Tuesday, 26 November 2013

മുട്ട മറിച്ചത്..

ചേരുവകൾ...
1, മുട്ട - 2 എണ്ണം
2. ഏത്തപഴം - 1 എണ്ണം 
3. കിസ്മിസ് - 10 എണ്ണം
4. അണ്ടിപരിപ്പ് - 10 എണ്ണം
5. ഏലക്ക പൊടിച്ചത് - 1 ടി സ്പൂണ്‍
6. എണ്ണ - 5 ടി സ്പൂണ്‍
7. ഉപ്പ്‌ - പാകത്തിന്
8. പഞ്ചസാര - പാകത്തിന്

മുട്ട അടിച്ചു കലക്കുക, അതിൽ ഏത്തപഴം അരിഞ്ഞതും ഏലക്ക പൊടിച്ചതും ഉപ്പും പഞ്ചസാരയും ചേർത്ത് ഇളക്കി അതിൽ കിസ്മിസും അണ്ടി പരിപ്പും ചേർക്കുക. പാനിൽ എണ്ണ ചൂടാക്കി അതിൽ മുട്ട മിശ്രിതം ചേർത്ത് അടച്ചു വെച്ച് വേവിക്കുക. മുട്ട മറിച്ചത് തയാർ...

No comments:

Post a Comment