വെജിറ്റബിള്‍ പുലാവ്
ആവശ്യമുള്ള സാധനങ്ങള്‍
1. ബസ്മതി അരി - 2 കപ്പു
2. കാരറ്റ് - 1 ചെറുതായി അരിഞ്ഞത്
3. ബീന്‍സ് - ½ കപ്പ് ചെറുതായി മുറിച്ചത്
4. ഫ്രോസന്‍ ഗ്രീന്‍ പീസ് - ½ കപ്പ്
5. സവോള - ½ ( മീഡിയം സൈസ് ) ചെറുതായി
അരിഞ്ഞത്
6. ഉണക്ക മുന്തിരി - ¼ കപ്പു
7. കശുവണ്ടിപ്പരിപ്പ് - ¼ കപ്പു
8. ഗ്രാമ്പു - 6
9. കറുവപ്പട്ട - ½ inch
10. ഏലക്കായ - 4
11. കുരുമുളക് - 8 എണ്ണം
12. നെയ്യ് - 1.5 ടേബിള്‍ സ്പൂണ്‍
13. എണ്ണ - 1 ടീസ്പൂണ്‍
14. ഉപ്പു - ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :-
1. അരി 20 മിനുട്ട് നേരം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക.
2. വെള്ളം ഊറ്റി കളഞ്ഞു ഒരു സൈഡില്‍ മാറ്റി വെക്കുക
3. ഉണക്ക മുന്തിരിയും കശുവണ്ടി പരിപ്പും എണ്ണയില്‍ ചെറുതായി വറുത്തെടുക്കുക
4. ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സവോള ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റി എടുക്കുക.
5. ബീന്‍സ് കുറച്ചു ഉപ്പു ചേര്‍ത്തു വഴറ്റുക.
6. ബീന്‍സ് പകുതി വഴന്നു കഴിഞ്ഞാല്‍ അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റും , ഗ്രീന്‍ പീസും വേണമെങ്കില്‍ കുറച്ചു ഉപ്പും ചേര്‍ത്തു വഴറ്റുക. ആവശ്യമെങ്കില്‍ കുറച്ചു എണ്ണ കൂടി ചേര്‍ക്കാം
7. ഒരു നോണ്‍ സ്റ്റിക്ക് പാന്‍ ചൂടാക്കി നെയ്യൊഴിച്ച് 5 മിനുട്ട് നേരം ചെറു തീയില്‍ കുതിര്‍ത്തു വെച്ചിരിക്കുന്ന അരി വഴറ്റി എടുക്കുക.
8. ഇതേ സമയം വേറൊരു പാത്രത്തില്‍ കുറച്ചു ഉപ്പും , മുകളില്‍ പറഞ്ഞിട്ടുള്ള ഗരം മസാലയും ചേര്‍ത്തു വെള്ളം തിളപ്പിക്കുക. ( 2 കപ്പു അരിക്ക് 4 കപ്പു വെള്ളം )
9. ഈ തിളപ്പിച്ച വെള്ളം, അരി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന പാനിലേക്ക് ചെറുതായി ഒഴിക്കുക. എന്നിട്ട് ഒരു മൂടി കൊണ്ട് അടച്ചു വെച്ച് ചെറുതായി വേവിക്കുക.
10. ഇടയ്ക്കു വെള്ളം ചെക്ക് ചെയ്യണം
11. 25 - 30 മിനുട്ട് കഴിഞ്ഞാല്‍ അരി 98% വെന്തിരിക്കും. വെള്ളവും വറ്റിയിരിക്കും.
12. അതിനു ശേഷം തീയില്‍ നിന്നും മാറ്റി വെക്കുക. ഗ്രീന്‍ പീസ് ചോറിലേക്ക് ചേര്‍ത്തതിനു ശേഷം കുറച്ചു സമയം അടച്ചു വെക്കുക.
13. ചോറ് നന്നായി വെന്തു കഴിഞ്ഞു എന്നുറപ്പായാല്‍ വഴറ്റി വെച്ചിരിക്കുന്ന പച്ചക്കറികളും , മുന്തിരിയും, അണ്ടിപ്പരിപ്പും ഇതിലേക്ക് ചേര്‍ത്തു പതുക്കെ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ഇളക്കി ചേര്‍ക്കുക .

No comments:
Post a Comment