Tuesday 14 January 2014

വഴുതനങ്ങാ ഫ്രൈ.

വഴുതനങ്ങാ ഫ്രൈ.

പലര്‍ക്കും വഴുതങ്ങായോടു അത്ര പഥ്യം കാണില്ലാ. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ഈ വിധത്തില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ. എല്ലാവരും ഇഷ്ട്ടപ്പെടും. തീര്‍ച്ച. നാലുമണിക്ക് ചായയുടെ കൂട ഒരു ചെറു കടിയും ആവും. ഇനി ഇതിനു വേണ്ട വിഭവങ്ങള്‍ എന്തെല്ലാം എന്ന് ഒന്ന് നോക്കിയാലോ.

വഴുതനങ്ങാ - ഇത്തിരി വലുത് എടുത്തോള്ളൂ... അത് നന്നായി കഴുകി വട്ടത്തില്‍ മുറിച്ചു വച്ചോളൂ.

ഇനി അതില്‍ തേച്ചു പിടിപ്പിക്കാന്‍ ഉള്ള അരപ്പ് തയ്യാര്‍ ആക്കാം.

മഞ്ഞള്‍പൊടി - ആവശ്യത്തിന്.
മുളക് പൊടി - 3 ടീ സ്പൂണ്‍
മല്ലിപൊടി - 1ടീ സ്പൂണ്‍
ചാട്ട് മസാല - 1ടീ സ്പൂണ്‍
ജീരക പൊടി - 1 1/2 ടീ സ്പൂണ്‍
ഗരംമസാല - 1/2 ടീ സ്പൂണ്‍
കടലപൊടി - 2 ടേബിള്‍സ്പൂണ്‍
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

വറക്കുവാന്‍ ആവശ്യത്തിന് ഓയില്‍


ഇനി ഒരു പാത്രത്തില്‍ പൊടികള്‍ എല്ലാം കൂടി ആവശ്യാനുസരണം വെള്ളം ചേര്‍ത്തു കട്ടിയില്‍ പേസ്റ്റ് പരുവത്തില്‍ ആക്കുക. കൂടുതല്‍ അയഞ്ഞു പോകരുത്. അതിലേക്കു വട്ടത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന വഴുതനങ്ങ മുക്കി എടുത്തു നല്ലവണ്ണം അരപ്പ് തേച്ചു പിടിപ്പിക്കുക. ഇനി എണ്ണ നന്നായി ചൂടാക്കി അതിലേക്കു ഈ വഴുതനങ്ങ ഇട്ടു നന്നായി പൊരിച്ചു എടുക്കുക.ഇത് ചായയുടെ കൂടയോ ചോറിന്റെ കൂടയോ കഴിക്കാം. നല്ല രുചി ഉണ്ടാവും.


No comments:

Post a Comment