Monday 25 November 2013

ഈന്തപ്പഴ കുഴിയപ്പം

ഈന്തപ്പഴ കുഴിയപ്പം


1. ഈന്തപ്പഴം കുരുകളഞ്ഞ് മിക്‌സിയില്‍ അരച്ചത് - ഒരു കപ്പ്
2. മൈദമാവ് രണ്ടു കപ്പ്
3. പൂവന്‍പഴം രണ്ടെണ്ണം
4. പഞ്ചസാര പൊടിച്ചത് ഒരു വലിയ സ്പൂണ്‍
5. വെള്ളം, തേങ്ങാപ്പാല്‍ പാകത്തിന്
6. വെളിച്ചണ്ണ ഒരു കപ്പ്
7. ബേക്കിങ്പൗഡര്‍ അര ടീസ്പൂണ്‍
8. ഏലയ്ക്കാ പൊടിച്ചത് അര ടീസ്പൂണ്‍
കൊട്ടത്തേങ്ങ അരിഞ്ഞത് നാല് ടീസ്പൂണ്‍

ഈന്തപ്പഴം മൈദയും വെള്ളവും തേങ്ങാപ്പാലും ചേര്‍ത്ത് കുഴയ്ക്കുക. ഇതില്‍ പൂവന്‍പഴം ഞെരടി ചേര്‍ത്തശേഷം പഞ്ചസാരയും ബേക്കിങ്പൗഡറും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി മാവ് അയവ് വരത്തുക. ഇതില്‍ കൊട്ടത്തേങ്ങ ചേര്‍ത്ത് അരമണിക്കൂര്‍ അടച്ചു വെക്കുക. ശേഷം വെളിച്ചെണ്ണയൊഴിച്ച് തിളയ്ക്കുമ്പോള്‍ കുഴികളില്‍ ചെറിയ തവികൊണ്ട് മാവ് കോരിയൊഴിക്കുക.
 — with 

No comments:

Post a Comment