Tuesday 14 January 2014

മഷ്‌റും മഞ്ചൂരിയന്‍ ഗ്രേവി

   മഷ്‌റും മഞ്ചൂരിയന്‍ ഗ്രേവി  മഷ്‌റൂം-200 ഗ്രാം സവാള-3 ക്യാപ്‌സിക്കം-1 പച്ചമുളക്-4 ഇഞ്ചി-ഒരു കഷ്ണം വെളുത്തുള്ളി-4 തക്കാളി-2 വിനെഗര്‍-അര ടീസ്പൂണ്‍ സോയാസോസ്-2 ടീസ്പൂണ്‍ മുളകുപൊടി-ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍ ഉപ്പ് ഉണ്ടാക്കുന്ന വിധം: കൂണ്‍ നല്ലപോലെ കഴുകി വൃത്തിയാക്കി രണ്ടു കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ പുരട്ടി വയ്ക്കണം. ഇത് 15 മിനിറ്റു വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റണം. പിന്നീട് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ക്യാപ്‌സിക്കം കഷ്ണങ്ങള്‍ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക. ഇതിലേയ്ക്ക് ഉപ്പ്, വിനെഗര്‍, പച്ചമുളക്, തക്കാളി ഉടച്ചത്, സോയായോസ് എന്നിവ ചേര്‍ത്തിളക്കണം. കൂണ്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. കൂണ്‍ വെന്ത് ഗ്രേവി കുറുകുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിയ്ക്കാം.

No comments:

Post a Comment