Wednesday 24 September 2014

choclate pudding

ചോക്ലേറ്റ് പുഡ്ഡിങ്!!
ചേരുവകള്‍
കോണ്‍ഫ്‌ളോര്‍ - അരക്കപ്പ്
പാല്‍ - മൂന്ന് കപ്പ്
പഞ്ചസാര - അരക്കപ്പ്
കൊക്കൊപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മുട്ട - ഒരെണ്ണം
തയാറാക്കുന്ന വിധം
പാല്‍ നന്നായി തിളപ്പിച്ചു വാങ്ങുക. കൊക്കൊപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. കോണ്‍ഫ്‌ളോറില്‍ കുറച്ചെടുത്ത് പാല്‍ ഒഴിച്ച് ഇളക്കി അതിലേക്ക് കൊക്കൊപ്പൊടി കലക്കിയ ചൂടു പാല്‍ ഒഴിക്കുക. പാല്‍ ഒഴിക്കുമ്പോള്‍ നന്നായി ഇളക്കിക്കൊടുക്കണം. മിശ്രിതം കുറുകി വരുമ്പോള്‍ മുട്ടിയുടെ മഞ്ഞക്കരുവില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി അടിച്ച് ഇതിലേക്ക് ഒഴിക്കുക. വീണ്ടും നന്നായി ഇളക്കിയതിനു ശേഷം മുട്ടയുടെ വെള്ള പതപ്പിച്ചത് ഒഴിച്ച് ഇളക്കുക. നെയ്മയം പുരട്ടിയ ബേക്കിങ് ട്രേയിലേക്ക് ഈ മിശ്രിതം ഒഴിച്ച് 180 ഡിഗ്രി സെന്റിഗ്രേഡില്‍ മുപ്പതു മിനിറ്റ് നേരം ബേക്ക് ചെയ്യുക. ഓവനില്‍ നിന്നു മാറ്റി തണുപ്പിച്ചു കഴിക്കാം.

No comments:

Post a Comment