Monday 5 August 2013

സ്‌റ്റഫഡ്‌ മഷ്‌റൂം


ആവശ്യമുള്ള സാധനങ്ങള്‍
1. വലിയ മഷ്‌റൂം - പതിനാറെണ്ണം
2. ബട്ടര്‍ ഉരുക്കിയത്‌ - കാല്‍കപ്പ്‌
3. ഇറച്ചി വേവിച്ച്‌ പിച്ചിക്കീറിയത്‌
- അരക്കപ്പ്‌ (ഇറച്ചി ഉപ്പും കുറച്ച്‌ ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത്‌ വേവിക്കുക.)
4. മുട്ട - രണ്ടെണ്ണം
5. മയോണേയ്‌്സ്‌ - മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
6. സവാള കൊത്തിയരിഞ്ഞത്‌ - കാല്‍കപ്പ്‌
7. നാരങ്ങാനീര്‌ - രണ്ട്‌ ടീസ്‌പൂണ്‍
കുരുമുളകുപൊടി, ഉപ്പ്‌ - പാകത്തിന്‌
8. ബ്രഡ്‌ പൊടിച്ചത്‌ - അരക്കപ്പ്‌

തയാറാക്കേണ്ട വിധം: കൂണ്‍ തണ്ട്‌ എടുത്തുമാറ്റിവയ്‌ക്കുക. ബേക്കിംഗ്‌ ട്രേയില്‍ ബട്ടര്‍ പുരട്ടുക. മഷ്‌റൂം ക്യാപ്‌ ബട്ടര്‍ ഉരുക്കിയതില്‍ മുക്കി ബേക്കിംഗ്‌ ട്രേയില്‍ നിരത്തുക. 3 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ഒരുമിച്ച്‌ ചേര്‍ത്തിളക്കുക. ഇതില്‍ പകുതി ബ്രഡ്‌ പൊടിച്ചതും ചേര്‍ക്കുക. ഈ കൂട്ട്‌ മഷ്‌റൂം ക്യാപില്‍വച്ച്‌ നിറയ്‌ക്കുക. മീതേ ബാക്കി ബ്രഡ്‌ പൊടിച്ചത്‌ വിതറുക. 375ഗ്നങ്ക പതിനഞ്ചു മിനിറ്റ്‌ ഓവനില്‍വച്ച്‌ ബേക്ക്‌ ചെയ്‌തെടുക്കുക. ചൂടോടെ വിളമ്പാവുന്ന നല്ലൊരു ആപ്പിറ്റൈസര്‍ ആണ്‌ ഇത്‌.

No comments:

Post a Comment