Monday 12 August 2013

ആപ്പിള്‍ പുഡിങ്ങ്

ആപ്പിള്‍ പുഡിങ്ങ്

ഇടത്തരം ആപ്പിള്‍ -3 /4
പഞ്ചസാര ആവശ്യത്തിന്
കൊണ്ഫ്ലോര്‍ - ഒരു ടിസ്പൂണ്‍
ജെലാറ്റിന്‍ രണ്ടു ടീസ്പൂണ്‍// / അല്ലേല്‍ ചൈന ഗ്രാസ് ആയാലും മതീട്ടോ
കസ്ടാര്ദ്‌ പൌഡര്‍ ഒരു ടിസ്പൂണ്‍
പാല്‍ കാല്‍ കപ്പ്
മുട്ട - രണ്ടെണ്ണം

ആപ്പിള്‍ തൊലിചെത്തി കുരു കളഞ്ഞു വേവിച്ചു മിക്സിയില്‍ അടിച്ചെടുക്കുക . ജെലേറ്റില്‍ ഡബിള്‍ ബോയില്‍ിംഗ് രീതിയില്‍ വെള്ളം ചേര്‍ത്ത് ഉരുക്കിയെടുക്കുക .മിക്സിയില്‍ മുട്ടയും കുറച്ചു പാലില്‍ മിക്സ് ചെയ്ത കൊണ്ഫ്ലോര്‍ ,കസ്ടര്ദ്‌ പൌഡര്‍ എന്നിവ ചേര്‍ത്ത് അടിച്ചെടുക്ക.പിന്നെ അരച്ച് വെച്ച ആപ്പിള്‍ , അടുപ്പില്‍ വെച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക .,അതിലേക്കു മിക്സ് ചെയ്തു വെച്ച മുട്ട മിശ്രിതം ചേര്‍ത്ത് ഇളക്കി ചേര്‍ക്കുക,ഇളക്കി കൊണ്ടേ ഇരിക്കണം അല്ലേല്‍ അടിയില്‍ പിടിക്കും .ഒരു അഞ്ചു മിനിറ്റ് കഴീമ്പോ ജെലാട്ടില്‍ ഉരുക്കിയത് ചേര്‍ക്കുക . അത് ചേര്‍ന്ന് എല്ലാടത്തും മിക്സ് ആയി കഴീമ്പോ .ഇറക്കി പുദ്ദിംഗ് ബൌള്‍ ലേക്ക് പകര്‍ത്തി വെക്കുക . ചൂടാറി കഴീമ്പോ ഫ്രിട്ജിലേക്ക് കേറ്റി വെച്ച് .. നാലഞ്ച് മണിക്കൂര്‍ കഴീമ്പോ ഉപയോഗിക്കം
രാത്രി ഉണ്ടാക്കി പിറ്റേന്ന് എടുക്കുക ആണ്. പുദ്ദിംഗ് കരെക്റ്റ്‌ ആയി സെറ്റ്‌ ചെയ്തു കിട്ടാന്‍ നല്ലത് .

No comments:

Post a Comment