Sunday 7 December 2014

BEEF ULARTHIYATH.....


ഇഞ്ചി ഒരു കഷണം
കറിവേപ്പില ആവശ്യത്തിനു
മല്ലിയില ആവശ്യത്തിനു
ഉപ്പു ആവശ്യത്തിനു
ബീഫ് മസാല രണ്ട് സ്പൂണ്‍
മഞ്ഞള്‍ പൊടി രണ്ടു സ്പൂണ്‍
ഉള്ളി ആറെണ്ണം
കുരുമുളകുപൊടി ഒരു സ്പൂണ്‍
ജീരകം ഒരു സ്പൂണ്‍
ഉലുവ ഒരു സ്പൂണ്‍
ഉണ്ടാക്കേണ്ട് വിധം
ആദ്യം ബീഫ് ചെറുതായി അരിയുക, നന്നായി കഴുകി അതിലേക്ക് ജീരകം, ഉലുവ, മഞ്ഞള്‍പൊടി ഒരു സ്പൂണ്‍, കുരുമുളകു പൊടി,ഉപ്പു പാകത്തിനു,ഇവ ചേര്‍ത്തു നന്നായി ഇളക്കുക..ഇതിലേക്ക് വെള്ളം ചേര്‍ത്തു നന്നായി വേവിക്കുക..വെന്ത ശേഷം അതിലെ വെള്ളം കളയുക( വെള്ളം കളയുന്നതിലൂടെ അതിലെ കൊഴുപ്പുകള്‍ നിശേഷം ഇല്ലാതാവുന്നതാണു)
രണ്ടാമതായി ക്യാരറ്റ് ചെറുതായി അരിഞ്ഞു അതും ഒരല്‍പ്പം വെള്ളം ചേര്‍ത്തു ആവശ്യത്തിനു ഉപ്പും ചേര്‍ത്തു വേവിക്കുക
തക്കാളി, ഉള്ളി, ഇഞ്ചി ,മല്ലിയില പച്ചമുളക് ചെറുതായി അരിഞ്ഞു വെക്കുക
നേരത്തെ വേവിച്ച ഇറച്ചി ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു വറുത്തു കോരുക...
ഈ വറുത്തു കോരിയതിലേക്ക് (വറുത്തു കോരിയ ഉടനെ) ബീഫ് മസാല ചേര്‍ത്തു ഇളക്കി വെക്കുക
ബീഫ് വറുത്ത എണ്ണയില്‍ നിന്നു കുറച്ചു മാറ്റിവെച്ചു ബാക്കി വന്ന എണ്ണയിലേക്ക് ഉള്ളി മുറിച്ചു വെച്ചതില്‍ നിന്നു പകുതി എടുത്തു വഴ്റ്റുക, അതിലേക്ക് മുറിച്ചു വെച്ച തക്കാളിയില്‍ നിന്നും പകുതി, കുറച്ച് ഇഞ്ചി ,കുറച്ച് മഞ്ഞള്‍ പൊടി ഇവ ചേര്‍ത്തു വഴറ്റുക..ആ വശ്യത്തിനു ഉപ്പു ചേര്‍ക്കുക, മൂപ്പെത്തിയാല്‍ അതിലേക്ക് നേരത്തെ വേവിച്ച് ക്യാരറ്റിന്റെ പകുതി ചേര്‍ക്കൂക..കറിവെപ്പില,മല്ലിയില ചേര്‍ത്തുഇള്‍ക്കുക, അതിലേക്ക് വറുത്തു വെച്ച ബീഫ് പകുതി ഇട്ടു ഇളക്കുക..കുറച്ചു വെള്ളം ചേര്‍ത്തു ഇളക്കി ചൂടാക്കുക..എല്ലാം മികസായാല്‍ ഇറക്കി വെക്കുക...
നേരത്തെ ബാക്കി വെച്ചത് ഇതേ പോലെ ആവര്‍ത്തിക്കുക.. ഒന്നിച്ചു ചെയ്താല്‍ രുചി കുറയും..കുറച്ചു കുറച്ച് ഉണ്ടാക്കിയാല്‍ രുചി കൂടും.

No comments:

Post a Comment