Sunday 21 September 2014

KOZHI ADA

കോഴി അട (MALABAR SPECIAL ITEM ) 
------------------------
1. കോഴി ഇറച്ചി ( 1/4 കിലോ )
2. ഗോതമ്പു പൊടി ( കിലോ )
3. സവാള ( 2 എണ്ണം )
4. കാരറ്റ് ( 2 എണ്ണം )
5. പച്ച മുളക് ( 10 എണ്ണം )
6. മുളക് പൊടി ( 1 ടീ സ്പൂണ്‍ )
7. മഞ്ഞള്‍ പൊടി ( 1/4 ടീ സ്പൂണ്‍ )
8. കരിമാസാലപ്പൊടി ( 1 ടീ സ്പൂണ്‍ )
9. ഉരുളക്കിഴങ്ങ് ( 4 എണ്ണം )
10.ഉപ്പ് ( ആവശ്യത്തിന് )
പാകം ചെയ്യുന്ന വിധം
- മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് കോഴി ഇറച്ചി വേവിച്ചെടുക്കുക.
- വേവിച്ച ഇറച്ചി ചൂടാറിയതിനു ശേഷം ചെറിയ പൊടിയായി അരിഞ്ഞിടുക.
- ഉരുളക്കിഴങ്ങ് പുഴുങ്ങി കുഴമ്പ് പരുവത്തില്‍ പൊടിച്ചെടുക്കുക.
- ഇതിലേക്ക് പൊടിയായി അരിഞ്ഞ കാരറ്റ്,സവാള,പച്ചമുളക് ,കറിവേപ്പില , കരിമാസാലപൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക.
- ശേഷം ഇവയെല്ലാം ഒരുമിച്ചു ചേര്‍ത്തിളക്കുക.
- പിന്നീട് ഗോതമ്പു പൊടി കുഴച്ചു ചെറുതായി പരത്തി എടുക്കുക.
- പരത്തിയ ചപ്പാത്തിയില്‍ മസാല നിറച്ചു അരിക് പതുക്കെ മടക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.

No comments:

Post a Comment