Sunday 21 September 2014

OATS DOSSA

ഓട്‌സ് ആരോഗ്യത്തിന് അത്യുത്തമമായ ഒരു ഭക്ഷണമാണ്. ഫൈബറടങ്ങിയ ഈ ഭക്ഷണത്തിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ഓട്‌സ് പാലൊഴിച്ചു കുറുക്കിക്കഴിയ്ക്കുന്നതാണ് ഇതു കഴിയ്ക്കാനുള്ള ഏറ്റവും ലളിതമായ വഴി. ഇതല്ലാതെയും രുചികരമായ ഓട്‌സ് വിഭവങ്ങള്‍ തയ്യാറാക്കാം. ഓട്‌സ് ഉപ്പുമാവ്, ഇഡ്ഢലി, ദോശ തുടങ്ങിവയെല്ലാം ഇതില്‍ പെടും.
ഓട്‌സ് ഉപയോഗിച്ച് ദോശയെങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,
ഓട്‌സ്-1 കപ്പ് 
അരിപ്പൊടി-കാല്‍ കപ്പ്
റവ-കാല്‍കപ്പ്
തൈര്-അര കപ്പ്
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിന് വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കി വയ്ക്കുക. ഇത് 15 മിനിറ്റു വച്ചിരിയ്ക്കണം. ഒരു പാന്‍ ചൂടാക്കുക. ഇതില്‍ അല്‍പം നല്ലെണ്ണയോ നെയ്യോ പുരട്ടാം. ഓട്‌സ് മാവ് എടുത്ത് പാനിലൊഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം എണ്ണ തൂവിക്കൊടുക്കാം. ഒരു വശം വെന്തു കഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരു ഭാഗവും നല്ലപോലെ വെന്തു കഴിഞ്ഞാല്‍ വാങ്ങാം. ചട്‌നി കൂട്ടി ചൂടോടെ കഴിയ്ക്കാം. 

No comments:

Post a Comment