Sunday 7 December 2014

KUNJUROTTI...

അണപത്തിരി/ കുഞ്ഞുറൊട്ടി/ കക്കാറൊട്ടി
ചേരുവകള്‍
(അരിപിടിക്ക്‌ വേണ്ട ചേരുവകള്‍)
1. പൊന്നിയരി - 1/2 കിലോ
2. തേങ്ങ ചിരവിയത്‌ - ഒരു മുറി
3. സവാള - 2 എണ്ണം (മുറിച്ചത്‌)
4. പെരുംജീരകം - 2 ടീസ്‌പൂണ്‍
5. നല്ല ജീരകം - ഒരു ടീസ്‌പൂണ്‍
6. പട്ട -1
7. ഗ്രാമ്പൂ - 4 എണ്ണം
8. ഏലയ്‌ക്ക - 4 എണ്ണം
9. ഉപ്പ്‌ - ആവശ്യത്തിന്‌
മസാലയ്‌ക്ക് വേണ്ട ചേരുവകള്‍
1. ബീഫ്‌ - 1/2 കിലോ (എല്ലോട്‌ കൂടിയത്‌)
2. സവാള - 3 എണ്ണം
3. പച്ചമുളക്‌ - 5 എണ്ണം (പിളര്‍ന്നത്‌)
4. തക്കാളി - 1
5. ഇഞ്ചി, വെളുത്തുള്ളി ചതച്ചത്‌ - 1/4 കപ്പ്‌
6. മല്ലിപ്പൊടി - 3 ടേബിള്‍ സ്‌പൂണ്‍
7. മുളകുപൊടി - 1 ടേബിള്‍സ്‌പൂണ്‍
8. മഞ്ഞള്‍പ്പൊടി - 1 ടീസ്‌പൂണ്‍
9. തേങ്ങ ചിരവിയത്‌ - 1 മുറി
10. കറിപ്പേില - 2 തണ്ട്‌
11. മല്ലിയില - 1/2 കപ്പ്‌
12. ചെറിയ ഉള്ളി - 1/2 കപ്പ്‌ (ചെറുതായി അരിഞ്ഞത്‌)
13. ഗരംമസാല - 1 ടീസ്‌പൂണ്‍
14. എണ്ണ - 1/2 കപ്പ്‌
15. ഉപ്പ്‌ - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
(അരിപ്പിടി ഉണക്കുന്നവിധം)
അരി ചൂടുവെള്ളത്തില്‍ കുതിര്‍ത്ത്‌ കഴുകി വെള്ളം ഊറ്റി വയ്‌ക്കുക. പെരുംജീരകം, ജീരകം, പട്ട, ഏലയ്‌ക്ക എന്നീ ചേരുവകള്‍ തരിതരിയായി പൊടിച്ചതില്‍ ഉള്ളി മുറിച്ചതും തേങ്ങ ചിരവിയതും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ കുഴച്ച്‌ ഗ്രൈന്‍ഡറില്‍ കട്ടിയില്‍ അരച്ചെടുക്കുക. അരച്ചെടുത്ത മാവ്‌ കുഞ്ഞ്‌ കുഞ്ഞ്‌ ഉരുളകളാക്കി 50 പൈസ വലിപ്പത്തില്‍ പരത്തി നടുവില്‍ വിരല്‍കൊണ്ട്‌ ചെറുതായി അമര്‍ത്തി വാഴയിലയില്‍വച്ച്‌ ആവിയില്‍ വേവിച്ചെടുക്കുക. വെന്തശേഷം അല്‍പ്പം പച്ചവെള്ളം കുടഞ്ഞ്‌ കൈകൊണ്ട്‌ വേര്‍പെടുത്തി മറ്റൊരു പാത്രത്തിലേക്ക്‌ മാറ്റുക.
മസാല ഉണ്ടാക്കുന്നവിധം
ഇറച്ചി നന്നായി കഴുകി അതില്‍ സവാള, പച്ചമുളക്‌, തക്കാളി, ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നീ ചേരുവകള്‍ ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ നന്നായി കൈകൊണ്ട്‌ കുഴച്ച്‌ കുക്കറിലിട്ട്‌ വേവിക്കുക. തേങ്ങ നേര്‍മ്മയായി അരച്ചെടുക്കുക.
പിടിയും മസാലയും തയറാക്കുന്ന വിധം
ഒരു പാ്രതം അടുപ്പില്‍വച്ച്‌ അരക്കപ്പ്‌ എണ്ണ ഒഴിച്ച്‌ അതില്‍ ചുവന്നുള്ളി, കറിവേപ്പില എന്നിവയിട്ട്‌ നന്നായി മൂത്ത്‌ കഴിഞ്ഞാല്‍ ഒരു ടീസ്‌പൂണ്‍ മഞ്ഞള്‍പൊടിയും ഇട്ട്‌ അരച്ചുവച്ച തേങ്ങ അതിലേക്ക്‌ ഒഴിക്കുക. തിളച്ചു കഴിഞ്ഞാല്‍ ഗരംമസാലപൊടിയുംതയാറാക്കിയ ഇറച്ചി മസാലകൂട്ടും ചേര്‍ത്ത്‌ തിളച്ചാല്‍ പാകത്തിന്‌ ഉപ്പും ചേര്‍ക്കുക. ഇതിലേക്ക്‌ വേവിച്ച പിടിയും ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച മല്ലിയിലയും ചേര്‍ത്ത്‌ അടുപ്പില്‍നിന്ന്‌ ഇറക്കിവയ്‌ക്കുക.

No comments:

Post a Comment