Saturday, 28 December 2013

ചെമ്മീന്‍ ബിരിയാണി *~*~*~*~*~*~*~*~*

ചെമ്മീന്‍ ബിരിയാണി
*~*~*~*~*~*~*~*~*

ബിരിയാണിയെന്ന് കേട്ടാല്‍ പിന്നെ മറ്റൊന്നും ശ്രദ്ധിക്കാത്തവരുണ്ട് നമുക്കിടയില്‍. ചിക്കനും ബീഫും വച്ച് മടുക്കുമ്പോള്‍ വല്ലപ്പോഴും ഇത് ഒന്ന് ട്രൈ ചെയ്യാവുന്നതാണ്.

ചേരുവകള്‍

1 തൊലി കളഞ്ഞു വൃത്തിയാക്കിയ ചെമ്മീന്‍- 250 ഗ്രാം
2 ബിരിയാണി അരി- 200 ഗ്രാം
3 എണ്ണ- 100 ഗ്രാം
4 നെയ്യ്- 50 ഗ്രാം
5 സവാള കനം കുറച്ചു അരിഞ്ഞത്- 100 ഗ്രാം
6 മല്ലിയില- 10 ആവശ്യത്തിന്
7 പച്ചമുളക്- 25 ഗ്രാം
8 മല്ലിപൊടി- 1 ടീസ്പൂണ്‍
9 ഗരം മസാല പൊടി- 1/2 ടീസ്പൂണ്‍
10 മുളകുപൊടി- 1 /2 ടീസ്പൂണ്‍
11മഞ്ഞള്‍പൊടി- 1 /2 ടീസ്പൂണ്‍
12 ചെറുനാരങ്ങ നീര്- പകുതി നാരങ്ങയുടെ
13ഇഞ്ചി-രണ്ടു കഷണം
14 ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീനില്‍ മസാല പുരട്ടി വെക്കണം.അര മണിക്കൂറിനു ശേഷം ചെമ്മീന്‍ എണ്ണയില്‍ പൊരിച്ച് കോരിയെടുക്കണം.

ബാക്കി വരുന്ന എണ്ണയില്‍ ഉള്ളി മൂപ്പിച്ചെടുക്കണം. തുടര്‍ന്ന് അരച്ച മസാലയിട്ട് മൂപ്പിച്ച് ഉപ്പും മല്ലി പൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം.

വെള്ളം വറ്റി വരുമ്പോള്‍ പൊരിച്ചു കോരിയെടുത്ത ചെമ്മീന്‍ അതിലിടണം. ഇതിനോടൊപ്പം 6 ,9 ,12 ഇനങ്ങള്‍ ചേര്‍ത്ത് ഇളക്കണം.

നന്നായി യോജിപ്പിച്ച ശേഷം വാങ്ങി വെക്കാം. പിന്നീട് ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ഉള്ളി മൂപ്പിച്ചെടുക്കണം.

അതില്‍ കഴുകി വൃത്തിയാക്കിയ അരിയിട്ട് ഇളക്കണം. മൂക്കുമ്പോള്‍ തിളച്ച വെള്ളമൊഴിച്ച് കൊടുക്കണം.

ശേഷം പാത്രം ഭദ്രമായി മൂടി ചെറുതീയില്‍ വേവിച്ചെടുക്കണം. അരി വെന്ത് വെള്ളം വറ്റിയ ശേഷം ചോറ് പകുതി മാറ്റി വെക്കണം.

ബാക്കി പകുതിയില്‍ ചെമ്മീന്‍ മസാലകള്‍ നിരത്തിയിട്ട് അതിനുമുകളില്‍ മാറ്റിവെച്ച ചോറ് നിരത്തണം. പിന്നീട് ഒരു പാത്രം കൊണ്ട് മൂടി ചെറുതീയില്‍ കുറച്ചു നേരം വെക്കണം. ഇനി വാങ്ങി വെക്കാം.



Coconut Milk Biriyani..

Coconut Milk Biriyani.......

Ingredients:

Basmati Rice - 1 cup
Onion - 1 large sliced thinly
Carrot - 1 large chopped
Beans - 10 chopped
Turmeric Powder / Manjal Podi - 1 tsp
Thick Coconut Milk - 1 cup
Water - 1 cup
Salt to taste
Oil - 3 tblspn
Ghee - 3 tblspn

For grinding:
Cinnamon / Pattai - 2 inch stick
Fennel Seeds / Saunf - 1 tblspn
Star Anise - 1
Cardamom - 4
Cloves - 4
Ginger - 3 tblspn
Garlic - 10 cloves
Green Chilli - 5

Method:

Soak rice for 30 mins. Grind all the ingredients given in the list to a paste and set aside.

Heat oil and ghee in a pot, Add in sliced onions, salt and saute them for 5 mins or so till it turns light golden.

Add in the ground masala and saute for couple of mins. Add in turmeric powder and mix well.

Now add in chopped beans and carrots and saute for 5 mins till the raw smell leaves away.

Now add in drained rice and toss well in the masala.

Pour in coconut milk and water. Mix well. Bring it to a boil, simmer and cook covered for 20 to 25 mins till the rice is done.

Now open the pot, fluff it with a fork, switch off the flame and cover the pot and leave it for 10 mins this will make the rice fluffier.

Serve with raita


Wednesday, 18 December 2013

Thiruvathira Puzhukku.

Ingredients:

Kavathu: 250 gms
Red pumpkin 250 gms
Avarakka 200 gms
Tuvar dal 200gms
Pods of Avarakka 100gms
Turmeric powd. 1 tsp.
Grated coconut 1 cup
Green chillies 2 nos.
Curry leaves a few
Coconut oil 1 tbsp.
Mustard 2 tsp
Split urad dal 2 tsp
Red chillies 2 nos.
Jaggery a small piece
Salt to taste
Method:

Wash the kavathu in running water before cutting to remove all the soil. Scrape the skin and cut into 1" cubes. Peel and cut the red pumpkin into 1" cubes. Thread the avarakkai
and cut into 1" pieces. Remove the toor from the pods. Wash all the vegetables and pressure cook, with turmeric powder and salt. Grind the coconut and green chillies
coarsely. Heat a thick bottomed kadai and add the cooked vegetables and jaggery piece. Boil for 5 mnts., till all the vegetables are well mixed. Add the coconut mixture and boil for another 5 mnts. Remove from stove and add few curry leaves. In another small kadai heat the coconut oil and add the mustard seeds. When the mustard starts spluttering add the urad dal and red chillies(cut into small bits) . When the urad dal turns brown in color, remove from fire, add a few curry leaves and pour into the prepared vegetable.

This a delicious vegetable.


