Saturday, 15 February 2014

കൊഴുവ അവിയൽ

കൊഴുവ അവിയൽ

ചോറിനൊപ്പം കഴിക്കാവുന്ന ഈ കറി 
കൂടുതല്‍ കലോറിയുള്ളതല്ല
ചേരുവകള്‍
1) കൊഴുവ - 250 ഗ്രാം
2) മുരിങ്ങയ്‌ക്ക - 1 എണ്ണം ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ചത്‌
3) പുളിയുള്ള പച്ചമാങ്ങ - പകുതി
4) തേങ്ങാ ചിരകിയത്‌ - കാല്‍ കപ്പ്‌
5) മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്‌പൂണ്‍
6) പച്ചമുളക്‌ - 4 എണ്ണം
7) ചെറിയ ഉള്ളി - 2 എണ്ണം
8) ഉപ്പ്‌ - ആവശ്യത്തിന്‌
9) വെളിച്ചെണ്ണ -2 ചെറിയ സ്‌പൂണ്‍
10) വെളുത്തുള്ളി -4 അല്ലി (നീളത്തില്‍ അരിഞ്ഞത്‌)
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകിയതും, പുളിയുള്ള പച്ചമാങ്ങയും, പച്ചമുളകും, ചെറിയ ഉള്ളിയും തരുതരുപ്പായി അരച്ചെടുക്കുക.
മുരിങ്ങയ്‌ക്കയും വെളുത്തുള്ളിയും ആവശ്യത്തിന്‌ വെള്ളവും ചേര്‍ത്ത്‌ മണ്‍ച്ചട്ടിയിലിട്ട്‌ പാതി വേവിക്കുക. ഇതിലേക്ക്‌ അരപ്പ്‌ ചേര്‍ത്ത്‌, മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്ത്‌ ഇളക്കുക.
മീന്‍ ചേര്‍ത്ത്‌ അടച്ച്‌ വേവിക്കുക.
വെള്ളം വറ്റിയെന്ന്‌ ഉറപ്പ്‌ വരുത്തിയതിനുശേഷം അല്‌പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത്‌ ഉലര്‍ത്തിയെടുക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പുക.

No comments:

Post a Comment