Sunday 21 September 2014

kadaayi chiken

കഡായി ചിക്കന്‍ .(Simple Recipe )
--------------------------------
1. കോഴി ( 1/2 കിലോ )
2. വെളിച്ചെണ്ണ ( 2 വലിയ സ്പൂണ്‍ )
3. പൊടിയായി അരിഞ്ഞ വെളുത്തുള്ളി ( 8 അല്ലി )
4. ചിക്കന്‍ മസാലപ്പൊടി ( 2.5 വലിയ സ്പൂണ്‍ )
5. ചെറുതായി അരിഞ്ഞ തക്കാളി ( 250 ഗ്രാം )
ചെറുതായി അരിഞ്ഞ ഇഞ്ചി ( ഒരിഞ്ചു കഷ്ണം )
ചെറുതായി അരിഞ്ഞ മല്ലിയില ( 1/4 കപ്പ് )
6. ഉപ്പ് ( പാകത്തിന് )
7. കസൂരി മേത്തി ( 1 വലിയ സ്പൂണ്‍ )
ഗരംമസാലപ്പൊടി ( 1/4 ചെറിയ സ്പൂണ്‍ )
8. മല്ലിയില ( അല്പം )
പാകം ചെയ്യുന്ന വിധം
- കോഴി ചെറിയ കഷണങ്ങളാക്കി വെക്കുക.
- ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയ ശേഷം ചിക്കന്‍ മസാലപ്പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക.
- ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക.
- നന്നായി വഴറ്റിയ ശേഷം ചിക്കനും ഉപ്പും ചേര്‍ക്കണം.
- അടച്ചു വച്ചു ചെറുതീയില്‍ വേവിക്കുക. വെള്ളം ചേര്‍ക്കരുത്.
- ചിക്കന്‍ വെന്ത ശേഷം കസൂരി മേത്തിയും ഗരംമാസാലപ്പൊടിയും ചേര്‍ത്തിളക്കി , മസാല ചിക്കനില്‍ പൊതിഞ്ഞിരിക്കുന്ന പരുവത്തില്‍ വാങ്ങി വയ്ക്കുക.
- മല്ലിയില വിതറി വിളമ്പാം

No comments:

Post a Comment