Caramel Pudding

Ingredients :

1.Sugar - 2/3 cup
2.Water - 1/4 cup
3.Milk - 1 1/4 cup
4.Dulce de leche - 1/2 cup ( I bought Nestle DDL)
5.Salt - 1/4 tsp
6.Large eggs - 2 in no.
7.Large egg yolks - 2 in no.
8.Vanilla extract - 1 tsp

Instruction :

1.Grease the pan (to be used for steaming) with some butter.
2.In a small saucepan combine sugar and water. Bring sugar to a boil and cook over medium heat until sugar turns a deep amber color, about 7-10 minutes. Transfer the caramel to the prepared pan,keep it aside and allow it to set.
3.In a medium saucepan, combine milk, dulce de leche and salt. Cook over medium heat, whisking occasionally, until the mixture is smooth and just comes to a simmer.
4.In between lightly whisk the eggs and egg yolks in a medium bowl.
5.When the milk reaches a simmer, remove it from heat and temper the eggs by very slowly streaming the milk into the eggs while whisking constantly. Add the hot milk a few tablespoons at a time to ensure that you don’t curdle the mixture. Whisk in vanilla extract, then strain mixture and pour it over the caramel.
6.Cover the pan with aluminium foil and place the pan into the steamer. Steam for about 25 to 30 minutes.
7.After 30 minutes check the pudding with a tooth pick,if it comes clear remove the pan from the steamer and keep it aside to cool. Refrigerate for 4 hours.
8.To serve, run a sharp knife around the sides of pan and invert onto a serving plate or bowl.

Enjoy!!!


Sambar Fried rice

Sambar Fried rice
Boiled rice 1 cup
Chopped vegetables
Capsicum 1
Onion 1
Tomato 1
Green chilli 2-3
Coriander n Mint leaves
Sambar powder 5 tbl spoon
curry leaves
Butter
Salt
Oru dish eduth athil 5 tbl spoon butter eduth athilekke arinju vechirikkunna vegetables sambar powder salt nannayi mix cheyyuka...oru pan eduth choodayathinu shesham athil ee mix cheythu vechirikkunnath 4-5 mnts roast cheyyukka...boiled rice add cheyyuka...salt nokki add cheyyuka...ellamkoode nannayi onnu roast cheyyuka..last alpam coriander leaves add cheyyuka....Pickle or curd kooti kazhikkam..side dish onnumillathe thannne ithu tasty aane...


Achappam


Achappam Mould Bun
 Ingredients:-

1. Raw rice flour – 1 kg
2. coconut – 1
3. egg – 2
4. sugar – 1 cup
5. sesame – 1 sp
6. oil – ¼ kg
7. salt – to taste

Method of preparation Achappam Mould Bun

Grate the coconut and extract the milk. Take the thick milk. Break the egg and whip.

Add coconut milk, whipped egg, sugar, sesame and salt into the rice flour and mix well. The mixture must fall like a thread when poured down. Keep the mould dipped in oil right from the previous day.

Heat oil in a pan. Dip the mould first in the heated oil and then dip ¾ part in the mixture. Immediately dip the mould in the boiling coconut oil. By applying a few gentle knocks the moulded bun will fall into the oil. Get it fried and take out.


അവല്‍ ഉണ്ട

അവല്‍ ഉണ്ട

അവല്‍ വറുത്തത്-1 കപ്പ്
തേങ്ങ ചിരവിയത് -അര കപ്പ്
പഞ്ചസാര-5 ടീ സ്പൂണ്‍ 
നെയ്യ് -3 ടീ സ്പൂണ്‍
ഏലക്ക പൊടിച്ചത് -കാല്‍ ടീ സ്പൂണ്‍

ചേരുവകള്‍ എല്ലാം കൂടി ഒരു മിക്സിയിലിട്ടു പൊടിചെടുത്തു ചെറിയ ഉരുളകളാക്കി എടുക്കുക .വൈകുന്നേരം ചായയുടെ കൂടെ കഴിക്കാന്‍ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന ഒരു നാടന്‍ പലഹാരമാണിത് . അവല്‍ കഴിക്കാന്‍ മടിയുള്ള കുട്ടികളും ഇങ്ങനെ ഉണ്ടാക്കി കൊടുത്താല്‍ കഴിച്ചോളും .


കൂവപ്പായസം ===========

കൂവപ്പായസം
===========
കൂവപ്പൊടി 
ശർക്കര ചീകിയത്
വെള്ളം
തേങ്ങ നൂല് പോലെ നീളത്തിൽ ചിരകിയത്
ഏത്തപ്പഴം നെടുകെ കീറി ഖനം കുറച്ചു അരിഞ്ഞത്

ആദ്യം കൂവപ്പൊടി വൃത്തിയാക്കി എടുക്കുകയാണ് വേണ്ടത്. ഇതിനായി പൊടിയിലേക്കു വെള്ളം ഒഴിച്ച് നന്നായി ഇളക്കി വയ്ക്കുക . അൽപ സമയം കഴിയുമ്പോൾ പൊടി വെള്ളത്തിനടിയിൽ ഊറി വരും. അപ്പോൾ മുകളിലെ വെള്ളം കളയുക. ഇങ്ങനെ പൊടി രണ്ടു പ്രാവശ്യം കഴുകി എടുക്കുക. ഈ പൊടിയിലേക്കു മധുരത്തിനാവശ്യമായ ശർക്കര ചീകി ഇടുക . തേങ്ങ നീളത്തിൽ ചിരകിയതും ചേർക്കുക . ഇനി ആവശ്യത്തിനു വെള്ളവും ചേർത്ത് അടുപ്പത്ത് വയ്ക്കുക. കൂട്ട് പതുക്കെ തിളക്കാൻ തുടങ്ങുമ്പോൾ അതിലേക്കു പഴക്കഷ്ണങ്ങൾ ചേർക്കാം. കൂവ കുറുകി വരുമ്പോൾ തീ കെടുത്തുക. സ്വാദിഷ്ട്ടമായ കൂവപ്പായസം തയ്യാറായി.

