക.വിളമ്പുന്ന ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം ബാക്കി ബിസ്ക്കറ്റ് പൊടിച്ചത് മുകളില്‍ നിരത്തി അലങ്കരിക്കുക.ബിസ്ക്കറ്റ് പുഡിംഗ് റെഡി. രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ചതുര കഷ്ണങ്ങളാക്കി മുറിച്ചു ഉപയോഗിക്കുക..( കണ്ടെന്‍സ് മില്‍ക്ക് ചേര്‍ക്കുന്നത് കൊണ്പഞ്ചസാര ചേര്‍ക്കേണ്ടതില്ല.)
ആപ്പിൾ പുഡിംഗ്
-------------------
ചേരുവകൾ
1. ആപ്പിൾ- 500 gm 
2. പാൽ - 4 കപ്പ്‌ 
3. പഞ്ചസാര- 4 ടീ സ്പൂണ്‍
4. ഉണക്കമുന്തിരി- 2 ടേബിൾ സ്പൂണ്‍
5. കോണ് ഫ്ളൌർ - 1 ടേബിൾ സ്പൂണ്‍
6. ഏലയ്ക്ക പൊടി - 1/ 4 ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. ആപ്പിൾ തൊലിയും കുരുവും കളഞ്ഞു, ചെറുതായി അരിഞ്ഞു മിക്സിയിൽ അടിച്ചെടുക്കുക.
2. ഉണക്കമുന്തിരി നന്നായി കഴുകിയതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കുക .
3. മൂന്ന് കപ്പ്‌ പാൽ ഒരു പാത്രത്തിൽ മാറ്റി വയ്ക്കുക.
4. 1 കപ്പ്‌ പാലിൽ 1 ടേബിൾ സ്പൂണ്‍ കോണ് ഫ്ളൌർ ചേർത്തിളക്കി ബാക്കിയുള്ള പാലിനോടൊപ്പം യോജിപ്പിക്കുക. അടുപ്പിൽ വയ്ച്ചു നന്നായി ഇളക്കുക.
5. പാൽ നന്നായി കുറുകി വരുമ്പോൾ ആപ്പിൾ പേസ്റ്റ്, പഞ്ചസാര, ഉണക്കമുന്തിരി പേസ്റ്റ് ചേർത്ത് ഇളക്കുക .
6. നന്നായി കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. അതിനു ശേഷം ഒരു പുഡിംഗ് ബൌളിലേക്ക് മാറ്റി ആറുവാൻ വയ്ക്കുക.
7. ചൂട് മാറുമ്പോൾ ഫ്രിഡ്ജിൽ വയ്ച്ചു 4- 6 മണിക്കൂര് തണുപ്പിച്ച് ഉപയോഗിക്കുക
LikeLike · 

ilaneer pudding

ഇളനീര്‍ പുഡിംഗ്
--------------------------
ആവശ്യമുള്ള സാധനങ്ങള്‍
കണ്ടന്‍സ്ഡ് മില്‍ക്ക് -രണ്ടു ടിന്‍
പാല്‍ -രണ്ടു പാക്കറ്റ്
ഇളനീര്‍ കാമ്പ് -നാല് ഇളനീരിന്റെ
ഇളനീര്‍ വെള്ളം-ഒരു കപ്പ്
പഞ്ചസാര-കാല്‍ കപ്പ്
ചൈന ഗ്രാസ് -എട്ട് ഗ്രാം
വെള്ളം-അര കപ്പ്
ചെറുനാരങ്ങ-ഒന്ന്
അണ്ടിപ്പരിപ്പ് -കാല്‍ കപ്പ്
വെണ്ണ-ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കണ്ടന്‍സ്ഡ് മില്‍ക്കും പാലും ഒരു പാത്രത്തില്‍ നന്നായി മിക്‌സ് ചെയ്ത ശേഷം അടുപ്പില്‍ വെച്ച് തിളപ്പിക്കുക.തിളക്കുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.അല്ലെങ്കില്‍ അടിയില്‍ പിടിക്കും.ചൈനാ ഗ്രാസ് ഒരു പാത്രത്തില്‍ വെള്ളത്തില്‍ കുതിര്‍ക്കുക.അത് ആ വെള്ളത്തോടെ അടുപ്പില്‍ വെച്ച് അലിയിച്ച ശേഷം ഇറക്കിവെക്കണം.ഇളനീരിന്റെ കാമ്പും ഇളനീര്‍ വെള്ളവും ഒരു ചെറു നാരങ്ങയുടെ നീരും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചു വെയ്ക്കുക.പാലു കാച്ചിയതും ചൈനാ ഗ്രാസ് അലിയിച്ചതും അടിച്ചുവെച്ച ഇളനീര്‍കൂട്ടും കൂട്ടി മിക്‌സ് ചെയ്യുക.മധുരം നോക്കിയിട്ട് പോരെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കുക.സ്പൂണ്‍ കൊണ്ട് നന്നായി മിക്‌സ് ചെയ്ത ശേഷം പുഡിംഗ് ട്രേയിലേയ്ക്ക് ഒഴിക്കുക.
ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ അണ്ടിപ്പരിപ്പ് നുറുക്കിയതും വെണ്ണയും പഞ്ചസാരയും ഇട്ട് ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുന്നതുവരെ കാരമലൈസ് ചെയ്‌തെടുക്കണം.പുഡിംഗിന്റെ മുകളില്‍ ഇതു വിതറിഅലങ്കരിക്കുക.

