Thursday, 27 June 2013

Thakkali chutney



Thakkali chutney

Thakkali-3,inchi-1 inch neelathil,savala- 1,kari veppila kurachu, cashew nuts vellathil kuthirthathu -3 ennam, puli - kurachu, malliyila kurachu, unakka mulaku -5 uppu avashyathinu.

Enna choodavumbol ee mukalil paranja ellaam nannayittu vazhatti choodarumbol 4 tablespoon thenga cherthu aracheduthu nokku..kidilan thakkali chutney ready.

സ്രാവ് വറുത്തത്

സ്രാവ് വറുത്തത്
================
സാധാരണ നല്ല പച്ച സ്രാവ് കിട്ടിയാൽ നമ്മൾ കറി അല്ലെ ഉണ്ടാക്കാറ് ? ഇന്ന് ഒരു വ്യത്യാസം ആയിക്കോട്ടെ.

ആവശ്യമുള്ള സാധനങ്ങൾ
---------------------------------------
സ്രാവ് - 1/2 kg
തേങ്ങ - 1 മുറി
ചെറിയ ഉള്ളി - 5,6
മഞ്ഞൾപൊടി - 1/2 tsp
മുളക് പൊടി 1/2 tsp
ഇഞ്ചി - 1 ചെറിയ കഷ്ണം
കറി വേപ്പില - 1,2 തണ്ട്
പച്ചമുളക് - 4,5
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

ഇനി നമുക്ക് തയ്യാറാക്കാം
ആദ്യം സ്രാവ് നല്ല ചൂട് വെള്ളത്തിൽ ഇട്ടു കഴുകി വൃത്തിയാക്കുക. ഇതിൽ മണ്ണൊക്കെ ഉണ്ടെങ്കിൽ പോകാനാണ്. പിന്നെ തേങ്ങയും ബാക്കി ചേരുവകൾ എല്ലാം കൂടി ചതച്ചെടുകുക. തോരന് ചെയുന്ന പോലെ. ഇനി ചുവടു കട്ടിയുള്ള ഒരു പാത്രം ( നോണ്‍ സ്റ്റിക് ആണെങ്കിൽ നല്ലത് ) അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്കു കറിവേപ്പില ഇടുക. പിന്നെ സ്രാവ് ഇടുക. അത് ഒന്ന് ചിക്കി കൊടുക്കുക. പെട്ടെന്ന് പൊടിഞ്ഞു കൊളളും. അത് കഴിഞ്ഞു തേങ്ങ കൂട്ട് അതിലേക്കു ഇട്ടു നന്നായി ഇളക്കുക. അതിങ്ങനെ നന്നായി ബ്രൌണ്‍ കളർ ആകുന്നവരെ ഇളക്കുക. കരിയരുത്. സ്രാവിന്റെ കഷ്ണങ്ങൾ ചട്ടുകം കൊണ്ട് നന്നായി പൊടിച്ചു കൊടുക്കണം. ആവശ്യത്തിന് മൊരിഞ്ഞു കഴിയുമ്പോൾ ഇറക്കി വച്ച് ചൂടോടെ ചോറിന്റെ കൂടെ ഉപയോഗിക്കാം.
 


Wednesday, 26 June 2013

ബിരിയാണിയുടെ സ്വാദ് കൂട്ടാം

ബിരിയാണിയുടെ സ്വാദ് കൂട്ടാം


ബിരിയാണിക്കുള്ള ചോറ് പ്രഷര്‍കുക്കറില്‍ തയ്യാറാക്കുകയാണെങ്കില്‍ വെള്ളത്തിന്റെ അളവ് കുറയ്ക്കണം. ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം ഉപയോഗിച്ചാല്‍ മതി.

ചോറ് തയ്യാറാക്കുമ്പോള്‍ കട്ടപിടിക്കാതിരിക്കാന്‍ വേണ്ടി വെള്ളത്തില്‍ ചെറുനാരങ്ങാനീരോ പനിനീരോ ചേര്‍ക്കുക.

കളര്‍ പാലില്‍ കലക്കി ചേര്‍ക്കുകയാണെങ്കില്‍ ചോറിന് സ്വാദ്
കൂടും.

