Saturday, 15 February 2014

സേമിയ പായസം

സേമിയ പായസം

ആവശ്യമുള്ളവ
പാല്‍ -1 ലിറ്റര്‍
സേമിയ -1 /2 കപ്പ്‌
പഞ്ചസാര -1 /2 കപ്പ്‌
അണ്ടിപരിപ്പ് -10 എണ്ണം
ഉണക്കമുന്തിരി -10 എണ്ണം
നെയ്യ്
ഏലയ്ക്ക
പാകം ചെയ്യുന്ന വിധം

ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് സേമിയ ബ്രൌണ്‍ നിറം ആകുന്നതുവരെ വറക്കുക.
1 ലിറ്റര്‍ പാലില്‍ 2 കപ്പ്‌ വെള്ളംചേര്‍ത്ത് നന്നായി തിളപ്പിക്കുക.പാല്‍ തിളച്ചശേഷം അതിലേക്കു സേമിയ ചേര്‍ക്കുക.
സേമിയ പകുതി വേവായാല്‍ ആവശ്യത്തിന്നു പഞ്ചസാര ചേര്‍ത്ത് വീണ്ടും വേവിച്ചു കുറുകുമ്പോള്‍ ഏലക്ക പൊടിച്ചത് ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക.
അല്‍പ്പം നെയ്യില്‍ അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കാം.

No comments:

Post a Comment