coffee pudding

കോഫീ പുഡിംഗ്
ചേരുവകള്‍
1. പാല്‍ - 1 ലിറ്റര്‍ 
2. മുട്ട- 8 എണ്ണം 
3. പഞ്ചസാര – രണ്ടു കപ്പ് 
4. കോഫീ പൌഡര്‍ - 1 സ്പൂണ്‍
5. മില്ക്ക് മെയ്ഡ് – 1 ടിന്‍
തയ്യാറാക്കുന്ന വിധം:
പാല്‍ തിളപ്പിച്ചതിനു ശേഷം 2 ,4 ,5 ചേരുവകള്‍ എല്ലാം കൂടി മിക്സിയില്‍ ഇട്ട് അടിച്ചതിനു ശേഷം പഞ്ചസാര ഉരുക്കി ഒഴിക്കുക. അതിനു ശേഷം മിക്സര്‍ അതിലേക്കു ഒഴിച്ച് ആവിയില്‍ ഇരുപതു മിനിറ്റ് വേവിക്കുക. തണുപ്പിച്ച് ഉപയോഗിക്കുക.
LikeLike · 

dates pudding

ഈന്തപ്പഴം പുഡിംഗ്‌
ആവശ്യമായവ:
ഈന്തപ്പഴം(കുരുവില്ലാത്തത്) ഒരു ചെറിയ പാക്കറ്റ്
വെണ്ണ 100 ഗ്രാം
മൈദ ഒരു കപ്പ്(100 ഗ്രാം)
പാല്‍ ചേര്‍ക്കാന്‍ ആവശ്യത്തിന്
മുട്ട രണ്ടെണ്ണം
ബേക്കിംഗ് പൌഡര്‍ ഒരു ടീസ്പൂണ്‍
ഓറഞ്ച് രണ്ടെണ്ണം
പഞ്ചസാര അര കപ്പ്
ഏലയ്ക്കാപ്പൊടി അര കപ്പ്

പാല്‍ ചേര്‍ക്കാന്‍ ആവശ്യത്തിന്
മുട്ട രണ്ടെണ്ണം
ബേക്കിംഗ് പൌഡര്‍ ഒരു ടീസ്പൂണ്‍
ഓറഞ്ച് രണ്ടെണ്ണം
പഞ്ചസാര അര കപ്പ്
ഏലയ്ക്കാപ്പൊടി അര കപ്പ്
തയാറാക്കുന്ന വിധം:
ഈന്തപ്പഴം ചെറു കഷണങ്ങളായി മുറിക്കുക. ഇത് വെണ്ണ പുരട്ടിയ പാത്രത്തിലിടുക. ഇനി ഓറഞ്ച് ചെറു കഷണങ്ങളാക്കി ഈന്തപ്പഴത്തിന് മുകളിലിടുക. ശേഷം വെണ്ണയും ബേക്കിംഗ് പൌഡറും തമ്മില്‍ കലര്‍ത്തുക. പഞ്ചസാരയും ചേര്‍ത്ത ശേഷം നന്നായി അടിച്ച മുട്ടയും മാവും ഏലയ്ക്ക പൊടിയും വെണ്ണയും തമ്മില്‍ കലര്‍ത്തിയ ശേഷം ആവശ്യമായ പാലും ചേര്‍ക്കുക. ഇവയെല്ലാം കൂടി ഓവനില്‍ വച്ച് സ്വര്‍ണ്ണ നിറമാകുന്നത് വരെ ചൂടാക്കുക.
LikeLike · 

