. കുക്കറില്‍ സ്പോഞ്ച് കേക്ക്
2. കുക്കറില്‍ സ്പോഞ്ച് കേക്ക്
300gm-maida
300gm-sugar
300gm-butter
6-8drops-vanila essance
2tspns-baking powder
6eggs (പത്തു പേര്ക്ക് )
ഇതെല്ലാം കൂടി ഒരു പാത്രത്തില്‍ ഇട്ടു ഇളക്കുക , വീണ്ടും ഇളക്കുക, വീണ്ടും വീണ്ടും ഇളക്കുക, ഇളക്കി കൊണ്ടേയിരിക്കുക.
വീട്ടിലെ തട്ടിന്പുുറത്തു നിന്നും ആദാമിന്റെ കാലത്തെ കുക്കര്‍ പൊടി തട്ടിയെടുക്കുക. കുക്കറിന്റെ് കൂടെ ഫ്രീ കിട്ടിയ തട്ട് വല്ലതും ഇരിപ്പുണ്ടെങ്കില്‍ അത് അടിയില്‍ വെക്കുക. ഇല്ലെങ്കില്‍ വേണ്ട.
നന്നായി വെണ്ണ പുരട്ടിയ അലൂമിനിയ പ്പാത്രം എടുക്കുക .
മാവ് പാത്രത്തിലേക്ക് ഒഴിക്കുക ,
പത്ത് മിനുറ്റ് ചൂടാക്കിയ കുക്കറിലേക്ക് കേക്ക്പാത്രം ഇറക്കി വെക്കുക. കുക്കര്‍ വെയ്റ്റ് ഇടാതെ മൂടുക, അമ്പത് മിനിട്ട് മീഡിയം തീയില്‍ പാകം ചെയ്യുക. തീ ഓഫ് ചെയ്ത് അഞ്ചു മിനിട്ട് കഴിഞ്ഞു തുറക്കുക. വെള്ളം ഒഴിക്കേണ്ട കാര്യമില്ല. പേടിയുണ്ടെങ്കില്‍ അല്പം ഒഴിക്കാം.
(വീട്ടില്‍ ഒവന്‍ ഇല്ലാത്ത സങ്കടം ഇപ്പോള്‍ മാറിയില്ലേ?!)
അലങ്കാരം അവനവന്റ്റെ ഇഷ്ടം..
----------------------------------------------------
NB:- കുക്കറിനകത്ത് വെള്ളം ഒഴിക്കണ്ട ആവശ്യം ഇല്ല. പേടി ഉണ്ടെങ്കില്‍ ഒരു കപ്പ് വെള്ളം ഒഴിച്ചോളൂ . പക്ഷേ അതിന്റെ ആവശ്യവും ഇല്ല . കുക്കര്‍ കരിയില്ല. പൊട്ടിത്തെറിക്കില്ല. വെയിറ്റ് ഇടാത്തത് കാരണം കുക്കറിനകത്ത് വായു മര്‍ദ്ദം ഉണ്ടാകുന്നില്ല.
---------------------------------------------------- —
No comments:
Post a Comment