ആമവട(Vada
ആമവട(Vada)
പേര് കേട്ട് പേടിക്കേണ്ട . ആമയെ കൊണ്ടൊന്നുമല്ല ഈ വട ഉണ്ടാക്കുന്നത്. കണ്ടാല്‍ ആമയുടെ പുറം പോലെ ഇരിക്കുന്നത് കൊണ്ടാണ് ഈ വടയ്ക്ക് ഇങ്ങനെയൊരു വിചിത്രമായ പേര്. ഇനി ഇതേത് വട എന്നൊന്നും കരുതേണ്ട. നിങ്ങളില്‍ മിക്കവരും ഈ വട കഴിച്ചുട്ടുണ്ട്. ഇത് തന്നെയാണ് നമ്മുടെ സാക്ഷാല്‍ പരിപ്പ് വട . ഉണ്ടാക്കാന്‍ എളുപ്പമാണെങ്കിലും , പലപ്പോഴും നമ്മളുണ്ടാക്കുന്ന പരിപ്പ് വട അത്രയ്ക്കങ്ങ് ശരിയാകാറില്ലല്ലോ ?
ചേരുവകള്‍
വടപ്പരിപ്പ് (തുവരപ്പരിപ്പിനേക്കാള്‍ വലുത് ) ഒരു കപ്പ് , നാല് മണിക്കൂര്‍ കുതിര്ത്ത്് വെച്ചത്.
ചെറിയ ഉള്ളി അമ്പത് ഗ്രാം ചെറുതായി അരിഞ്ഞത്.
പച്ചമുളക് മൂന്നെണ്ണം അരിഞ്ഞത് .
ഇഞ്ചി ചെറിയൊരു കഷ്ണം അരിഞ്ഞത്.
കറിവേപ്പില രണ്ട് തണ്ട് കൊത്തിയരിഞ്ഞത്.
കായപ്പൊടി ആവശ്യത്തിന്.
പെരും ജീരകം അര ടീസ്പൂണ്‍.
പാകത്തിന് ഉപ്പ്.
തയ്യാറാക്കുന്ന വിധം
പരിപ്പ് കുതിര്ത്ത്ം വയ്ക്കുമ്പോള്‍ അതില്‍ രണ്ട് വറ്റല്‍ മുളക് കൂടി ഇടുക. നാല് മണിക്കൂറിന് ശേഷം അരയ്ക്കാനായി മികസിയിലെ ജാറില്‍ ഇടുമ്പോള്‍ കൈ കൊണ്ട് കുറച്ച് വെള്ളത്തോടു കൂടി വേണം കോരിയിടാന്‍ . അതിന് ശേഷം മിക്സിയില്‍ പെട്ടെന്ന് ഒന്ന് അടിച്ചെടുക്കുക . അധികം അരഞ്ഞ് പോകരുത് . കൈ കൊണ്ട് ഒന്ന് ഇളക്കിയിട്ട് ഒരു പ്രാവശ്യം കൂടി അടിക്കുക . കൂടുതല്‍ അരഞ്ഞ് പോകാതെ പ്രത്യേകം ശ്രദ്ധിക്കണം . ആ മാവിലേയ്ക്ക് മറ്റു ചേരുവകളെല്ലാം ചേര്ത്ത്് നന്നായി കുഴയ്ക്കുക . ചെറിയ ബര്ണിറില്‍ വേണം എണ്ണ ചൂടാക്കാന്‍ . എണ്ണ ചൂടായോന്ന് നോക്കാന്‍ കുറച്ച് മാവ് എണ്ണയില്‍ ഇട്ട് നോക്കുക. പതഞ്ഞ് വരുന്നെങ്കില്‍ ഇനി വട ഉണ്ടാക്കാം. കൈയില്‍ കുറച്ച് വെള്ളം പുരട്ടി മാവ് ഉള്ളം കൈയിലെടുത്ത് ചെറുതായി പരത്തി എണ്ണയിലേയ്ക്ക് ഇടുക. പത മാറിയാല്‍ വട വെന്തിട്ടുണ്ടാകും. എണ്ണയുടെ ചൂട് അധികമാകരുത്. നല്ല പരിപ്പ് വട ഉണ്ടാക്കുന്നത് പഠിച്ചില്ലേ ഒന്ന് ഉണ്ടാക്കി നോക്കൂ.
ചമ്മന്തി
കൂടെ കൂട്ടാന്‍ ചമ്മന്തി ഇല്ലെങ്കില്‍ വടയെങ്ങനെ കഴിക്കും?
വടകളുടെ കൂടെ കൂട്ടാനുള്ള രസികന്‍ ചമ്മന്തിയാണ് ഇനി ഇവിടെ
പരിചയപ്പെടുത്തുന്നത്.
ചേരുവകള്‍
പച്ച മുളക് രണ്ടെണ്ണം.
കാല്‍ മുറി തേങ്ങ ചിരകിയത്.
ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്.
രണ്ട് സ്പൂണ്‍ പൊരികടല.
പാകത്തിന് ഉപ്പ്.
പാകം ചെയ്യുന്ന വിധം
ചേരുവകളെല്ലാം ചേര്ത്തിരച്ചാല്‍ വടയ്ക്കുള്ള ചമ്മന്തിയും റെഡി.
No comments:
Post a Comment