Wednesday, 24 September 2014

samia pudding

സേമിയ പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
പാല്‍-1 ലിറ്റര്‍ 
സേമിയ-400 ഗ്രാം 
പഞ്ചസാര-100 ഗ്രാം 
ഏലയ്ക്ക-14 
ഉണക്കമുന്തിരി-50 ഗ്രാം
കശുവണ്ടിപ്പരിപ്പ്-50 ഗ്രാം
കണ്ടെന്‍സ്ഡ് മില്‍ക്-1 ടിന്‍
ചുവടു കട്ടിയുള്ള പാത്രത്തില്‍ പാലൊഴിച്ച് തിളപ്പിയ്ക്കുക. തിളച്ചു വരുന്ന പാലില്‍ പഞ്ചസാര, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കണം. ഇത് ആറേഴു മിനിറ്റ് തിളപ്പിയ്ക്കണം. സേമിയ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് തിളയ്ക്കുന്ന പാലിലേയ്ക്കിടുക. സേമിയ ഒരുവിധം വെന്തു കഴിയുമ്പോള്‍ ഡ്രൈ ഫ്രൂട്‌സ് ഇട്ട് ഇളക്കാം. ഇതിലേയ്ക്ക പിന്നീട് കണ്ടെന്‍സ്ഡ് മില്‍ക് ചേര്‍ത്തിളക്കുക. കൂട്ട് ഒരു വിധം കട്ടിയായിക്കഴിഞ്ഞാല്‍ വാങ്ങി വച്ച് തണുപ്പിച്ച് ഉപയോഗിയ്ക്കാം.
LikeLike · 

No comments:

Post a Comment