തേങ്ങാപ്പാലിൽ വെജിറ്റബിൾ പുലാവ്

തേങ്ങാപ്പാലിൽ വെജിറ്റബിൾ പുലാവ്


ബസ്മതി അരി - 5 1/2 കപ്പ്‌(20 മിനിട്ട് വെള്ളത്തില കുതിർത്തു വെള്ളം ഊറ്റിക്കളഞ്ഞു എടുത്തത്‌ )
സവാള ചെറുതായി നുറുക്കിയത് - 2 കപ്പ്‌
ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കിയത് - 2 കപ്പ്‌
കാരറ്റ് ചെറുതായി നുറുക്കിയത് - 2 കപ്പ്‌
ബീൻസ് ചെറുതായി നുറുക്കിയത് - 1 കപ്പ്‌
മഞ്ഞൾ - 1/2 ടി സ്പൂണ്‍
തേങ്ങാപ്പാൽ - 4 കപ്പ്‌
വെള്ളം - 4 കപ്പ്‌
വെണ്ണ - 100 ഗ്രാം
ജീരകം-1 ടി സ്പൂണ്‍
പട്ട-3 എണ്ണം
ഗ്രാമ്പൂ-10 എണ്ണം
ഏലക്ക - 10 എണ്ണം
കുരുമുളക് - 10- 15 എണ്ണം
വഴന ഇല - 5 എണ്ണം
അണ്ടിപ്പരിപ്പും കിസ്മിസും - വരുത്തിടാൻ ആവശ്യമായത്
മല്ലിയില - 1 കപ്പ്‌
ഉപ്പു-ആവശ്യത്തിന്‌

വെണ്ണ ചൂടാകുമ്പോൾ വഴന ഇല , പട്ട , ഗ്രാമ്പൂ , ഏലക്ക , ജീരകം,കുരുമുളക് ഇവ ഇട്ടു വറുത്തു പാകമാകുമ്പോൾ സവാള ഇട്ടു വഴറ്റുക. പിന്നീട് പച്ചക്കറികൾ ഒന്നൊന്നായി ചേർത്ത് വഴറ്റുക. ഏറ്റവും അവസാനം ബസ്മതി അരി ചേർത്ത് 3-4 മിനിട്ട് വഴറ്റുക. ഇതിലേക്ക് മഞ്ഞളും ആവശ്യത്തിനു ഉപ്പും ചേർത്ത് തേങ്ങാപ്പാലും വെള്ളവും ചേർത്ത് ഇളക്കി പാത്രം അടച്ചു വച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. വെന്താൽ മല്ലിയിലയും കിസ്മിസും അണ്ടിപ്പരിപ്പും ചേർത്ത് വിളമ്പാം .

പനീർ കുർമ
===========
പനീർ - 500 ഗ്രാം
(1)തൈര് - 3 ടേബിൾ സ്പൂണ്‍
(2)ജീരകപ്പൊടി - 1/2 ടി സ്പൂണ്‍
(3) മല്ലിപ്പൊടി - 1 ടി സ്പൂണ്‍
(4)മുളകുപൊടി - 3/4 ടി സ്പൂണ്‍
(5) ഗരം മസാല - 1 ടി സ്പൂണ്‍
(6) മഞ്ഞള്പ്പൊടി - 1/8 ടി സ്പൂണ്‍
(7)ഉപ്പു- 1 നുള്ള്
പനീർ ചെറിയ ചതുര കഷ്ണങ്ങൾ ആയി നുറുക്കി ഒന്ന് മുതൽ ആറു വരെയുള്ള ചേരുവകൾ ഒരു പേസ്റ്റു പോലെ കുഴച്ചതിൽ ഇട്ടിളക്കി അര മുക്കാൽ മണിക്കൂർ വെക്കുക. ഒരു നോണ്‍ സ്റ്റിച്ക് പാനിൽ 5-6 സ്പൂണ്‍ എന്നാ ചൂടാക്കി അതിൽ ഈ കഷ്ണങ്ങൾ വറുത്തെടുക്കുക.
സവാള- 4 കപ്പ്‌
തക്കാളി - 2 കപ്പ്‌
ജീരകം-1 ടി സ്പൂണ്‍
അണ്ടിപ്പരിപ്പ്-25 എണ്ണം ( കുതിർത്തു വക്കുക)
ഏലക്ക - 10 എണ്ണം ( തൊലി കലഞ്ഞെടുത്തു ഒന്ന് ചതക്കുക )
മുളകുപൊടി - എരുവിന് ആവശ്യമായത്
മല്ലിപ്പൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പ്പൊടി - 1/4 ടി സ്പൂണ്‍
ഗരം മസാല- 1 ടി സ്പൂണ്‍
വെളുത്തുള്ളി ഇഞ്ചി പേസ്ട്‌- 1 1/2 ടി സ്പൂണ്‍
തേങ്ങാപ്പാൽ - 1 കപ്പ്‌
വെള്ളം 1/2 കപ്പ്‌
കസൂരിമെധി - 2 ടേബിൾ സ്പൂണ്‍
മല്ലിയില- അല്പം
ഉപ്പ്- ആവശ്യത്തിന്‌
എണ്ണ - 4 ടി സ്പൂണ്‍
പാനിൽ എണ്ണ ചൂടാകുമ്പോൾ ജീരകം ഇട്ടു പൊട്ടുമ്പോൾ സവാള വഴറ്റി ഏലക്ക ചേർത്ത് ഇളക്കുക. ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റുക. മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്പ്പോടിയും ചേർത്ത് ഇളക്കി പാകമാകുമ്പോൾ വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേർത്ത് വഴറ്റുക. എല്ലാം യോജിപ്പായാൽ അടുപ്പിൽ നിന്ന് വാങ്ങി കശുവണ്ടിയും ചേർത്ത് മിക്സിയിൽ നല്ല വെണ്ണ പോലെ അരച്ചെടുക്കുക. ഈ അരപ്പിൽ 1/2 കപ്പ്‌ വെള്ളവും ആവശ്യത്തിന്‌ ഉപ്പും ചേർത്ത് തിളപ്പിക്കുക. അതിലേക്കു തേങ്ങാപ്പാലും ഗരം മസാലയും കസൂരിമേധിയും ചേർത്ത് പനീർ കഷ്ണങ്ങൾ ഇടുക. തിളക്കുമ്പോൾ മല്ലിയില ചേർത്ത് തീ കെടുത്തുക.
തെങ്ങ് ചതിക്കില്ലാന്നൊക്കെ പണ്ടുള്ളോരു പറഞ്ഞു കേട്ടിട്ടുണ്ട് . പക്ഷെ എന്റെ വീട്ടുമുറ്റത്തുള്ള തെങ്ങ് കഴിഞ്ഞ ദിവസം വല്ലാത്ത ഒരു ചതി ചെയ്തു രാത്രി പുരപ്പുറത്തു സ്കൈലാബ് വന്നു വീണപോലെ ഒരു ശബ്ദം കേട്ടു ' ബ്ധും ' എന്ന് . നോക്കുമ്പോൾ ഒരു കുല കരിക്ക് താഴെ വീണു കിടപ്പുണ്ട് . ഒന്നും രണ്ടും എണ്ണമല്ല ഇരുപതെണ്ണം . കൂട്ടത്തിൽ ഒരു ഓടും പൊട്ടി തവിട്പൊടിയായിട്ടുണ്ട് . നേരംവെളുത്തപ്പോൾ ഒരെണ്ണം പൊതിച്ചെടുത്ത് നോക്കിയപ്പോൾ സംഭവം കരിക്ക് പരുവം ഒക്കെ കഴിഞ്ഞു പോയി . എന്നാൽ തെങ്ങാപ്പരുവം ഒട്ടു എത്തിയിട്ടില്ല താനും . ഒരു ചമ്മന്തി അരക്കാമെന്നു വച്ച് അരച്ച് നോക്കിയപ്പോൾ പശ പശാന്നു ആയിപ്പോയി . എന്നാൽ പിന്നെ ഇന്നത്തെ ഉച്ചഭക്ഷണം ഈ കരിങ്കാലി "കരിതേങ്ങകൾ" ( ഈ പരുവത്തിൽ ഇവയ്ക്കു പറയുന്ന പേരെന്താണെന്ന് എനിക്കറിയില്ല.) വച്ച് തന്നെ ആവണം എന്ന് എനിക്ക് വാശി ആയിരുന്നു . കാരണം ഇന്ന് കുറച്ചു വിരുന്നുകാർ ഉണ്ടായിരുന്നു . പരീക്ഷണം അവരോടാകാമല്ലൊ . വീട്ടുകാരല്ലേ നമ്മളെക്കൊണ്ട് മടുത്തിട്ടുള്ളൂ ദേ പിടിച്ചോന്നും പറഞ്ഞു എന്റെ പാചകശാലയിലേക്ക് കേറി ഇവയെ വച്ച് കുറച്ചു ഭക്ഷണം ഉണ്ടാക്കി .

