Tuesday, 16 September 2014

pappaaya erisseri

കപ്ലങ്ങ (പപ്പായ) എരിശ്ശേരി
ഏകദേശം 250 - 300 gm കപ്ലങ്ങ, 100 gm തുവര പരിപ്പ് എന്നിവ കുക്കര്‍-ഇല്‍ ഇട്ടു നികപ്പേ വെള്ളം ഒഴിച്ച് അടുപ്പില്‍ വെക്കുക.3 - 4 വിസില്‍ അടിച്ചു നന്നായി വെന്ത ശേഷം അര ടേബിള്‍ സ്പൂണ്‍ മുളകുപൊടി, അല്‍പ്പം മഞ്ഞള്‍ പോടീ, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് തവി കൊണ്ടു ഉടക്കുക. വീണ്ടും കുക്കര്‍-ഇല്‍ തന്നെ ചെറു തീയില്‍ അടുപ്പില്‍ വെക്കുക്ക.തിളച്ചു തുടങ്ങുമ്പോള്‍ അര മുറി തേങ്ങയും അര ടി സ്പൂണ്‍ ജീരകവും കൂട്ടി മുക്കാല്‍ പരുവത്തിന് അരച്ച് ചേര്‍ക്കുക. തിളച്ചു, തേങ്ങയുടെ പച്ച ചുവ മാറുമ്പോള്‍(2 - 3 മിനിറ്റ് ) വാങ്ങി വെക്കുക.
ഇതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ കടുക് പൊട്ടിച്ചു 2 ടേബിള്‍ സ്പൂണ്‍ പൊടിയായി ചിരവി വെച്ചിരിക്കുന്ന തേങ്ങ, 2 വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഇട്ടു ബ്രൌണ്‍ നിറമാകുമ്പോള്‍ എരിശ്ശേരിയില്‍ കുടഞ്ഞിട്ടു ഇളക്കാതെ അടച്ചു വെക്കുക. വിളംബാന്‍ നേരത്ത് ഇളക്കി എടുത്തു വിളമ്പുക.
LikeLike ·  ·  · 4

No comments:

Post a Comment