Wednesday 24 September 2014

ബിസ്ക്കറ്റ് പുഡിംഗ്
----------------------------------------
ആവശ്യമുള്ള സാധനങ്ങള്‍
ബിസ്ക്കറ്റ് ---ഒരു പാക്കെറ്റ് ( മാരി ബിസ്ക്കറ്റ് - ഞാൻ മാരി കമ്പനിയുടെ ആളല്ലാ! )
ചൈന ഗ്രാസ് --പത്തു ഗ്രാം
പാല്‍ --അര ലിറ്റര്‍
കണ്ടെന്‍സ് മില്‍ക്ക് --അര ടിന്‍
വാനില എസ്സെന്‍സ് ---ഒരു ടീസ്പൂണ്‍
വെള്ളം --ഒരു കപ്പ്
ഉണ്ട്ടക്കുന്ന വിധം
പാലും കണ്ടെന്‍സ്‌ മില്‍ക്കും അടുപ്പില്‍ വെച്ച് ചൂടാക്കാന്‍ തുടങ്ങുക.ചൈന ഗ്രാസ് വെള്ളത്തില്‍ കുതിര്‍ത്ത ശേഷം അടുപ്പില്‍ വെച്ച് ചൂടാക്കി ഉരുക്കിയെടുക്കുക..ഉടനെ തന്നെ പാലിലേക്ക് ചേര്‍ക്കുക.വാനില എസ്സെന്സും ചേര്‍ത്ത് യോജിപ്പിക്കുക.പിന്നീട് ബിസ്ക്കടിണ്ടേ പകുതി ഭാഗം പൊടിച്ചു ഈ മിക്സിലെക്ക് ചേര്‍ക്കുക.തീ ഓഫ്‌ ചെയ്യുക.വിളമ്പുന്ന ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം ബാക്കി ബിസ്ക്കറ്റ് പൊടിച്ചത് മുകളില്‍ നിരത്തി അലങ്കരിക്കുക.ബിസ്ക്കറ്റ് പുഡിംഗ് റെഡി. രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ചതുര കഷ്ണങ്ങളാക്കി മുറിച്ചു ഉപയോഗിക്കുക..( കണ്ടെന്‍സ് മില്‍ക്ക് ചേര്‍ക്കുന്നത് കൊണ്പഞ്ചസാര ചേര്‍ക്കേണ്ടതില്ല.)

No comments:

Post a Comment