Wednesday 24 September 2014

oats pathiri

ഓട്സ് പത്തിരി.
ആവശ്യം വന്ന സാധനങ്ങള്‍:
സവാള മൂന്നെണ്ണം ചെറുതായി അരിഞ്ഞത്.
തക്കാളി ചെറുതായി മുരിചെടുത്തത് മൂന്നെണ്ണം (ചെറുത്‌)
കുരുമുളക് പൊടി - ഒരു സ്പൂണ്‍.
ഓട്സ് - 200 ഗ്രാം
അരിപ്പൊടി - 250 ഗ്രാം
തൈര് - 200 മില്ലി.
പുളി ഉള്ളതാണെങ്കില്‍ (100 മില്ലി)
പച്ചമുളക് വട്ടത്തിൽ ചെറുതായി മുറിച്ചത് നാലെണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം. ചെറുതാക്കി അരിയുക.
കറിവേപ്പിലയും മല്ലിയിലയും കുറച്ച് ചെറുതായി അരിയുക.
ഉപ്പ്. പാകത്തിന്
വെളിച്ചെണ്ണ ആവശ്യത്തിനു
വെളിച്ചെണ്ണ ഒഴികെ പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടെ അധികം പേസ്റ്റ് ആവാതെ വെള്ളത്തില്‍ യോജിപ്പിക്കുക. നന്നായി മിക്സ് ചെയ്യുക. പുളിക്കാന്‍ വേണ്ടി 3-4 മണിക്കൂര്‍ വെക്കുക. തൈരിനു പുളി ഉണ്ടെങ്കില്‍ പുളിക്കാന്‍ വെക്കേണ്ട ആവശ്യമില്ല. അപ്പ ചട്ടി ചൂടാക്കി അതിൽ കുറച്ച് ഒഴിച്ച് പരത്തുക. വെളിച്ചെണ്ണ മുകളിൽ പുരട്ടുക. രണ്ടു സൈടും വേവിക്കുക. ചട്നിയോ മറ്റെന്തെങ്കിലും കറിയോ കൂട്ടി കഴിക്കാം.

No comments:

Post a Comment