Thursday 15 January 2015

CHIKEN LOLLIPOP

ചിക്കന്‍ ലോലിപോപ്പ് തയ്യാറാക്കാം
നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ചും ചിക്കന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയപ്പെട്ട ഒരു വിഭവമായിരിക്കും ചിക്കന്‍ ലോലിപോപ്പ്.
ചിക്കന്‍ ലോലിപോപ്പ് ഉണ്ടാക്കുവാന്‍ വളരെ എളുപ്പമാണ്. പ്രത്യേകിച്ച് അതിഥികളാരെങ്കിലും വീട്ടില്‍ അപ്രതീക്ഷിതമായി വന്നാല്‍ ഇത് എളുപ്പം തയ്യാറാക്കിക്കൊടുക്കുകയും ചെയ്യാം.
ചിക്കന്‍ ലോലിപോപ്പ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ചിക്കന്‍-12 പീസ്
സവാള പേസ്റ്റ്-4 ടീസ്പൂണ്‍
വെളുത്തുള്ളി-1 ടീസ്പൂണ്‍
ഇഞ്ചി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
പുരട്ടിയെടുക്കുവാന്‍
കോണ്‍ഫ്‌ളോര്‍-3 ടേബിള്‍ സ്പൂണ്‍
മൈദ-ഒരു നുള്ള്
ബേക്കിംഗ് സോഡ-ഒരു നുള്ള്
എണ്ണ
ഉപ്പ്
ചിക്കന്‍ കഴുകിയെടുത്ത് ഇതില്‍ ഉപ്പും മുളകുപൊടിയും വിതറുക.
ഒരു പാത്രത്തില്‍ സവാള-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍ കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക് കുരുമുളകുപൊടിയും ചേര്‍ത്തിളക്കണം.
ഈ പേസ്റ്റ് ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി വയ്ക്കുക. ഇത് 15 മിനിറ്റു നേരം വയ്ക്കണം.
മറ്റൊരു പാത്രത്തില്‍ കോണ്‍ഫ്‌ളോര്‍, മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കണം. ഇതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ മുക്കി വയ്ക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ചി്ക്കന്‍ കാലുകള്‍ ഇരുവശവം ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരാം
-

No comments:

Post a Comment