തേങ്ങാപ്പാലിൽ വെജിറ്റബിൾ പുലാവ്
By: Shaila Warrier 

ബസ്മതി അരി - 5 1/2 കപ്പ്‌(20 മിനിട്ട് വെള്ളത്തില കുതിർത്തു വെള്ളം ഊറ്റിക്കളഞ്ഞു എടുത്തത്‌ )
സവാള ചെറുതായി നുറുക്കിയത് - 2 കപ്പ്‌
ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കിയത് - 2 കപ്പ്‌
കാരറ്റ് ചെറുതായി നുറുക്കിയത് - 2 കപ്പ്‌
ബീൻസ് ചെറുതായി നുറുക്കിയത് - 1 കപ്പ്‌
മഞ്ഞൾ - 1/2 ടി സ്പൂണ്‍
തേങ്ങാപ്പാൽ - 4 കപ്പ്‌
വെള്ളം - 4 കപ്പ്‌
വെണ്ണ - 100 ഗ്രാം
ജീരകം-1 ടി സ്പൂണ്‍
പട്ട-3 എണ്ണം
ഗ്രാമ്പൂ-10 എണ്ണം
ഏലക്ക - 10 എണ്ണം
കുരുമുളക് - 10- 15 എണ്ണം
വഴന ഇല - 5 എണ്ണം
അണ്ടിപ്പരിപ്പും കിസ്മിസും - വരുത്തിടാൻ ആവശ്യമായത്
മല്ലിയില - 1 കപ്പ്‌
ഉപ്പു-ആവശ്യത്തിന്‌

വെണ്ണ ചൂടാകുമ്പോൾ വഴന ഇല , പട്ട , ഗ്രാമ്പൂ , ഏലക്ക , ജീരകം,കുരുമുളക് ഇവ ഇട്ടു വറുത്തു പാകമാകുമ്പോൾ സവാള ഇട്ടു വഴറ്റുക. പിന്നീട് പച്ചക്കറികൾ ഒന്നൊന്നായി ചേർത്ത് വഴറ്റുക. ഏറ്റവും അവസാനം ബസ്മതി അരി ചേർത്ത് 3-4 മിനിട്ട് വഴറ്റുക. ഇതിലേക്ക് മഞ്ഞളും ആവശ്യത്തിനു ഉപ്പും ചേർത്ത് തേങ്ങാപ്പാലും വെള്ളവും ചേർത്ത് ഇളക്കി പാത്രം അടച്ചു വച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. വെന്താൽ മല്ലിയിലയും കിസ്മിസും അണ്ടിപ്പരിപ്പും ചേർത്ത് വിളമ്പാം .

പനീർ കുർമ
===========
പനീർ - 500 ഗ്രാം
(1)തൈര് - 3 ടേബിൾ സ്പൂണ്‍
(2)ജീരകപ്പൊടി - 1/2 ടി സ്പൂണ്‍
(3) മല്ലിപ്പൊടി - 1 ടി സ്പൂണ്‍
(4)മുളകുപൊടി - 3/4 ടി സ്പൂണ്‍
(5) ഗരം മസാല - 1 ടി സ്പൂണ്‍
(6) മഞ്ഞള്പ്പൊടി - 1/8 ടി സ്പൂണ്‍
(7)ഉപ്പു- 1 നുള്ള്
പനീർ ചെറിയ ചതുര കഷ്ണങ്ങൾ ആയി നുറുക്കി ഒന്ന് മുതൽ ആറു വരെയുള്ള ചേരുവകൾ ഒരു പേസ്റ്റു പോലെ കുഴച്ചതിൽ ഇട്ടിളക്കി അര മുക്കാൽ മണിക്കൂർ വെക്കുക. ഒരു നോണ്‍ സ്റ്റിച്ക് പാനിൽ 5-6 സ്പൂണ്‍ എന്നാ ചൂടാക്കി അതിൽ ഈ കഷ്ണങ്ങൾ വറുത്തെടുക്കുക.
സവാള- 4 കപ്പ്‌
തക്കാളി - 2 കപ്പ്‌
ജീരകം-1 ടി സ്പൂണ്‍
അണ്ടിപ്പരിപ്പ്-25 എണ്ണം ( കുതിർത്തു വക്കുക)
ഏലക്ക - 10 എണ്ണം ( തൊലി കലഞ്ഞെടുത്തു ഒന്ന് ചതക്കുക )
മുളകുപൊടി - എരുവിന് ആവശ്യമായത്
മല്ലിപ്പൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പ്പൊടി - 1/4 ടി സ്പൂണ്‍
ഗരം മസാല- 1 ടി സ്പൂണ്‍
വെളുത്തുള്ളി ഇഞ്ചി പേസ്ട്‌- 1 1/2 ടി സ്പൂണ്‍
തേങ്ങാപ്പാൽ - 1 കപ്പ്‌
വെള്ളം 1/2 കപ്പ്‌
കസൂരിമെധി - 2 ടേബിൾ സ്പൂണ്‍
മല്ലിയില- അല്പം
ഉപ്പ്- ആവശ്യത്തിന്‌
എണ്ണ - 4 ടി സ്പൂണ്‍
പാനിൽ എണ്ണ ചൂടാകുമ്പോൾ ജീരകം ഇട്ടു പൊട്ടുമ്പോൾ സവാള വഴറ്റി ഏലക്ക ചേർത്ത് ഇളക്കുക. ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റുക. മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്പ്പോടിയും ചേർത്ത് ഇളക്കി പാകമാകുമ്പോൾ വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേർത്ത് വഴറ്റുക. എല്ലാം യോജിപ്പായാൽ അടുപ്പിൽ നിന്ന് വാങ്ങി കശുവണ്ടിയും ചേർത്ത് മിക്സിയിൽ നല്ല വെണ്ണ പോലെ അരച്ചെടുക്കുക. ഈ അരപ്പിൽ 1/2 കപ്പ്‌ വെള്ളവും ആവശ്യത്തിന്‌ ഉപ്പും ചേർത്ത് തിളപ്പിക്കുക. അതിലേക്കു തേങ്ങാപ്പാലും ഗരം മസാലയും കസൂരിമേധിയും ചേർത്ത് പനീർ കഷ്ണങ്ങൾ ഇടുക. തിളക്കുമ്പോൾ മല്ലിയില ചേർത്ത് തീ കെടുത്തുക.

