Saturday 3 January 2015

then nellika


ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - രണ്ട് കിലോ
ശര്‍ക്കര - രണ്ട് കിലോ
തേന്‍ - രണ്ട് കിലോ
തയാറാക്കേണ്ടവിധം
നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ച മണ്‍ഭരണിയില്‍ ശര്‍ക്കര പൊടിച്ച് നിരത്തി അതിന്റെ മുകളില്‍ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഇടുക. ഏറ്റവും മീതെയായി തേന്‍ ഒഴിക്കുക. വായു കടക്കാത്തവിധം ഭരണിയുടെ അടപ്പ് ചേര്‍ത്തടച്ചശേഷം അതിന് മുകളില്‍ ഗോതമ്പ് കുഴച്ചെടുത്ത് തേച്ചുപിടിപ്പിക്കുക. പതിനഞ്ചുദിവസം കഴിഞ്ഞ് അടപ്പുതുറന്ന് നെല്ലിക്ക നന്നായി ഇളക്കി വീണ്ടും പഴയതുപോലെ വായു കടക്കാത്തവിധം മൂടിക്കെട്ടി വയ്ക്കണം. ഒരു മാസം കഴിഞ്ഞ് തേന്‍ നെല്ലിക്ക എടുത്തുപയോഗിക്കാം


No comments:

Post a Comment