പനീര്‍-50 ഗ്രാം
ക്യാപ്‌സിക്കം-അര കപ്പ്
ഗ്രീന്‍പീസ്-അരകപ്പ്
പച്ചമുളക്-4
കശുവണ്ടിപ്പരിപ്പ്-5
ഗരം മസാല-1 ടീസ്പൂണ്‍
ഉപ്പ് എണ്ണ വെള്ളം
ക്യാബേജ് അരിഞ്ഞത് ആവി കയറ്റി വേവിയ്ക്കുക. ഉരുളക്കിഴങ്ങും പുഴുങ്ങണം. ക്യാപ്‌സിക്കവും വേവിച്ചെടുക്കുക. പനീര്‍ ചെറുതായി അരിയണം. പച്ചമുളകും കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കുക. ഇവയും ഗ്രീന്‍പീസ് വേവിച്ചതും ഉടച്ചെടുത്ത് കൂട്ടിച്ചേര്‍ക്കുക. ഈ കൂട്ടിലേക്ക് ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്ത് ഇളക്കണം. മൈദയില്‍ വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ച് മാവാക്കി മാറ്റണം. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം. ഇതിനുള്ളിലേക്ക് പാകത്തിന് മസാല വച്ച് കോണുകള്‍ കൂട്ടിച്ചേര്‍ക്കണം. മാവ് പരത്താനും വശങ്ങള്‍ പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും എണ്ണയോ വെള്ളമോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കാം.
--------------------------------------------------------
METHOD 2 (SECOND RECIPE )
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ഉരുളക്കിഴങ്ങ് 1/2 കിലോ
ബീന്‍സ് 100 ഗ്രാം
കാരറ്റ് 100 ഗ്രാം
പച്ചമുളക് 10 എണ്ണം
സവാള 4 എണ്ണം
ഇഞ്ചി ചതച്ചത് 1 കഷ്ണം
തക്കാളി അരിഞ്ഞത് 1 എണ്ണം
വെളുത്തുള്ളി ചതച്ചത് 1 അല്ലി
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
മല്ലിയില കുറച്ച്
മൈദ 250 ഗ്രാം
മസാലപ്പൊടി 1 നുള്ള്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
സവാള തൊലി കളഞ്ഞ് നേര്‍മ്മയായി മുറിച്ച് കഴുകി ചെറുതായി അരിയണം. പിന്നീട് 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വഴറ്റണം. ശേഷം പച്ചമുളക്, സവാള, ഇഞ്ചി, തക്കാളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി, മല്ലിയില എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്, ബീന്‍സ്, ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞുവേവിച്ചത് എന്നിവ ചേര്‍ക്കുക. 5 മിനിറ്റ് ഇളക്കിയ ശേഷം താഴെ വയ്ക്കുക. പിന്നീട് ഉപ്പും വെള്ളവും ചേര്‍ത്ത് മൈദ കുഴച്ച് ചെറുനാരങ്ങാ വലിപ്പത്തില്‍ മാവെടുത്ത് നേര്‍മ്മയായി പരത്തിയെടുക്കണം. പരത്തിയെടുത്തത് നെടുകെ മുറിച്ച് അതില്‍ ഒരു വലിയ സ്പൂണ്‍ ഉരുളക്കിഴങ്ങ് കൂട്ട് നിറച്ച ശേഷം ഒട്ടിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കണം.
No comments:
Post a Comment