Tuesday, 26 November 2013

കൊത്തുപെറോട്ട

കൊത്തുപെറോട്ട

ചേരുവകൾ
1. പൊറോട്ട - 2 എണ്ണം
2. മുട്ട - 2 എണ്ണം
3. പച്ചമുളക് - 2 എണ്ണം
4. മുളകുപൊടി - 1/2 ടേബിൾ സ്പൂണ്‍
5. മഞ്ഞൾപൊടി - 1/2 ടേബിൾ സ്പൂണ്‍
6. ഉപ്പ് - പാകത്തിന്
7. കറിവേപ്പില - 1 തണ്ട്
8. എണ്ണ - ആവശ്യത്തിന്
9. മല്ലിയില - കുറച്ച്

പൊറോട്ട രണ്ടെണ്ണം ചെറുതായി നുറുക്കി വെക്കുക. .ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച്, അതില്‍ പച്ചമുളക് കീറിയിട്ട ശേഷം,മഞ്ഞള്‍പൊടിയും മുളക് പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു പാനൊടുത്ത് കടുകും കറിവേപ്പിലയും താളിച്ച ശേഷം കൊത്തി വച്ച പെറോട്ട അതിലിടുക ,ശേഷം ,യോജിപ്പിച്ചു വച്ച മുട്ട കൂട്ട് അതിലൊഴിച്ച് ചൂടാക്കുക. നന്നായി ഇളക്കി കൊടുക്കണം. പൊറോട്ട കഷണങ്ങളിൽ കൂട്ട് നന്നായി പിടിച്ചതിനു ശേഷം വാങ്ങി വെക്കുക. മല്ലിയില ചേർത്ത് അലങ്കരിക്കാം..

No comments:

Post a Comment