caramal pudding

കാരമല്‍ കസ്ടാര്‍ഡ പുഡിംഗ്,
പാല്‍ - 500 ml
മുട്ട - 2 nos
മില്‍ക്ക് മേയ്ഡ് - 400 gm
വാനില എസ്സെന്‍സ് - 1 tsp 
പഞ്ചസാര - 1 tsp
1.ആദ്യത്തെ നാലു ചേരുവകള്‍ മിക്സി യില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക
2. മിക്സ് ഒഴിച്ചുവക്കനെടുക്കുന്ന മോള്ഡ് ല്‍ പഞ്ചസാരയിട്ട് അടുപതു കാച്ചു നന്നായി ഇളക്കി കരമേല്‍ ആക്കുക .
അത് പത്രത്തില്‍ നന്നായി ച്ചുട്ടിചെടുക്കുക
3. അതിലേക്കു മിക്സ് ഒഴിച്ച് ഓവന്‍ ല്‍ 170 c ല്‍ 30 മിനുട്സ് വക്കുക.
പ്രഷര്‍ കുക്കറില്‍ ആണെങ്കില്‍ ഉള്ളില്‍ സ്റ്റാന്റ് വച്ച് അത് നികക്കെ വെള്ളം വച്ച് അതില്‍ മിക്സ് ഒഴിച്ച പത്രം വച്ച് ഡബിള്‍ ബോഇല്‍ ചെയാം ലോ ഫ്ലെയ്മില്‍ വെയ്റ്റ് ഇടാതെ 40 മിനുട്ട് വക്കണം.
വാങ്ങി ചൂടാറിക്കഴിന്നു ഫ്രിഡ്ജില്‍ 20 മിനുട്സ് വച്ചിട്ട് എടുക്കാം

Sunday 21 September 2014

lemon pickle



നാരങ്ങ അച്ചാര്‍
ചേരുവകള്‍
നാരങ്ങ 10
നല്ലെണ്ണ പാകത്തിന്
ഉപ്പ് പാകത്തിന്
മഞ്ഞള്‍പ്പൊടി ഒന്നര ടിസ്പൂണ്‍
മുളകുപൊടി 3 ടിസ്പൂണ്‍
കായപ്പൊടി അര ടീസ്പൂണ്‍
കടുക് 1ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
നാരങ്ങ കഴുകി വെള്ളം കളഞ്ഞ് രണ്ടായി അരിയുക. അതിലേക്ക് എണ്ണ പുരട്ടി വയ്ക്കുക. എന്നിട്ട് നല്ലെണ്ണ ചൂടാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റി അതിലേക്ക് നാരങ്ങയും വഴറ്റി വെള്ളവും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക.

OATS VADA



ഓട്‌സ്‌നിപ്പറ്റ്
1. ഓട്‌സ് പൊടിച്ചത് ഒരു കപ്പ്
2. നിലക്കടല തരുതരുവായി പൊടിച്ചത് ഒരു ടേബിള്‍ സ്പൂണ്‍
3. തേങ്ങ ഒരു കപ്പ്
4. ചുവന്ന മുളക് (അരച്ചത്) ആറ്
5. വെള്ള എള്ള് ഒരു ടേബിള്‍ സ്പൂണ്‍
6. ഉപ്പ് ആവശ്യത്തിന്
7. എണ്ണ വറുക്കാന്‍ ആവശ്യത്തിന്
എല്ലാ ചേരുവകളും പാകത്തിന് വെള്ളവും ചേര്ത്ത്് കുഴച്ച് ഉരുളകളാക്കുക. ഉരുളകള്‍ കാല്‍ ഇഞ്ച് കനത്തില്‍ കൈപ്പത്തിയില്‍ വെച്ച് പരത്തി എണ്ണയില്‍ വറുത്തെടുക്കു

