- മലബാര്‍ സ്പെഷ്യല്‍ ചട്ടിപ്പത്തിരി.....
-------------------------------------------
1. മൈദ ( 250 ഗ്രാം )
2. പഞ്ചസാര ( 300 ഗ്രാം )
3. പാല് ( 3 സ്പൂണ്‍ )
4. മുട്ട ( 15 എണ്ണം )
5. എണ്ണ ( ആവശ്യത്തിന് )
6. അണ്ടിപ്പരിപ്പ് ( 50 ഗ്രാം )
7. ഉണക്കമുന്തിരി (50 ഗ്രാം )
8. കസ്കസ് ( 2 ഗ്രാം )
9. പൊടിച്ച ഏലക്ക ( 1/2 സ്പൂണ്‍ )പാകം ചെയ്യുന്ന വിധം
- മൈദ ചൂടു വെള്ളം ഉപയോഗിച്ച് പാകത്തില്‍ കുഴച്ചെടുക്കുക.
- കുഴച്ച ശേഷം ചെറിയ ഉരുളകളാക്കി മാറ്റി നേരിയ ചപ്പാത്തിയുടെ രൂപത്തില്‍ പരത്തി എടുക്കുക.
- പിന്നീട് അത് ദോശക്കല്ലില്‍ വാട്ടിയെടുക്കുക.
- ഏഴു മുട്ട,മൂന്നു സ്പൂണ്‍ പഞ്ചസാര,കാല് ടീസ്പൂണ്‍ ഏലക്ക പൊടിച്ചത് എന്നിവ ഫ്രയിംഗ് പാനിലിട്ടു വഴറ്റിയെടുക്കുക.
- മൂന്നു സ്പൂണ്‍ എണ്ണ ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഒന്നിച്ചു വഴറ്റിയെടുക്കുക.
- അതിനു ശേഷം ഒരു പാത്രമെടുത്തു ബാക്കിയുള്ള മുട്ട,പഞ്ചസാര,പാല് , എലക്കപ്പൊടി,കുറച്ചു എണ്ണ എന്നിവ ചേര്‍ത്ത് നല്ല പോലെ കലക്കി എടുക്കുക.
- എന്നിട്ട് വാട്ടി വെച്ചിരിക്കുന്ന ചപ്പാത്തി ഓരോന്നായി എടുത്ത് കലക്കി വെച്ച കൂട്ടില്‍ മുക്കി വയ്ക്കുക.
- ഓരോ ചപ്പാത്തിയുടെ മുകളിലും വഴറ്റി വെച്ച കൂട്ടുകള്‍ കുറേശ്ശെ വിതറുക.
- ഇങ്ങനെ മുകളിലായി അടുക്കി വച്ച ചപ്പാത്തികള്‍ ചെറുതീയില്‍ വേവിച്ചെടുക്കുക.
മലബാര്‍ ചട്ടിപ്പത്തിരി തയ്യാര്‍ ..
നമുക്ക് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന കുറച്ചു വിഭവങ്ങള്‍ ആണ് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഇവിടെ എഴുതാന്‍ ഉദ്ദേശിക്കുന്നത്....ഇത് വായിച്ചു നിങ്ങള്‍ കഴിയുന്നതും ഉണ്ടാക്കാന്‍ ശ്രെമിക്കുക എന്നിട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം എഴുതാന്‍ മറക്കരുത്..SuniZz
Sunday, 21 September 2014
CHATTIPATHIRI
Subscribe to:
Post Comments (Atom)
No comments:
Post a Comment