വേപ്പില ചിക്കൻ
ചേരുവകൾ:
വേപ്പില : 25-30 കതിർ
ചിക്കൻ : 1 കിലോ, ചെറിയ കഷണങ്ങളാക്കിയത്
കുരുമുളകു പൊടി : 4-5 table spoon (Fresh ആയി പൊടിച്ചത്)
വെളിച്ചെണ്ണ : 100 മില്ലി
മഞ്ഞൾ : ഒരു നുള്ള്
ഉപ്പ് : പാകത്തിന്
തയ്യാറാക്കുന്ന വിധം:
ഇടത്തരം മൂപ്പുള്ള വേപ്പിലയാണ് ഉത്തമം. തളിർ വേപ്പിലയ്ക്ക് flavour കുറഞ്ഞിരിക്കും. കടകളിൽ നിന്നും വാങ്ങിക്കുന്ന വേപ്പിലയാണെങ്കിൽ 10-15 മിനിറ്റു നേരം ഉപ്പുവെള്ളത്തിലിട്ടു വെച്ചശേഷം കഴുകിയെടുക്കുക (വല്ല കീടനാശിനിയുമുണ്ടെങ്കിൽ പൊയ്ക്കോളും).
ചെറിയ കഷണങ്ങളാക്കിയ ചിക്കൻ കഴുകി വൃത്തിയാക്കി അതിൽ 2 table spoon കുരുമുളകു പൊടിയും ഉപ്പും ഒരു നുള്ള് മഞ്ഞളും ചേർത്ത് 30 മിനിറ്റോളം marinate ചെയ്യുക.
ഒരു non-stick പാനിലോ ചീനചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് നല്ല ചൂടാവുമ്പോൾ ചിക്കൻ അതിലേയ്ക്ക് ഇട്ട് ഇളക്കുക. ഏകദേശം പകുതിയോളം വേപ്പിലയും ബാക്കിയുള്ള കുരുമുളകു പൊടിയും (3 table spoon) ചേർത്ത് ഇളക്കിയതിനുശേഷം മൂടിവെക്കുക. ഇടക്കിടക്ക് മൂടി തുറന്ന് ഇളക്കുക. ചിക്കനിൽ നിന്നുമുള്ള വെള്ളം പൂർണ്ണമായും വറ്റിക്കഴിയുമ്പോൾ ബാക്കിയുള്ള വേപ്പിലയും കൂടെ ഇട്ട് അടിയിൽ പിടിക്കാതെ ഇളക്കുക. വേപ്പില നല്ല crisp ആവുമ്പോൾ ഇറക്കി ചൂടോടെ കഴിക്കാം. വേപ്പില കൂടി തിന്നാൻ മറക്കരുതേ!