പുലാവ് പലതരത്തിലും ഉണ്ടാക്കാം വിവിധതരം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്നതു കൊണ്ട് ഇത് ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.
കോളിഫഌവര്‍ ക്യാബേജ് വര്‍ഗത്തില്‍ പെടുന്ന ഒരു പച്ചക്കറിയാണ്. ഇതുപയോഗിച്ച് പുലാവുണ്ടാക്കാം. കോളിഫഌവര്‍ പുലാവ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
കോളിഫഌവര്‍ പുലാവ് തയ്യാറാക്കൂ
ബസ്മതി അരി-ഒരു കപ്പ്
കോളിഫഌവര്‍-ഒന്ന്
ഗ്രീന്‍പീസ്-അര കപ്പ്
സവാള-ഒന്ന്
തക്കാളി-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-ഒരു ടീസ്പൂണ്‍
ജീരകപ്പൊടി-ഒരു ടീസ്പൂണ്‍
ഗരം മസാല-ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ജീരകം-ഒരു ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
ഏലയ്ക്ക-2
വയനയില-ഒന്ന്
ഉപ്പ്
വെള്ളം
അരി കഴുകിയെടുക്കുക. കോളിഫഌവര്‍ കഴുകി ഇടത്തരം കഷ്ണങ്ങളാക്കി അരിയുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ ജീരകം പൊട്ടിയ്ക്കുക. വയനയില, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് സവാള ചേര്‍ത്ത് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക.
മുകളിലെ കൂട്ടു വഴന്നു കഴിയുമ്പോള്‍ കോളിഫഌര്‍, ഗ്രീന്‍പീസ്, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്ക് തക്കാളി, മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.
മുകളിലെ കൂട്ട് നല്ലപോലെ വഴറ്റിയ ശേഷം ബസ്മതി അരി ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് പാകത്തിന് വെള്ളമൊഴിച്ച ശേഷം കുക്കറില്‍ വേവിച്ചെടുക്കുക. കോളിഫഌവര്‍ പുലാവ് തയ്യാര്‍
No comments:
Post a Comment