Sunday 8 September 2013

കാരറ്റ് ഇടിയപ്പവും വെജിടബില്‍ കറിയും

കാരറ്റ് ഇടിയപ്പവും വെജിടബില്‍ കറിയും
************************************
കാരറ്റ് ഇടിയപ്പം എന്ന് കേട്ട് ആരും നെറ്റി ചുളിക്കേണ്ട കേട്ടോ...സംഗതി നമ്മുടെ സാധാരണ ഇടിയപ്പം തന്നെയാ..പിന്നെ ഈ കാരറ്റ് എങ്ങനെ വന്നു പെട്ടെന്നാകും അല്ലേ.? ഒന്നുമില്ലെന്നെ....നമ്മള്‍ സാധാരണയായി ഇടിയപ്പതിനു മേലെ തേങ്ങ പീര വയ്കില്ലേ..അതിനു പകരം കാരറ്റ് ഗ്രേറ്റ് ചെയ്തത് വയ്കും അത്രേയുള്ളൂ...കാണാനും ഭംഗി..ആരോഗ്യത്തിനും നല്ലത്......പിന്നെ പച്ചക്കറികള്‍ കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികളെ പറ്റിക്കാന്‍ ഒരു വഴി അത്ര തന്നെ.......ബീട്രൂറ്റ് കൊണ്ടും ഇങ്ങനെയുള്ള അലങ്കാര പണികള്‍ നടത്താം..
ഇടിയപ്പത്തിന്റെ മാവ് കുഴയ്കുന്നതെങ്ങനെയെന്നു എല്ലാവര്ക്കും അറിയാമല്ലോ..എങ്കിലും ഞാന്‍ ഒന്ന് പറഞ്ഞേക്കാം..

അരിമാവ് ചൂട് വെള്ളത്തില്‍ കുഴയ്കണം.അതായത് അധികം തിലയ്കാന്‍ പാടില്ല. തിളച്ച വെള്ളമെടുതോഴിച്ചാല്‍ ചിലപ്പോള്‍ പണികിട്ടും..കൊഴുക്കട്ട ആയിപോകും..വെള്ളം ചൂടാക്കുമ്പോള്‍ ഉപ്പും കൂടി അതിന്റെ കൂടെ ചേര്‍തോളൂ..മാവ് കുഴയ്കുംപോള്‍ അല്പം വെളിച്ചെണ്ണയോ നെയ്യോ ചേര്‍ക്കുക.ഇനി ഇടിയപ്പത്തിന്റെ പാകത്തിന് നന്നായി കുഴച്ചെടുക്കുക..ഇനി ഇഡ്ഡലി തട്ടില്‍ ഇടിയപ്പതിനായി പിഴിഞ്ഞു വച്ച് മേലെ ഗ്രേറ്റ് ചെയ്താ കാരറ്റ് വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക..കാരറ്റ് ഇടിയപ്പം തയ്യാര്‍.......

ഇനി vegitable കറി

ആവശ്യമായവ

ഉരുള കിഴങ്ങ് 2
സവാള 2
കാരറ്റ് 1
ബീന്‍സ് 5 എണ്ണം
പച്ചമുളക് 2 എണ്ണം
(പച്ചക്കറികളെല്ലാം ഏകദേശം ഒരേ വലിപ്പത്തില്‍ അരിഞ്ഞു വയ്കുക)
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു സ്പൂണ്‍ ,,
മല്ലിപൊടി ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീ സ്പൂണ്‍
കുരുമുളക് പൊടി കാല്‍ ടീ സ്പൂണ്‍
മസാല പൊടി കാല്‍ ടീ സ്പൂണ്‍
ഉപ്പ്,കറിവേപ്പില ആവശ്യത്തിന്
തേങ്ങാപാല്‍ ഒരു കപ്പ്‌

കടുക് താളിക്കാന്‍
വെളിച്ചെണ്ണ 4 ടേബിള്‍ സ്പൂണ്‍

വറ്റല്‍ മുളക് 2
ചുവന്നുള്ളി 4 ചെറുതായി അരിഞ്ഞത്
കറിവേപ്പില

ആദ്യം 4 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക..ശേഷം അതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക..ശേഷം \അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റുക.ഇനി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക..വെന്തു കഴിഞ്ഞാല്‍ തീ കുറച്ചു വച്ച് തേങ്ങാപാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങണം..തേങ്ങാപാല്‍ ചേര്‍ത്താല്‍ പിന്നെ തിളപ്പിക്കരുത്...vegitable കറി തയ്യാര്‍...,,,,,,,,,,,,,,

എന്നാലിനി ഇടിയപ്പവും കൂട്ടി കഴിച്ചോളൂ..കൂടെ ഒരു ചൂട് ചായയും ആകാം............................

No comments:

Post a Comment