ബൂന്ദി ലഡ്ഡു

ബൂന്ദി ലഡ്ഡു


ചേരുവകള്‍:

കടല മാവ് - ഒരു കപ്പു
വെള്ളം - ഒന്നര കപ്പു
പഞ്ചസാര - ഒരു കപ്പു
ഏലക്ക പൊടിച്ചത് - അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു നുള്ള്
ബദാം ചെറിയ കഷണങ്ങള്‍ ആക്കിയത് - 5 - 6 എണ്ണം
നെയ്യ് - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

ഒരു കപ്പു പഞ്ചസാരയിൽ മുക്കാല്‍ കപ്പു വെള്ളമൊഴിച്ച്, ഏലക്ക പൊടി ചേര്‍ത്തു തിളപ്പിക്കുക. പഞ്ചസാരപ്പാനിയ്ക്കു വേണ്ടിയാണ്. 1൦ മിനുട്ട് കഴിയുമ്പോള്‍ തീ കുറച്ചു വെച്ച് ഈ പാനി, നൂല്‍ പരുവം (one string consistency ) ആയിക്കഴിയുമ്പോള്‍ അടുപ്പത്തു നിന്നും മാറ്റുക.

ഇനി അര കപ്പു വെള്ളത്തില്‍ കടലമാവ് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുഴച്ചെടുക്കുക. ഒരു ഫ്രയിംഗ് പാന്‍ അടുപ്പത്തു വെച്ച് എണ്ണ നന്നായി ചൂടാക്കുക. അതിലേക്ക് കടലമാവ് തുളയുള്ള സ്പൂണ്‍ വഴി കോരിയൊഴിക്കുക. സ്പൂണില്‍ നിന്ന് എണ്ണയിലേക്ക് മുത്തുകൾ പോലെ വീഴും. ആ മുത്തുകൾ മൂത്താൽ കോരിയെടുത്ത് പഞ്ചാരപ്പാനിയിലിടുക. ചിലപ്പോൾ ഒരുമിച്ചു കൂടിനിന്നേക്കും. അതൊക്കെ പെട്ടെന്ന് ഇളക്കി വേർതിരിക്കണം. കടലമാവ് കലക്കിയത് മുഴുവൻ ഇത് പോലെ മുത്തുകൾ ആക്കിയെടുക്കുക.

പിന്നെ പാനിയും മുത്തുകളും ഇട്ടതിലേക്ക് , ബദാം ചേർക്കുക. ചൂടോടു കൂടി രണ്ടു കൈയിലും കുറച്ചു നെയ്യ ചേര്‍ത്തു അമർത്തി ഭംഗിയായി ഉരുട്ടുക. ചൂടോടെ ഉരുട്ടുക. ഇല്ലെങ്കിൽ ഉരുട്ടാൻ കിട്ടില്ല. —


Thiruvathira puzhukku


Thiruvathira puzhukku

Ingredients

kappa(Tapioca) - 1 cup
chembu - 1/2 cup
koorka - 1/4 cup
kachil - 1/4 cup
Chena - 1/2 cup
vanpayar-1/2cup
Plantain - 1
Potato - 1

Salt - to taste
Curry leaves - 1 sprig
Turmeric - 1tspn
Coconut oil - 1tsp

grated Coconut - 1 cup
Green chilly - 3
Cumin seeds - 1tsp

Method

1.Cook vanpayar with salt.
2.Cook Tapioca with salt,drain water and keep aside.
3.Cook the remaining vegetables together.
4.Add tapioca and vanpayar to the cooked vegetables.
5.Add turmeric powder and salt as per taste.
6.Grind coconut, green chilly and cumin seeds together and add this to the vegetables.
7.When vegetables are done, add coconut oil and curry leaves.


Arrowroot Halwa

Arrowroot Halwa

Ingredients:

arrowroot powder-1cup
sugar-1cup
cardamom powder-1/2tsp
turmeric powder-a pinch
ghee -2tsp
cashew nuts
raisins

Method:

1.Dissolve arrowroot powder in three cup of water.
2.Add sugar and turmeric powder and mix well.
3.Cook in a pan.
4.Keep on stirring continuouly till the mass starts thickening.
5.continue to cook till it comes to the halwa consistency.
6.Add little ghee and mix.
7.Mix cardamom powder.
8.Spread it on a greased plate.
9.Garnish with fried cashew nuts and raisins.
10.On cooling, cut into pieces.


തിരുവാതിരപ്പുഴുക്ക്

തിരുവാതിരപ്പുഴുക്ക്
=================
ചേന 
ചേമ്പ്
കാച്ചിൽ
ചെറുകിഴങ്ങ്
കൂർക്ക
ഏത്തക്ക
വൻപയർ
ചെറുപയർ
തേങ്ങാ ചിരകിയത്
വറ്റൽ മുളക്
ജീരകം
വെളിച്ചെണ്ണ
കറിവേപ്പില

കിഴങ്ങുകളും പയറും ഉപ്പും മഞ്ഞളും ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. തേങ്ങാ ചിരകിയതും ജീരകവും ചുവന്ന മുളകും കൂടി അരച്ചത്‌ വെന്ത കഷ്ണങ്ങളിൽ ചേർത്ത് വേവിക്കുക. ഇതിലേക്ക് കറിവേപ്പില ഇട്ടു ഇളക്കി വെളിച്ചെണ്ണ തൂവി തീ കെടുത്തുക . അല്പം കഴിഞ്ഞു ഒന്ന് കൂടി ഇളക്കി യോജിപ്പിക്കുക. തിരുവാതിര പുഴുക്ക് തയ്യാറായി .