CHICKEN BUTTER MASAALA



ചിക്കന്‍ ബട്ടര്‍ മസാല
ബട്ടര്‍ ചിക്കന്‍ പോലുള്ള മറ്റൊരു വിഭവമാണ്‌ ചിക്കന്‍ ബട്ടര്‍ മസാല. ചിക്കനില്‍ ബട്ടര്‍ രുചി തുളുമ്പുന്ന ഒന്ന്‌. എന്നാല്‍ ഇതില്‍ ബട്ടര്‍ ചിക്കന്‍ പോലെ അത്ര എരിവോ മസാലകളോ ഉണ്ടാകില്ല. എങ്കിലും വളരെ സ്വദിഷ്ടമായ ഒന്നു തന്നെ.
എല്ലില്ലാത്ത ചിക്കന്‍-അരക്കിലോ
ബട്ടര്‍-100 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി
പേസ്റ്റ്‌-2 ടീസ്‌പൂണ്‍
ഇഞ്ചി-1 കഷ്‌ണം അരിഞ്ഞത്‌
തക്കാളി-3 മുളകുപൊടി-1 ടീസ്‌പൂണ്‍
മഞ്ഞള്പ്പൊ്ടി-1 ടീസ്‌പൂണ്‍
കസൂരി മേത്തി-4 ടേബിള്‌് ിപൂണ്‍
ഫ്രഷ്‌ ക്രീം-1 കപ്പ്‌
ഉപ്പ്‌
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്‌ക്ക്‌ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, ചിക്കന്‍ എന്നിവയിട്ട്‌ ഇളക്കണം. ചിക്കന്‍ ഗോള്ഡണന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ ചേര്ത്തി ളക്കുക. ഇതിലേയ്‌ക്ക്‌ തക്കാളി അരച്ചു ചേര്ക്കുൊക. ഇത്‌ നല്ലപോലെ ഇളക്കുക. ഇതിലേയ്‌ക്ക്‌ മുളകുപൊടി, മഞ്ഞള്പ്പൊതടി, ഉപ്പ്‌ എന്നിവ ചേര്ത്തിിളക്കണം. ചിക്കന്‍ വെന്തു കഴിയുമ്പോള്‍ കസൂരി മേത്തി ചേര്ത്തി ളക്കുക. പിന്നീട്‌ ഫ്രഷ്‌ ക്രീം, ഇഞ്ചി അരിഞ്ഞത്‌ എന്നിവ ചേര്ത്തിചളക്കണം. ചിക്കന്‍ ബട്ടര്‍ മസാല തയ്യാര്‍.

KOZHI ADA

കോഴി അട (MALABAR SPECIAL ITEM ) 
------------------------
1. കോഴി ഇറച്ചി ( 1/4 കിലോ )
2. ഗോതമ്പു പൊടി ( കിലോ )
3. സവാള ( 2 എണ്ണം )
4. കാരറ്റ് ( 2 എണ്ണം )
5. പച്ച മുളക് ( 10 എണ്ണം )
6. മുളക് പൊടി ( 1 ടീ സ്പൂണ്‍ )
7. മഞ്ഞള്‍ പൊടി ( 1/4 ടീ സ്പൂണ്‍ )
8. കരിമാസാലപ്പൊടി ( 1 ടീ സ്പൂണ്‍ )
9. ഉരുളക്കിഴങ്ങ് ( 4 എണ്ണം )
10.ഉപ്പ് ( ആവശ്യത്തിന് )
പാകം ചെയ്യുന്ന വിധം
- മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് കോഴി ഇറച്ചി വേവിച്ചെടുക്കുക.
- വേവിച്ച ഇറച്ചി ചൂടാറിയതിനു ശേഷം ചെറിയ പൊടിയായി അരിഞ്ഞിടുക.
- ഉരുളക്കിഴങ്ങ് പുഴുങ്ങി കുഴമ്പ് പരുവത്തില്‍ പൊടിച്ചെടുക്കുക.
- ഇതിലേക്ക് പൊടിയായി അരിഞ്ഞ കാരറ്റ്,സവാള,പച്ചമുളക് ,കറിവേപ്പില , കരിമാസാലപൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക.
- ശേഷം ഇവയെല്ലാം ഒരുമിച്ചു ചേര്‍ത്തിളക്കുക.
- പിന്നീട് ഗോതമ്പു പൊടി കുഴച്ചു ചെറുതായി പരത്തി എടുക്കുക.
- പരത്തിയ ചപ്പാത്തിയില്‍ മസാല നിറച്ചു അരിക് പതുക്കെ മടക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.

