Saturday, 15 February 2014

ഇഞ്ചി പച്ചടി

ഇഞ്ചി പച്ചടി

ചേരുവകള്‍

1. ഇഞ്ചി (അരച്ചത്‌) - 1 1/2 ടേബിള്‍ സ്‌പൂണ്‍
2. പച്ചമുളക്‌ (ചെറുതായി അരിഞ്ഞത്‌) - 2
3. കട്ടിത്തേങ്ങാപ്പാല്‍ - 1/2 കപ്പ്‌
4. കട്ടിത്തൈര്‌ - 3/4 കപ്പ്‌
5. എണ്ണ - 1 ടേബിള്‍ സ്‌പൂണ്‍
6. കടുക്‌ - 1/2 ടീസ്‌പൂണ്‍
7. വറ്റല്‍ മുളക്‌ - 2 എണ്ണം
8. കറിവേപ്പില - 2 തണ്ട്‌
9. ഉപ്പ്‌ - ആവശ്യത്തിന്‌

പാകം ചെയ്യുന്ന രീതി

1. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്‌, വറ്റല്‍ മുളക്‌, കറിവേപ്പില എന്നിവയിട്ട്‌ താളിച്ച്‌ പച്ചമുളക്‌ ചേര്‍ത്ത്‌ വഴറ്റുക.
2. ഇതിലേക്ക്‌ ഇഞ്ചി അരച്ചതും ചേര്‍ത്ത്‌ വഴററി മൂപ്പിക്കുക.
3. ഇഞ്ചിയുടെ പച്ചച്ചുവ മാറി മൂത്തു കഴിഞ്ഞാല്‍, ഇതിലേക്ക്‌ ഉപ്പും 1/2 കപ്പ്‌ കട്ടിത്തേങ്ങാപ്പാലും ചേര്‍ത്ത്‌ ഇളക്കി തിളപ്പിച്ച്‌ കുറുക്കി അടുപ്പില്‍ നിന്നും മാറ്റുക (ഒരു ക്രീം നിറം ആയി കിട്ടും)
4. ഈ കൂട്ട്‌ നന്നായി തണുത്ത ശേഷം കട്ടിത്തൈര്‌ ഉടച്ചതും ചേര്‍ത്ത്‌ ഇളക്കി യോജിപ്പിച്ച്‌ വിളമ്പുക

No comments:

Post a Comment