Wednesday, 27 November 2013

ബാസ്ബൂസ......{ഒരു അറേബ്യന്‍ പലഹാരം}

ബാസ്ബൂസ......{ഒരു അറേബ്യന്‍ പലഹാരം}
ചേരുവകള്‍:
1. മൈദാ -അര കപ്പ്‌
വരുക്കാത്ത റവ -ഒരു കപ്പ്
ബട്ടര്‍ -50ഗ്രാം 
ഫ്രഷ്‌ ക്രീം -50ഗ്രാം
പഞ്ചാസാര-മുക്കാല്‍ കപ്പ്
ബേക്കിംഗ് പൌഡര്‍ -1ടീ സ്പൂണ്‍
അണ്ടിപ്പരിപ്പും ബദാമും അരിഞ്ഞത്- കാല്‍ കപ്പ്
തേങ്ങ പൊടിയായി ചിരവിയത്- ഒരു കപ്പ്
മുട്ട-1
പാല്‍-ഒരു കപ്പ്
റോസ്‌ വാട്ടര്‍ -2ടീ സ്പൂണ്‍
കുങ്കുമപ്പൂ-അര ഗ്രാം

2.സിറപ്പിന്.

പഞ്ചസാര-ഒരു കപ്പ്
നാരങ്ങാനീര്-ഒരു ടീ സ്പൂണ്‍
വെള്ളം -ഒരു കപ്പ്

പാകം ചെയ്യുന്ന വിധം .

ഒരു പാത്രത്തില്‍ ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി അടിച്ചു പതപ്പിച്ചു യോജിപ്പിക്കുക .മയം പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ഓവനില്‍ വെച്ച് 190 ഡിഗ്രി ചൂടില്‍ നാല്‍പതു മിനിട്ട് ബേക് ചെയ്യുക ( ഓവന്‍ ഇല്ലെങ്കില്‍ അടിഭാഗം കട്ടിയുള്ള പാത്രത്തില്‍ മയം പുരട്ടിയ ശേഷം ഒഴിച്ച് കുറഞ്ഞ തീയില്‍ അടച്ചു വെച്ച് വേവിക്കുക ).

സിരപ്പുണ്ടാക്കാന്‍ വെളളവും പഞ്ചസാരയും നാരങ്ങനീരും കൂടി അഞ്ചു മിനിട്ട് തിളപ്പിക്കുക . ബസ്ബൂസ ഓവനില്‍ നിന്നും എടുത്ത് മുകളില്‍ സിറപ്പ് ചൂടോടെ നിരക്കെ ഒഴിച്ച് 20 മിനിട്ട് കുതിരുവാന്‍ അടച്ചു വെക്കുക .......
Minha Prg's photo.Minha Prg's photo.

No comments:

Post a Comment