Thursday, 18 September 2014

french frys

ഫ്രഞ്ച് ഫ്രൈസ്

============
ചേരുവകൾ 
---------------
1. ഉരുളക്കിഴങ്ങ് - 3 
2. വെളിച്ചെണ്ണ - ആവശ്യത്തിന്
3. ഉപ്പ് - ആവശ്യത്തിന്
4. കുരുമുളക് പൊടി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
---------------------
1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിന് ശേഷം നന്നായി കഴുകിയെടുക്കുക
2. ഉരുളക്കിഴങ്ങ് ഒരു സെന്റി മീറ്റർ വീതിയിൽ മുറിക്കുക
3. മുറിച്ചെടുത്ത കഷ്ണങ്ങൾ ഫ്രിഡ്ജിൽ വയ്ച്ചു തണുപ്പിച്ച വെള്ളത്തിൽ 20 മിനിറ്റ് വയ്ക്കുക
4. 20 മിനിറ്റ് കഴിഞ്ഞു ഓരോ കഷ്ണം വീതം വെള്ളത്തില നിന്നുമെടുത്തു റ്റിഷ്യു പേപ്പറിൽ തുടച്ചെടുക്കുക.
5. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക
6.എണ്ണ നന്നായി ചൂടാകുമ്പോൾ തുടച്ചു വയ്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് ഇളക്കുക. നന്നായി മൂത്ത് വരുമ്പോൾ വറുത്തു കോരുക.
ചൂടോടെ ഉപ്പും കുരുമുളകുപൊടിയും സോസും ചേർത്ത് കഴിക്കാം

— 

No comments:

Post a Comment