Tuesday 26 November 2013

തന്തൂരി ചിക്കൻ

തന്തൂരി ചിക്കൻ

തന്തൂരി ചിക്കൻ തന്തൂരി അടുപ്പില്ലാതെ തന്നെ നമുക്ക് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കുവുന്നതെയുള്ള്..

ചേരുവകൾ
1. ചിക്കൻ വലിയ കഷണങ്ങൾ ആക്കിയത് - 1 കിലോ
2. മുളക് പൊടി - 2 ടി സ്പൂണ്‍
3. ചിക്കൻ മസാല -2 ടി സ്പൂണ്‍
4. ഇഞ്ചി - 1 ചെറിയ കഷണം
5. വെളുത്തുള്ളി - 3 എണ്ണം
6. തൈര് - 1 കപ്പ്
7. ഉപ്പ്‌ - പാകത്തിന്
8. എണ്ണ - ആവശ്യത്തിന്

ചിക്കൻ കഷണങ്ങൾ വരഞ്ഞു വെക്കുക. ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരച്ച് മറ്റു ചേരുവകൾ എല്ലാം കൂടി യോജിപ്പിച്ച് ചിക്കൻ കഷണങ്ങളിൽ നന്നായി തേച്ചു പിടിപ്പിച്ചു 1 മണിക്കൂർ വെക്കുക. ഈ കഷണങ്ങൾ ആവിയിൽ വേവിച്ചെടുക്കുക. അതിനു ശേഷം ഈ കഷണങ്ങളിൽ എണ്ണ തേച്ചു പിടിപ്പിക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണമയം തേച്ചു പിടിപ്പിച്ചു ചൂടായ ശേഷം ചിക്കൻ കഷണങ്ങൾ ഇട്ടു ബ്രൌണ്‍ നിറം ആകുന്നത്‌ വരെ വറുത്തെടുക്കുക. തന്തൂരി ചിക്കൻ റെഡി

No comments:

Post a Comment