ടൊമാറ്റോ റൈസ്
=============
സവാള -2 എണ്ണം
തക്കാളി - 6 എണ്ണം
എണ്ണ - 4 ടേബിൾ സ്പൂണ്‍
ജീരകം - 1 ടി സ്പൂണ്‍
മഞ്ഞൾപ്പൊടി- 1/2 ടി സ്പൂണ്‍
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1 ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി - 1 ടി സ്പൂണ്‍
ജീരകപ്പൊടി - 1/2 ടി സ്പൂണ്‍
മുളക് പൊടി - 1 ടേബിൾ സ്പൂണ്‍ / നിങ്ങളുടെ എരുവിന് ആവശ്യമായത്
ചാട്ട് മസാല / ഗരം മസാല - 1 ടി സ്പൂണ്‍
ടൊമാറ്റോ സോസ് - 1/2 കപ്പ്
മല്ലി ഇല - 1/2 കപ്പ്
തേങ്ങാപ്പാൽ - 1/2 കപ്പ് (ഇത് ചെർത്തില്ലെങ്കിലും കുഴപ്പം ഇല്ല)
കസൂരി മേഥി - 1 ടേബിൾ സ്പൂണ്‍
ബസുമതി അരി - 2 കപ്പ്
ഉപ്പു - ആവശ്യത്തിന്
നിലക്കടല - 1/2 കപ്പ്
കശുവണ്ടി - 10-12 എണ്ണം
ബസുമതി അരി ആവശ്യത്തിനു ഉപ്പു ചേർത്ത് വേവിച്ചു വെക്കുക. ഒരു നോണ്‍സ്റ്റിക് പാത്രത്തിൽ എണ്ണ ഒഴിച്ച് കടലയും കശുവണ്ടിയും വറുത്തു കോരിയെടുത്തു വെക്കുക. ആ എണ്ണയിലേക്ക് ജീരകം ഇട്ടു പൊട്ടുമ്പോൾ സവാള ചെറുതായി അരിഞ്ഞത് ഇട്ടു അല്പം ഉപ്പും ചേർത്ത് വാടുന്നത് വരെ വഴറ്റുക. ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർക്കുക. മഞ്ഞളും വെളുത്തുള്ളി ഇഞ്ചി പേസ്റ്റും മുളക് പൊടിയും മല്ലിപ്പൊടിയും ജീരകപ്പൊടിയും ഒന്നൊന്നായി ചേർത്ത് വഴറ്റുക. ആവശ്യത്തിനു ഉപ്പും ചേർത്ത് എല്ലാം നന്നായി യോജിച്ചു വന്നാൽ കസൂരിമേധിയും തേങ്ങാപ്പാലും ചേർത്തിളക്കുക. തേങ്ങാപ്പാൽ പെട്ടെന്ന് തന്നെ കുറുകി വറ്റാൻ തുടങ്ങുമ്പോൾ അതിലേക്കു ടൊമാറ്റോ സോസ് ചേർത്ത് ഇളക്കുക. ഈ കൂട്ടിലേക്ക് ചോറ് ചേർത്ത് ഇളക്കുക. മല്ലിയിലയും വറുത്തു വച്ചിരിക്കുന്ന നട്ട്സും ചേർത്ത് ചൂടോടെ വിളമ്പാം. ഇതിനു പുളിയും എരിവും എല്ലാം ഉള്ളതിനാൽ മറ്റു കറികളൊന്നും കൂടെ വേണ്ടി വരില്ല .

No comments:
Post a Comment