Friday, 6 December 2013

ഗോബി മഞ്ചൂരിയന്‍

ഗോബി മഞ്ചൂരിയന്‍

1. കോളിഫ്ലവര്‍ 1 എണ്ണം
2. മൈദ 1/2 കപ്പ്‌ + കടലപ്പൊടി 2 ടീസ്പൂണ്‍
3. പച്ചമുളക്‌ 5 എണ്ണം
4. സബോള 2 എണ്ണം
5. ഇഞ്ചി 1 കഷണം
6. വെളുത്തുള്ളി 4 എണ്ണം.
7. കുരുമുളക്‌ പൊടി 1/4 ടീസ്പൂണ്‍
8. ചില്ലി സോസ്‌ 4 ടീസ്പൂണ്‍ ( മധുരം ഇല്ലാത്തത്‌)
9. സോയാ സോസ്‌ 3 ടീസ്പൂണ്‍ (മധുരം ഇല്ലാത്തത്‌)
10. മല്ലിയില
11. ഉപ്പ്‌ പാകത്തിന്‌
12. എണ്ണ.

തയ്യാറാക്കുന്ന വിധം:

1. മൈദപ്പൊടിയും കടലപ്പൊടിയും വെള്ളം കുറച്ച്‌ paste രൂപത്തില്‍ കുഴച്ചെടുക്കുക.
2. ഇതിലേയ്ക്ക്‌ 3 ഓ 4 ഓ തുള്ളി സോയാസോസും പാകത്തിന്‌ ഉപ്പും ചേര്‍ക്കുക.
3. കോളിഫ്ലവര്‍ ചെറിയ കഷണങ്ങളായി അടര്‍ത്തിയെടുത്ത്‌, ഈ മാവില്‍ മുക്കി golden brown നിറമാകുന്നതുവരെ എണ്ണയില്‍ വറുത്ത്‌, കോരി തണുക്കാന്‍ വയ്ക്കുക.
4. സവോള ചെറിയ ചതുരകഷണങ്ങളായി മുറിക്കുക.
5. അരിഞ്ഞ സവോള, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി എന്നിവ എണ്ണയില്‍ വഴട്ടിയെടുക്കുക. (ഉള്ളി transparent നിറം ആകുന്നതു വരെ)
6. വഴട്ടിയ ചേരുവയിലേയ്ക്ക്‌ സോയാസോസും, ചില്ലിസോസും, കുരുമുളക്‌ പൊടിയും ചേര്‍ത്ത്‌ 3 മിനിട്ട്‌ വഴട്ടുക.

7. ഇതിലേയ്ക്ക്‌ വറുത്തെടുത്ത, തണുത്ത കൊളിഫ്ലവര്‍ ചേര്‍ത്തിളക്കുക.
8. മല്ലിയില മുകളില്‍ വിതറി ഈ വിഭവം അലങ്കരിക്കാം.


No comments:

Post a Comment