Wednesday, 18 December 2013

കൂവപ്പായസം ===========

കൂവപ്പായസം
===========
കൂവപ്പൊടി 
ശർക്കര ചീകിയത്
വെള്ളം
തേങ്ങ നൂല് പോലെ നീളത്തിൽ ചിരകിയത്
ഏത്തപ്പഴം നെടുകെ കീറി ഖനം കുറച്ചു അരിഞ്ഞത്

ആദ്യം കൂവപ്പൊടി വൃത്തിയാക്കി എടുക്കുകയാണ് വേണ്ടത്. ഇതിനായി പൊടിയിലേക്കു വെള്ളം ഒഴിച്ച് നന്നായി ഇളക്കി വയ്ക്കുക . അൽപ സമയം കഴിയുമ്പോൾ പൊടി വെള്ളത്തിനടിയിൽ ഊറി വരും. അപ്പോൾ മുകളിലെ വെള്ളം കളയുക. ഇങ്ങനെ പൊടി രണ്ടു പ്രാവശ്യം കഴുകി എടുക്കുക. ഈ പൊടിയിലേക്കു മധുരത്തിനാവശ്യമായ ശർക്കര ചീകി ഇടുക . തേങ്ങ നീളത്തിൽ ചിരകിയതും ചേർക്കുക . ഇനി ആവശ്യത്തിനു വെള്ളവും ചേർത്ത് അടുപ്പത്ത് വയ്ക്കുക. കൂട്ട് പതുക്കെ തിളക്കാൻ തുടങ്ങുമ്പോൾ അതിലേക്കു പഴക്കഷ്ണങ്ങൾ ചേർക്കാം. കൂവ കുറുകി വരുമ്പോൾ തീ കെടുത്തുക. സ്വാദിഷ്ട്ടമായ കൂവപ്പായസം തയ്യാറായി.

No comments:

Post a Comment