Saturday 13 September 2014

black forest cake.......

കേരള ബ്ലാക്ക്‌ ഫോറെസ്റ്റ് കേക്ക്
------------------------------------------
ആവശ്യമുള്ള സാധങ്ങള്‍
മൈദാ / all purpose flour- അര കപ്പ്‌ 
മുട്ട -4 എണ്ണം
കണ്ടേന്‍സെഡ് മില്‍ക്ക്- ഒരു ചെറിയ ടിന്‍
വാനില എസ്സെന്‍സ്- ഒരു ടേബിള്‍ സ്പൂണ്‍
മധുരമില്ലാത്ത ( unsweetened) ചോക്ലേറ്റ് പൌഡര്‍ -3 സ്പൂണ്‍
പഞ്ചസാര - ഒരു കപ്പ്‌
ബേക്കിംഗ് പൌഡര്‍- ഒരു സ്പൂണ്‍
ബട്ടര്‍ ( unsalted) -400 ഗ്രാം
whipped cream
ഏതെങ്കിലും സോഡാ - ഒരു കാന്‍
ഉപ്പ്- ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
ഓവന്‍ 350 F പ്രീ ഹീറ്റ് ചെയുക.
ഒരു പാനില്‍ ബട്ടര്‍ ഉരുക്കി എടുക്കുക. തണുക്കാന്‍ വെക്കുക.
ഒരു mixing ബൌളില്‍ മുട്ട, ഒരു കപ്പ്‌ പഞ്ചസാര എന്നിവ നല്ലപോലെ അടിചു പതപ്പിക്കുക. നല്ലപോലെ പതഞ്ഞു വരുമ്പോള്‍ വാനില എസ്സെന്‍സ്‌ ചേര്‍ത്ത് വീണ്ടും നല്ലപോലെ യോജിപ്പിക്കുക.
വേറെ ഒരു പത്രത്തില്‍ മൈദാ, ബെകിംഗ് പൌഡര്‍, ചോക്ലേറ്റ് പൌഡര്‍, ഉപ്പ് എന്നിവ നല്ലപോലെ കൈ കൊണ്ട് യോജിപ്പിക്കുക. കട്ടകള്‍ ഒന്നും ഇല്ലാതെ നല്ലപോലെ .
ഈ മിശ്രിതത്തിലേക്ക് ഉരുകിയ തണുത്ത ബട്റെരും കണ്ടേന്‍ സെഡ് മില്‍ക്കും ചേര്‍ക്കുക. ഇപ്പോള്‍ മൈദാ മിശ്രിതത്തില്‍ അല്പം കട്ടകള്‍ ഉണ്ടാകാന്‍ ഇടയുള്ളത് കൊണ്ട് ഇത് നല്ലപോലെ യോജിപ്പിചെടുക്കുക. ഇതിലേക്ക് ഒരു കാന്‍ സോഡാ കുറച്ചു കുറച്ചു ആയി ചേര്‍ക്കുക. കുറച്ചു കുറച്ചു എന്ന് പറഞ്ഞത് കേക്ക് മിശ്രിതത്തിന്റെ കണ്‍സിസ്റ്റസി നസ്ടപ്പെടതിരിക്കാന്‍ ആണ്. (മുട്ട വേണ്ടത്തവര്‍ക്ക് അടുത്ത സ്റ്റെപ് ബാധകം അല്ല )
ശേഷം ഇതിലേക്ക് മുട്ടയും പഞ്ചസാരയും അടിച്ചത് കുറേശ്ശ ചേര്‍ത്ത് വീണ്ടും നല്ല പോലെ തരി ഇല്ലാതെ മിക്സ്‌ ചെയ്യുക.
കേക്ക് ഉണ്ടാക്കാനുള്ള പത്രം അല്പം എണ്ണ മയം പുരട്ടി മയക്കി എടുക്കുക.
ഇതിലേക്ക് മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം കുറേശ്ശെ ആയി ഒഴിക്കുക.
25 മിനിറ്റ് ഓവനില്‍ വെച്ച് കേക്ക് ആയി കഴിഞ്ഞാല്‍ അത് തണുക്കാന്‍ വെക്കുക.
വിപ്പെട് ക്രീം നല്ലപോലെ അടിച്ചു മയപ്പെടുത്തി എടുക്കുക.
തണുത്ത കേക്കിനെ നടുവേവട്ടത്തില്‍ മുറിക്കുക.
രണ്ടു പാളികളിലും ക്രീം തേച്ചു പിടിപ്പിക്കുക. ഇതിനെ വീടും ഒന്നാക്കി ഒട്ടിച്ചു ചേര്‍ത്ത് വെക്കുക. തുടര്‍ന്ന് കേക്ക് ന്റെ പുറത്തും വിപ്പെട് ക്രീം തേച്ചു പിടിപ്പിക്കുക. ചെറി ഇതിന്റെ പുറത്തു വെച്ച് അലങ്കരിക്കുക.
ഒരു ചോക്ലേറ്റ്ബാര്‍ ഗ്രേറ്റ്‌ ചെയ്തു കേക്ക് ന്റെ പുറത്തു വിതറുക.
തണുപ്പിച്ചു കഴിക്കുക.

No comments:

Post a Comment