Tuesday, 14 January 2014

കപ്പ-മുതിര തോരന്‍

കപ്പ-മുതിര തോരന്‍

കപ്പ ചെറിയ കഷണങ്ങളാക്കി വേവിച്ചത് രണ്ട് കപ്പ്
മുതിര വേവിച്ചത് കാല്‍ കപ്പ്
ചെറിയ ഉള്ളി അഞ്ച്
വറ്റല്‍മുളക് അഞ്ച്
കടുക് ഒരു ടീസ്പൂണ്‍
ജീരകം ഒരു നുള്ള്
മല്ലി അര ടീസ്പൂണ്‍
പച്ചമുളക് മൂന്ന്
സവാള അരിഞ്ഞത് കാല്‍ കപ്പ്
വെളിച്ചെണ്ണ ആവശ്യത്തിന്
തേങ്ങ ചിരവിയത് കാല്‍ കപ്പ്
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില രണ്ട് തണ്ട്

എണ്ണ ചൂടാകുമ്പോള്‍ മല്ലി, ജീരകം, വറ്റല്‍മുളക്, കടുക്, കറിവേപ്പില എന്നിവയിട്ട് താളിക്കുക. ഇതിലേക്ക് പച്ചമുളക്-ഉള്ളി അരിഞ്ഞതും ചേര്‍ക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ സവാളയിടുക. അധികം മൂക്കുംമുന്‍പ് കപ്പയും മുതിരയും ഉപ്പും ചേര്‍ത്തിളക്കുക. തേങ്ങ ചിരവിയതും മൂപ്പിച്ച കറിവേപ്പിലയും ചേര്‍ത്ത് അലങ്കരിക്കാം.


No comments:

Post a Comment