Tuesday, 17 December 2013

കോളിഫഌവര്‍ പുലാവ്

പുലാവ് പലതരത്തിലും ഉണ്ടാക്കാം വിവിധതരം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്നതു കൊണ്ട് ഇത് ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.

കോളിഫഌവര്‍ ക്യാബേജ് വര്‍ഗത്തില്‍ പെടുന്ന ഒരു പച്ചക്കറിയാണ്. ഇതുപയോഗിച്ച് പുലാവുണ്ടാക്കാം. കോളിഫഌവര്‍ പുലാവ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
കോളിഫഌവര്‍ പുലാവ് തയ്യാറാക്കൂ


ബസ്മതി അരി-ഒരു കപ്പ്
കോളിഫഌവര്‍-ഒന്ന്
ഗ്രീന്‍പീസ്-അര കപ്പ്
സവാള-ഒന്ന്
തക്കാളി-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-ഒരു ടീസ്പൂണ്‍
ജീരകപ്പൊടി-ഒരു ടീസ്പൂണ്‍
ഗരം മസാല-ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ജീരകം-ഒരു ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
ഏലയ്ക്ക-2
വയനയില-ഒന്ന്
ഉപ്പ്
വെള്ളം
അരി കഴുകിയെടുക്കുക. കോളിഫഌവര്‍ കഴുകി ഇടത്തരം കഷ്ണങ്ങളാക്കി അരിയുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ ജീരകം പൊട്ടിയ്ക്കുക. വയനയില, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് സവാള ചേര്‍ത്ത് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക.
മുകളിലെ കൂട്ടു വഴന്നു കഴിയുമ്പോള്‍ കോളിഫഌര്‍, ഗ്രീന്‍പീസ്, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്ക് തക്കാളി, മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.
മുകളിലെ കൂട്ട് നല്ലപോലെ വഴറ്റിയ ശേഷം ബസ്മതി അരി ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് പാകത്തിന് വെള്ളമൊഴിച്ച ശേഷം കുക്കറില്‍ വേവിച്ചെടുക്കുക. കോളിഫഌവര്‍ പുലാവ് തയ്യാര്‍


കപ്പ ബിരിയാണി

വീടുകളില്‍ കപ്പ ബിരിയാണി ഉണ്ടാക്കുന്ന പതിവിന് ഏറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. കപ്പ ബിരിയാണി ഇപ്പോള്‍ കൂടുതല്‍ പരിചയം ജോലിക്കാരായ ചെറുപ്പക്കാര്‍ക്കാവും. തട്ടുകടകളില്‍ നിന്നോ ഹോട്ടലുകളില്‍ നിന്നോ അപ്പപ്പോള്‍ ഉണ്ടാക്കുന്ന ചൂടുള്ള കപ്പ ബിരിയാണി ചെറുപ്പക്കാരുടെ ഇഷ്ട വിഭവമായി മാറിയിരിക്കുന്നു.

ചേരുവകള്‍

കപ്പ- ഒരു കിലോ
ചിരവിയ തേങ്ങ- അര മുറി
പച്ചമുളക്- 6 എണ്ണം
ഇഞ്ചി- 1 കഷണം
ബീഫ് എല്ലോടു കൂടിയത്- ഒരു കിലോ
മല്ലിപ്പൊടി- 4 ടീസ്പൂണ്‍
മുളകുപൊടി- 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
മീറ്റ് മസാലപ്പൊടി- 2 ടീസ്പൂണ്‍
സവാള വലുത്- 4 എണ്ണം
വെളുത്തുള്ളി- 16 അല്ലി
ചുവന്നുള്ളി- 8 എണ്ണം
കുരുമുളക്- 1 ടീസ്പൂണ്‍
ഗരം മസാല പൊടിച്ചത്- 1 ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് കഴുകി പാകത്തിന് ഉപ്പ് രണ്ട് ടീസ്പൂണ്‍ മുളക് പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അരമണിക്കൂര്‍ വെക്കുക.
സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.
ഇനി കപ്പ ഉപ്പിട്ട് നന്നായി വേവിച്ചെടുക്കുക. കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക.
പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക.
എന്നിട്ട് കുറച്ചു കടുകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കുക. നന്നായി ഇളക്കണം.
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. നല്ല വാസനയോടു കൂടിയ കപ്പ ബിരിയാണി റെഡി.

കൊഞ്ച് മസാല

ചേരുവകള്‍

കൊഞ്ച് - 250 ഗ്രാം
സവാള - 3 എണ്ണം
തക്കാളി - 2 എണ്ണം
വെളുത്തുള്ളി,ഇഞ്ചി പേസ്റ്റ്
പച്ചമുളക്
മല്ലിപ്പൊടി
മുളക്പൊടി
മഞ്ഞള്‍പ്പൊടി
വെളിച്ചെണ്ണ
ഉപ്പ്

തയ്യാറാക്കുന്ന വിധം
അടുപ്പില്‍ പാത്രം വെച്ച് ചൂടാകുമ്പോള്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ രണ്ട് ടീസ്പൂണ്‍ വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. രണ്ട് മിനിറ്റിനു ശേഷം നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ശേഷം മൂന്ന് സവാള കനം കുറച്ച് അരിഞ്ഞത് ചേര്‍ക്കുക. സവാള നല്ലവണ്ണം മൂത്ത് വരുമ്പോള്‍ (ബ്രൌണ്‍ കളര്‍ ആകുമ്പോള്‍) മൂന്ന് ടീസ്പൂണ്‍ മുളക്പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി ,പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം നീളത്തില്‍ അരിഞ്ഞ രണ്ട് തക്കാളി ചേര്‍ത്ത് പത്ത് മിനിറ്റ് വഴറ്റുക. 250 ഗ്രാം കൊഞ്ച് വൃത്തിയാക്കി കഴുകി വെച്ചത് ഇനി മസാലയിലേയ്ക്ക് ചേര്‍ക്കുക. കൊഞ്ച് മസാലയില്‍ ഇളക്കി യോജിപ്പിച്ച ശേഷം പതിനഞ്ച് മിനിറ്റ് നേരം അടച്ച് വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. തയ്യാറായ കൊഞ്ച് മസാല മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി മല്ലിയില അരിഞ്ഞതും ക്യാരറ്റ്, വെള്ളരിക്ക കഷ്ണങ്ങള്‍ ചേര്‍ത്ത് വെച്ച് അലങ്കരിക്കുക
 — 

