Saturday 7 September 2013

സോയ ചങ്ക്സ് കറി (ചപ്പാത്തിക്ക് പറ്റിയ ഒരു കറി ആണിത്. ഇറച്ചി കറി പോലിരിക്കും കണ്ടാൽ)

സോയ ചങ്ക്സ് കറി
 (ചപ്പാത്തിക്ക് പറ്റിയ ഒരു കറി ആണിത്. ഇറച്ചി കറി പോലിരിക്കും കണ്ടാൽ)
സോയ ചങ്ക്സ് (ചെറിയ പാറക്കല്ല് പോലെ ഇരിക്കുന്ന സാദനം ഇളം ബ്രൌണ് കളർ) 50 ഗ്രാം
സവാള 2 ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി 5 അല്ലി ചെറുതായി അരിഞ്ഞത്
ഇഞ്ചി 1 ഇഞ്ച് കഷണം ചെറുതായി അരിഞ്ഞത്
പച്ചമുളക് 2 ചെറുതായി അരിഞ്ഞത്
മുളകുപൊടി 1 ടീസ്പൂണ്
മഞ്ഞൾപൊടി 1 നുള്ള്
മല്ലിപൊടി 2 ടീസ്പൂണ്
ഉപ്പു, വെള്ളം പാകത്തിന്
മല്ലി ഇല കറിവേപ്പില കുറച്ചു
കോണ്ഫ്ലവർ 1/ 4 ടീസ്പൂണ് കുറച്ചു വെള്ളത്തിൽ കലക്കിയത്
ഫ്രഷ് ക്രീം വേണമെങ്കിൽ മതി
ഉണ്ടാകുന്ന വിധം: സോയ തിളച്ച വെള്ളത്തിൽ ഇട്ട് നന്നായി വേവിച്ച ശേഷം 2 - 3 തവണ തണുത്ത വെള്ളത്തിൽ നന്നായി കഴുകി ഞെക്കി പിഴിഞ്ഞ് ചെറുതായി അരിഞ്ഞ് വക്കുക.
എണ്ണ ചൂടാക്കി അരിഞ്ഞ ചേരുവകൾ നന്നായി വഴറ്റുക. ഉപ്പും ചേർക്കണം. ശേഷം പൊടികൾ ചേർത്ത് മൂപ്പിക്കുക. വേവിച്ച സോയയും പാകത്തിന് വെള്ളവും ഒഴിച്ച് നന്നായി വെന്തു വരുമ്പോൾ കുറുകാനായി കോണ്ഫ്ലവർ ചേർക്കുക. ആവശ്യമെങ്കിൽ ഫ്രഷ് ക്രീം ചേർക്കാവുന്നതാണ് മല്ലി ഇല അരിഞ്ഞത് ഇട്ട് ഇളക്കി വാങ്ങുക.

No comments:

Post a Comment