Wednesday, 24 September 2014

ആപ്പിൾ പുഡിംഗ്
-------------------
ചേരുവകൾ
1. ആപ്പിൾ- 500 gm 
2. പാൽ - 4 കപ്പ്‌ 
3. പഞ്ചസാര- 4 ടീ സ്പൂണ്‍
4. ഉണക്കമുന്തിരി- 2 ടേബിൾ സ്പൂണ്‍
5. കോണ് ഫ്ളൌർ - 1 ടേബിൾ സ്പൂണ്‍
6. ഏലയ്ക്ക പൊടി - 1/ 4 ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. ആപ്പിൾ തൊലിയും കുരുവും കളഞ്ഞു, ചെറുതായി അരിഞ്ഞു മിക്സിയിൽ അടിച്ചെടുക്കുക.
2. ഉണക്കമുന്തിരി നന്നായി കഴുകിയതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കുക .
3. മൂന്ന് കപ്പ്‌ പാൽ ഒരു പാത്രത്തിൽ മാറ്റി വയ്ക്കുക.
4. 1 കപ്പ്‌ പാലിൽ 1 ടേബിൾ സ്പൂണ്‍ കോണ് ഫ്ളൌർ ചേർത്തിളക്കി ബാക്കിയുള്ള പാലിനോടൊപ്പം യോജിപ്പിക്കുക. അടുപ്പിൽ വയ്ച്ചു നന്നായി ഇളക്കുക.
5. പാൽ നന്നായി കുറുകി വരുമ്പോൾ ആപ്പിൾ പേസ്റ്റ്, പഞ്ചസാര, ഉണക്കമുന്തിരി പേസ്റ്റ് ചേർത്ത് ഇളക്കുക .
6. നന്നായി കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. അതിനു ശേഷം ഒരു പുഡിംഗ് ബൌളിലേക്ക് മാറ്റി ആറുവാൻ വയ്ക്കുക.
7. ചൂട് മാറുമ്പോൾ ഫ്രിഡ്ജിൽ വയ്ച്ചു 4- 6 മണിക്കൂര് തണുപ്പിച്ച് ഉപയോഗിക്കുക
LikeLike · 

No comments:

Post a Comment