Monday, 16 December 2013

spicy vegitable korma

spicy vegitable korma

സവാള 1 (വലുത്)
ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ 1 tbs
പച്ചമുളക് 2 nos 
കാരറ്റ് , ഉരുളകിഴങ്ങ് , ഗ്രീന്‍ പീസ് , കോളിഫ്ലവര്‍ , ബീന്‍സ്‌ വേവിച്ചത് 1 കപ്പ്‌
തേങ്ങ പാല്‍ 1/2 കപ്പ്‌
പേരും ജീരകം 1/2 tsp
മുളക് പൊടി 1 1/2 tsp
മല്ലി പൊടി 2 tsp
മഞ്ഞള്‍ പൊടി 1/4 tsp
ഗരം മസാല 1/2 tsp

പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ പെരിംജീരകം ചേര്‍ക്കുക.നന്നായി മൂത്ത് വരുമ്പോള്‍ സവാള, ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ , പച്ചമുളക് ഇവ ഉപ്പും ചേര്‍ത്ത് ഓരോന്നായി വഴറ്റുക. ശേഷം ഗരം മസാല ഒഴിച്ചുള്ള പൊടികള്‍ ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തേങ്ങ പാല്‍ ചേര്‍ത്ത് തിളക്കുന്നതിനു മുന്‍പ് ഗരം മസാലയും ചേര്‍ത്ത് വാങ്ങുക.


Sunday, 15 December 2013

പൂച്ചട്ടി .

പൂച്ചട്ടി .

ചേരുവകൾ

ചപ്പാത്തി മാവ്‌ - ആട്ട/ മൈദ
ചെറിയ ഉരുളകളാക്കി പൂരി വലിപ്പത്തിൽ പരത്തുക.
ഒരു ചെറിയ സ്ടീൽ ഗ്ലാസ്സ്‌ എടുത്ത്‌ അതിന്റെ അടിഭാഗത്ത്‌ പരത്തി വെച്ച പൂരിയെടുത്ത്‌ (ഗ്ലാസ്സിന്റെ പുറം ഭാഗം) പറ്റിക്കുക..
ഒരു കുഴിയുള്ള ചീനചട്ടി ചൂടാക്കി അതിലേക്ക്‌ ഒയിൽ ഒഴിച്ച്‌ ഛൂടാകുംബോൾ അതിലേക്ക്‌ ഈ ഗ്ലാസ്സ്‌ പക്കട്‌ കൊണ്ട്‌ പിടിച്ച്‌ ഇറക്കി വെക്കുക.പൊള്ളി വരുംബോൾ തന്നെ ഗ്ലാസ്സിൽ നിന്നും വിട്ടുപോരും ഗ്ലാസ്സ്‌ എടുത്ത്‌ മാറ്റി തിരിച്ച്‌ തിരിച്ച്‌ വേവിച്ചെടുക്കുക..
പൂരി പോലെ അദികം കനമില്ലാതെ ആയതൊണ്ട്‌ പെട്ടെന്നു പൊള്ളി വരും.
ചട്ടി റെടി.. ഇനി ഫില്ലിങ്ങ്നു.

1-ചട്ടനി.
തേങ്ങ - 1/2 മുറി
മല്ലിയില - ഒരു പിടി
കറിവേപ്പില -2 തണ്ട്‌.
പച്ചമുളക്‌ - 2
ഉപ്പ്‌.
എല്ലാം കൂടി ചേർത്ത്‌ നന്നായി അരച്ചെടുക്കുക

2 - ചെമ്മീൻ ഫ്രൈ.

ചെമ്മീൻ - 100 ഗ്രാം
സവാള - 2 വലുത്‌
തക്കാളി -1
ഇഞ്ജി വെളുത്തുള്ളി ചതചത്‌ - 1സ്പൂൺ
മല്ലിയില , ഉപ്പ്‌ ആവശ്യത്തിനു
സവാള നന്നായി വഴ്റ്റുക ശെഷം ഇഞ്ജി വെളുത്തുള്ളി ചേർത്ത്‌ പിന്നെ തക്കാളി യും ചേർത്ത്‌ വഴ്റ്റുക. എന്നിട്ട്‌ ആവശ്യത്തിനു മുളക്‌ പ്പൊടി , മഞ്ഞൾ പ്പൊടി , ഗരം മസാല , ഉപ്പ്‌, വൃത്തിയാക്കി വെച്ച ചെമ്മീൻ എല്ലാം കൂടി വേവിക്കുക.വെള്ളം ഒഴിക്കരുത്‌.

3- ലസ്സി

തൈരു -1/2 കപ്പ്‌
പഞ്ചസാര - 3സ്പൂൺ
നന്നായി അടിച്ചെടുക്കുക.

4- സാലഡ്‌ വെള്ളരി/കക്കിരി - 1
ഗ്രേറ്റു ചൈതത്‌

5- കാരറ്റ്‌ 4/5
ഗ്രേറ്റു ചൈതത്‌.

ഇനി നമ്മൾ ഉണ്ടാക്കി വെച്ച ഓരൊ ചട്ടിയും എടുത്ത്‌ ആദ്യം
(ഓരൊ സ്പൂൺ വീതം ) ചട്ട്നി പരത്തുക അതിനു മുകളിലായി ചെമ്മീൻ ഫ്രൈ പരത്തുക അതിനു മുകളിൽ കുകുംബർ പിന്നെ കാരറ്റും വെക്കുക
ഇനി ഇതിനു മുകളിൽ കൂടി 1വലിയ സ്പൂൺ ലസ്സി പരത്തി ഒഴിക്കുക..

നമ്മുടെ കളർഫുൾ ട്ടേസ്റ്റി പൂച്ചട്ടി റെടി.

മക്രോണി സ്പെഷ്യല്‍& ചെമ്മീന്‍

മക്രോണി സ്പെഷ്യല്‍& ചെമ്മീന്‍

മക്റോണി - 250 gm, ചെമ്മീന്‍ - 150 gm , സവാള -1 , പച്ചമുളക്-2,

വെളുത്തുള്ളി അരിഞ്ഞത്. 3 tsp, ബീന്‍സ്‌,കാര്രോറ്റ് -കുറച്ചു അരിഞ്ഞത്

സെല്ലറി 3 തണ്ട്, മല്ലീല 1 തണ്ട്, കുരുമുളക് 1 tsp , വറ്റല്‍മുളക്‌ -2,,രണ്ടുകുടി

പൊടിക്കുക,ഉപ്പും, എണ്ണയും,ടോമ്മട്ടോസോസ്‌,സോയസോസ് ആവശ്യതിന്, ചെമ്മീന്‍ കുരുമുളക് മിട്ടു വേവിക്കുക.

