ചെമ്മീന്‍ ബിരിയാണി
*~*~*~*~*~*~*~*~*
ബിരിയാണിയെന്ന് കേട്ടാല്‍ പിന്നെ മറ്റൊന്നും ശ്രദ്ധിക്കാത്തവരുണ്ട് നമുക്കിടയില്‍. ചിക്കനും ബീഫും വച്ച് മടുക്കുമ്പോള്‍ വല്ലപ്പോഴും ഇത് ഒന്ന് ട്രൈ ചെയ്യാവുന്നതാണ്.
ചേരുവകള്‍
1 തൊലി കളഞ്ഞു വൃത്തിയാക്കിയ ചെമ്മീന്‍- 250 ഗ്രാം
2 ബിരിയാണി അരി- 200 ഗ്രാം
3 എണ്ണ- 100 ഗ്രാം
4 നെയ്യ്- 50 ഗ്രാം
5 സവാള കനം കുറച്ചു അരിഞ്ഞത്- 100 ഗ്രാം
6 മല്ലിയില- 10 ആവശ്യത്തിന്
7 പച്ചമുളക്- 25 ഗ്രാം
8 മല്ലിപൊടി- 1 ടീസ്പൂണ്‍
9 ഗരം മസാല പൊടി- 1/2 ടീസ്പൂണ്‍
10 മുളകുപൊടി- 1 /2 ടീസ്പൂണ്‍
11മഞ്ഞള്‍പൊടി- 1 /2 ടീസ്പൂണ്‍
12 ചെറുനാരങ്ങ നീര്- പകുതി നാരങ്ങയുടെ
13ഇഞ്ചി-രണ്ടു കഷണം
14 ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീനില്‍ മസാല പുരട്ടി വെക്കണം.അര മണിക്കൂറിനു ശേഷം ചെമ്മീന്‍ എണ്ണയില്‍ പൊരിച്ച് കോരിയെടുക്കണം.
ബാക്കി വരുന്ന എണ്ണയില്‍ ഉള്ളി മൂപ്പിച്ചെടുക്കണം. തുടര്‍ന്ന് അരച്ച മസാലയിട്ട് മൂപ്പിച്ച് ഉപ്പും മല്ലി പൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം.
വെള്ളം വറ്റി വരുമ്പോള്‍ പൊരിച്ചു കോരിയെടുത്ത ചെമ്മീന്‍ അതിലിടണം. ഇതിനോടൊപ്പം 6 ,9 ,12 ഇനങ്ങള്‍ ചേര്‍ത്ത് ഇളക്കണം.
നന്നായി യോജിപ്പിച്ച ശേഷം വാങ്ങി വെക്കാം. പിന്നീട് ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ഉള്ളി മൂപ്പിച്ചെടുക്കണം.
അതില്‍ കഴുകി വൃത്തിയാക്കിയ അരിയിട്ട് ഇളക്കണം. മൂക്കുമ്പോള്‍ തിളച്ച വെള്ളമൊഴിച്ച് കൊടുക്കണം.
ശേഷം പാത്രം ഭദ്രമായി മൂടി ചെറുതീയില്‍ വേവിച്ചെടുക്കണം. അരി വെന്ത് വെള്ളം വറ്റിയ ശേഷം ചോറ് പകുതി മാറ്റി വെക്കണം.
ബാക്കി പകുതിയില്‍ ചെമ്മീന്‍ മസാലകള്‍ നിരത്തിയിട്ട് അതിനുമുകളില്‍ മാറ്റിവെച്ച ചോറ് നിരത്തണം. പിന്നീട് ഒരു പാത്രം കൊണ്ട് മൂടി ചെറുതീയില്‍ കുറച്ചു നേരം വെക്കണം. ഇനി വാങ്ങി വെക്കാം.