Monday, 25 November 2013

ഗ്രീന്‍പീസ് ഇഡ്ഢലി

ഗ്രീന്‍പീസ് ഇഡ്ഢലി


സാധാരണ ഇഡ്ഢലി കഴിച്ചു മടുത്തോ. എന്നാല്‍ ഇതാ അല്‍പം വ്യത്യസ്തതയുള്ള ഗ്രീന്‍പീസ് ഇഡ്ഢലി കഴിച്ചു നോക്കൂ.
ഉണ്ടാക്കാന്‍ ബുദ്ധിമുട്ടില്ലെന്നു മാത്രമല്ല, പോഷകങ്ങള്‍ നിറഞ്ഞതുമാണ്. അരി കൊണ്ടല്ല, റവ കൊണ്ടാണ് ഈ ഇഡ്ഢലിയുണ്ടാക്കുന്നത്.
ഗ്രീന്‍പീസ് ഇഡ്ഢലി
റവ-2 കപ്പ്
ഉഴുന്ന്-അര കപ്പ്
ഗ്രീന്‍പീസ്-മുക്കാല്‍ കപ്പ്
ഉലുവയില-1 ടേബിള്‍ സ്പൂണ്‍
തൈര്-2 ടേബിള്‍ സ്പൂണ്‍
ഓട്‌സ്-2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകുപേസ്റ്റ്-3 ടേബിള്‍ സ്പൂണ്‍
ഉപ്പ്
റവ വറുക്കുക. ഗ്രീന്‍പീസ്, ഉഴുന്ന് എന്നിവ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കുക. ഉലുവയില ചെറുതായി അരിഞ്ഞെടുക്കുക.
ഉലുവയില, ഉപ്പ് എന്നിവ ഒഴികെ മുകളില്‍ പറഞ്ഞ എല്ലാ മിശ്രിതങ്ങളും കൂട്ടി മയത്തില്‍ അരച്ചെടുക്കണം. പാകത്തിന് വെള്ളം ചേര്‍ത്ത് അരയ്ക്കാം. ഇതിലേക്ക് ഉലുവയില അരിഞ്ഞതും ഉപ്പും ചേര്‍ക്കണം.
1 മണിക്കൂറിന് ശേഷം ഇഡ്ഢലിത്തട്ടില്‍ എണ്ണ പുരട്ടി ഈ മിശ്രിതമൊഴിച്ച് ഇഡ്ഢലി വേവിച്ചെടുക്കാം.
പുതിന ചട്‌നി ചേര്‍ത്ത് കഴിയ്ക്കാം.
 — 

No comments:

Post a Comment