മക്രോണി 2 (പാസ്ത) മണിക്കൂര്‍ കുതിര്കുക. ഒരു പാന്‍ചുടാക്കി ആതിയം എണ്ണ ഒഴിച്ചു ചുടാകുന്പോള്‍ വെളുത്തുള്ളി മുക്കുന്ബോള്‍

സവാളയും,പച്ചമുളകും,സെല്ലറി,മല്ലീല വഴറ്റുക.കാരറ്റ്,ബീന്‍സ്‌ നിളതിലരിഞ്ഞത്ഇട്ടു വേവി ക്കുക. ചെമ്മീന്‍ ഇടുക ഇളകുക. മക്രോണി

ഇട്ടിളക്കുക. വെന്തുവെരുന്പോള്‍ ചെമ്മീന്‍ ഇടുക എന്നിട്ട്മുളകു,കുരുമുളക് പൊടിച്ചത് സോസു കളും ,ഉപ്പും ഇട്ടിളക്കുക.
ചുടൊടെ കഴിക്കാം.

. കോളിഫ്ലവർ മസാല.

. കോളിഫ്ലവർ മസാല..
ആവശ്യമുള്ളത് :-
കോളിഫ്ലവർ
വലിയ ഉള്ളി/ സവാള – രണ്ടെണ്ണം.
തക്കാളി – രണ്ടെണ്ണം – ചെറുത്.
വെളുത്തുള്ളി- ഇഞ്ചി അരച്ചത് – അര ടീസ്പൂൺ. റെഡിമെയ്ഡ് പേസ്റ്റ് ആയാലും മതി.
പച്ചമുളക് – രണ്ടെണ്ണം.
ജീരകം – കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി – അരടീസ്പൂൺ.
മുളകുപൊടി – കാൽ ടീസ്പൂൺ.
വെജിറ്റബിൾ മസാല – ഒരു ടീസ്പൂൺ.
മല്ലിയില – കുറച്ച്.
പാചകയെണ്ണ.
ഉപ്പ്.
കോളിഫ്ലവർ ഇതളുകൾ വേർതിരിച്ചെടുക്കുക. കുറച്ച് ചൂടുവെള്ളത്തിൽ അല്പം ഉപ്പിട്ട്, അതിൽ കോളിഫ്ലവർ ഇതളുകൾ മുക്കിയിടുക. “kedangal” ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കാനാണിത്.
ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ചെറുതാക്കി മുറിച്ചുവയ്ക്കുക. ഒരു പാത്രത്തിൽ പാചകയെണ്ണ ചൂടാക്കി, അതിൽ ജീരകം ഇടുക. അതു മൊരിഞ്ഞാൽ, ഉള്ളിയും, പച്ചമുളകും ഇട്ട് നന്നായി വഴറ്റി വേവിക്കുക. ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ചേർക്കുക. അതിൽ തക്കാളി ഇടുക. അതും വഴറ്റി വെന്താൽ, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി എന്നിവ ഇടുക. നന്നായി ഇളക്കി യോജിപ്പിക്കുക. തീ കുറച്ച് വെച്ചുവേണം എല്ലാം ചെയ്യാൻ. അതിലേക്ക്, നന്നായി കഴുകിയെടുത്ത കോളിഫ്ലവർ ഇതളുകൾ ഇട്ട് ഇളക്കുക. ഉപ്പിടുക. അത്യാവശ്യം വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിക്കുക. അധികം വെള്ളമൊഴിച്ചാൽ കോളിഫ്ലവർ അധികം വെന്തുപോകും. വെള്ളം ആദ്യം ചേർത്ത്, അതൊന്ന് തിളച്ചശേഷം കോളിഫ്ലവർ ഇട്ടാലും മതി.
വെന്ത് വാങ്ങിവെച്ചാൽ അതിൽ മല്ലിയില അരിഞ്ഞത് ഇടണം.
വെജിറ്റബിൾ മസാല ഇല്ലെങ്കിൽ ഗരം മസാല ഇട്ടാലും മതി. എരിവിന്റെ പാകത്തിനേ ചേർക്കാവൂ. ഇവിടെ ഉണ്ടാക്കിയതിനു അധികം എരിവില്ല. വെജിറ്റബിൾ മസാലയേക്കാൾ എരിവ് ചിലപ്പോൾ ഗരം മസാലയ്ക്ക് ഉണ്ടാവും. എരിവ് നിങ്ങളുടെ പാകത്തിനു ചേർക്കുന്നതാവും നല്ലത്. മസാലക്കറിയുണ്ടാക്കുമ്പോൾ, വെളിച്ചെണ്ണയേക്കാൾ നല്ലത് വേറെ ഏതെങ്കിലും പാചകയെണ്ണയായിരിക്കും.
ചപ്പാത്തിയുടെ അല്ലെങ്കിൽ പൂരിയുടെ കൂടെ, അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കുക. ചോറിന്റെ കൂടെയാവുമ്പോൾ കുറച്ച് വെള്ളം ഉണ്ടായാലും കുഴപ്പമില്ല.

MUTABAL (മുത്താബൽ)

MUTABAL (മുത്താബൽ)

വഴുതനങ്ങ - 1 വലുത് (purple colour )
Tahina - 1 table spoon full (ഇത് വാങ്ങുവാൻ കിട്ടും)
തൈര് - 1 table spoon full 
Lemon Juice - ആവശ്യത്തിന് (ഒരു സ്പൂണിൽ കൂടുതൽ വേണ്ടിവരില്ല)
Garlic - 1 അല്ലി ((crushed or paste )
Salt - ആവശ്യത്തിന്
Olive oil for drizzle

വഴുതനങ്ങ ചുട്ടെടുക്കുക. ഞാൻ gas flame ആണ് ഉപയോഗിക്കുന്നത്. ചുടുന്നതിനു മുൻപേ വഴുതങ്ങയിൽ fork കൊണ്ട് കുത്തണം, അപ്പോൾ പെട്ടന്ന് വെന്തു കിട്ടും. charcoal ആണെങ്കില ടേസ്റ്റ് കൂടും. Open flame വേണം ഉപയോഗിക്കാൻ. ഒരു 15 mnt ഒക്കെ മതി. (Grill ചെയ്താലും മതി) ഇനി ചുട്ട വഴുതനങ്ങ നെടുകെ മുറിച്ച് അതിലെ pulp ചുരണ്ടിയെടുക്കുക. skin കളയണം. ഇത് knife ഉപയോഗിച്ച് നന്നായി chop ചെയ്യുക. ബാക്കി എല്ലാ ചേരുവകളും ചേർത്ത് mix ചെയ്യുക. Serve ചെയ്യുമ്പോൾ Olive ഓയിൽ കുറച്ചു മുകളിൽ drizzle ചെയ്യണം. Pomegranate ഉണ്ടെങ്കിൽ അതും കുറച്ചു മുകളിൽ വിതറുക. ഇല്ലങ്കിൽ tomatto seeds മാറ്റി ചെറുതായി അരിഞ്ഞ് മുകളിൽ വിതറുക.