Tuesday 14 January 2014

ചെറുപയര്‍ സാലഡ്.

ചെറുപയര്‍ സാലഡ്.

ആരോഗ്യത്തിന് മികച്ചവയാണ് സാലഡുകള്‍. ഡയറ്റെടുക്കുന്നവര്‍ക്കും അസുഖങ്ങളുള്ളവര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ആരോഗ്യപ്രദമായ ഭക്ഷണം. മുളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്റെ മുഖ്യ കലവറയാണ്. ഇതുപയോഗിച്ചും സാലഡുണ്ടാക്കുവാന്‍ സാധിയ്ക്കും. മുളപ്പിച്ച ചെറുപയര്‍ ഉപയോഗിച്ച് എങ്ങനെയാണ് സാലഡ് ഉണ്ടാക്കുകയെന്നു നോക്കൂ,

ചെറുപയര്‍ പരിപ്പ് മുളപ്പിച്ചത്-ഒന്നര കപ്പ്.
സവാള ചെറുതായി അരിഞ്ഞത്-അര കപ്പ്.
തക്കാളി അരിഞ്ഞത്-1 കപ്പ്.
കുക്കുമ്പര്‍ അരിഞ്ഞത്-1 കപ്പ്.
പച്ചമുളക്-1.
മല്ലിയില അരിഞ്ഞത്.

സാലഡ് ഡ്രസിംഗിന്.

കുരുമുളകുപൊടി-അര ടീ്‌സ്പൂണ്‍.
ജീരകപ്പൊടി വറുത്തത്-അര ടീസ്പൂണ്‍.
തൈര്-2 ടേബിള്‍ സ്പൂണ്‍.
ഇഞ്ചി നീര്-അര ടീസ്പൂണ്‍.
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍.
ഒലീവ ഓയില്‍-1 ടീസ്പൂണ്‍.
ഉപ്പ്.

സാലഡ് ഡ്രസിംഗിനുള്ള ചേരുവകള്‍ കൂട്ടിക്കലര്‍ത്തുക.

ചെറുപയര്‍ ഉപ്പും അല്‍പം വെള്ളവും ചേര്‍ത്ത് 10 മിനിറ്റു നേരം വേവിയ്ക്കുക. അധികം വേവരുത്. ഇത് ചൂടു മുഴുവന്‍ പോകുന്നതു വരെ വയ്ക്കുക.
ഇതിനൊപ്പം സാലഡ് ഡ്രസിംഗിനുള്ള ചേരുവകളും ഉപ്പും കൂട്ടിയിളക്കുക. തക്കാളി, കുക്കുമ്പര്‍, സവാള തുടങ്ങിയവയും ഇതിനൊപ്പം കൂട്ടിയിളക്കണം. മല്ലിയില അരിഞ്ഞതും ചേര്‍ക്കണം. പോഷകസമൃദ്ധമായ ചെറുപയര്‍ സാലഡ് തയ്യാര്‍. 


No comments:

Post a Comment