COFFEE ICECREAM

Coffee Icecream/ കാപ്പി ഐസ്ക്രീം !! 
ചേരുവകൾ
1. പാൽ - അര ലിറ്റർ
2. പഞ്ചസാര - 6 ടി സ്പൂണ്‍
3. കോണ് ഫ്ലൗർ - 1 ടേബിൾ സ്പൂണ്‍
4. ഇൻസ്റ്റന്റ് കാപ്പി പൊടി - 3 ടീ സ്പൂണ്‍
5. തിളച്ച വെള്ളം - 3ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. പാൽ കാച്ചുക.
2. കാച്ചിയ പാലിൽ നിന്നും അര കപ്പ്‌ പാൽ എടുത്തു നന്നായി ആറിച്ചു അതിലേക്കു കോണ് ഫ്ളൌർ ചേർത്ത് ഇളക്കുക.
3. കോണ്‍ ഫ്ലൗർ ചേർത്ത് ഇളക്കിയ പാലും പഞ്ചസാരയും ബാക്കിയുള്ള പാലിലേക്കു ചേർത്ത് തിളപ്പിക്കുക.
4. ഒരു കപ്പിൽ 2 ടേബിൾ സ്പൂണ്‍ തിളച്ച വെള്ളം എടുത്ത് അതിലേക്കു 3 ടീ സ്പൂണ്‍ ഇൻസ്റ്റന്റ് കാപ്പി പൊടി ചേർത്തിളക്കി പാലിൽ യോജിപ്പിക്കുക .
5. നന്നായി ഇളക്കി കൊണ്ടിരിക്കുക. കട്ട കെട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . നന്നായി കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക
6. ചൂടാറുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി ഫ്രീസെറിൽ വയ്ച്ചു 6- 8 മണിക്കൂര് തണുപ്പിക്കുക .
7. ഫ്രീസെറിൽ നിന്നും എടുത്ത ശേഷം മിക്സിയിൽ അടിച്ചെടുക്കുക . വീണ്ടും ഫ്രീസെറിൽ വയ്ച്ചു 4 മണിക്കൂര് തണുപ്പിക്കുക
[ 7th Step ആവശ്യമെങ്കിൽ ചെയ്‌താൽ മതി ]

OATS DOSSA

ഓട്‌സ് ആരോഗ്യത്തിന് അത്യുത്തമമായ ഒരു ഭക്ഷണമാണ്. ഫൈബറടങ്ങിയ ഈ ഭക്ഷണത്തിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ഓട്‌സ് പാലൊഴിച്ചു കുറുക്കിക്കഴിയ്ക്കുന്നതാണ് ഇതു കഴിയ്ക്കാനുള്ള ഏറ്റവും ലളിതമായ വഴി. ഇതല്ലാതെയും രുചികരമായ ഓട്‌സ് വിഭവങ്ങള്‍ തയ്യാറാക്കാം. ഓട്‌സ് ഉപ്പുമാവ്, ഇഡ്ഢലി, ദോശ തുടങ്ങിവയെല്ലാം ഇതില്‍ പെടും.
ഓട്‌സ് ഉപയോഗിച്ച് ദോശയെങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,
ഓട്‌സ്-1 കപ്പ് 
അരിപ്പൊടി-കാല്‍ കപ്പ്
റവ-കാല്‍കപ്പ്
തൈര്-അര കപ്പ്
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിന് വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കി വയ്ക്കുക. ഇത് 15 മിനിറ്റു വച്ചിരിയ്ക്കണം. ഒരു പാന്‍ ചൂടാക്കുക. ഇതില്‍ അല്‍പം നല്ലെണ്ണയോ നെയ്യോ പുരട്ടാം. ഓട്‌സ് മാവ് എടുത്ത് പാനിലൊഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം എണ്ണ തൂവിക്കൊടുക്കാം. ഒരു വശം വെന്തു കഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരു ഭാഗവും നല്ലപോലെ വെന്തു കഴിഞ്ഞാല്‍ വാങ്ങാം. ചട്‌നി കൂട്ടി ചൂടോടെ കഴിയ്ക്കാം. 

CHATTIPATHIRI