മസാല തയ്യാറാക്കുമ്പോള്‍ എരിവ് അധികമായാല്‍ അല്പം തേങ്ങാപാല്‍ ചേര്‍ത്താല്‍ മതി.

മസാല തയ്യാറാക്കുമ്പോള്‍ മല്ലിയിലയും പൊതിനയിലയും അരച്ചു ചേര്‍ക്കുകയാണെങ്കില്‍ മസാലയ്ക്ക് നല്ല മണവും രുചിയും കൂടും.

ഇറച്ചി പൊരിക്കുമ്പോള്‍ പുരട്ടാനുള്ള മസാലയില്‍ തൈര് ചേര്‍ത്താല്‍ പൊരിക്കുന്ന സമയത്ത് ഇറച്ചി നല്ല സോഫ്റ്റ് ആയിരിക്കും.

മസാലയ്ക്ക് സവാള വഴറ്റുമ്പോള്‍ ഇറച്ചി വറുത്ത എണ്ണയില്‍ തന്നെ വഴറ്റിയാല്‍ മസാലയ്ക്ക് നല്ല സ്വാദ് കിട്ടും.

മസാലയ്ക്ക് സവാള വഴറ്റുമ്പോള്‍ അല്പം ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടെന്ന് വഴന്നു കിട്ടും.

ബിരിയാണിക്ക് മുകളില്‍ വിതറാനുള്ള സവാള വഴറ്റുമ്പോള്‍ അല്പം അപ്പക്കാരം ചേര്‍ത്താല്‍ പെട്ടെന്ന് വഴന്നുകിട്ടും.

ചോറിനുള്ള അരി കഴുകുമ്പോള്‍ കഴുകിയ വെള്ളത്തിന് കട്ടി കൂടുതലാണെങ്കില്‍ ചോറ് തയ്യാറാക്കുമ്പോള്‍ വെള്ളത്തിന്റെ അളവ് കുറയ്ക്കണം.

ഏത് രീതിയിലുള്ള അരി തിരഞ്ഞെടുക്കുകയാണെങ്കിലും അരി കഴുകിയ വെള്ളത്തിന് കട്ടി കുറവാണെങ്കില്‍ നല്ല അരി ആണെന്ന് മനസ്സിലാക്കാം.

മസാലയ്ക്ക് നല്ല സ്വാദും മണവും കിട്ടാന്‍ ബിരിയാണി മസാല വീട്ടില്‍ തന്നെ തയ്യാറാക്കാം. വേണ്ട ചേരുവകള്‍: ഏലയ്ക്ക-6, ജാതിക്ക-കാല്‍ കഷണം, ജാതിപത്രി-ഒരു സ്പൂണ്‍, ശാജീരകം-ഒരു വലിയ സ്പൂണ്‍, ഗ്രാമ്പൂ-4, കറുവപ്പട്ട-ഒരു കഷണം, ജീരകം-അര ടീസ്പൂണ്‍, പെരുംജീരകം-അര ടീസ്പൂണ്‍ ഇവയെല്ലാം ചെറുതായി വറുത്ത് പൊടിച്ചെടുക്കണം.

പക്കുവട

പക്കുവട

ആവശ്യമുള്ള സാധനങ്ങൾ:

വറുക്കാത്ത അരിപ്പൊടി - 4 ഗ്ലാസ്.
കടലമാവ് - 1 ഗ്ലാസ്
വെണ്ണ/ഡാൽഡ - 1 ടേബിൾ സ്പൂൺ.
മുളകുപൊടി, കായം, ഉപ്പ്, വെള്ളം - അവശ്യത്തിന്.
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമുള്ളത്.

ഉണ്ടാക്കുന്ന വിധം:

സേവനാഴി പക്കുവടയ്ക്കുള്ള അച്ച് (ചില്ല് എന്നാണ് വീട്ടിൽ പറയുന്നത്) ഇട്ട് തയ്യാറാക്കി വയ്ക്കുക. അച്ചിലെ ദ്വാരങ്ങൾ വീതി കൂടുതലുള്ളവയാണെങ്കിൽ പക്കുവട വീതിയിൽ, കാണാൻ നല്ല ഭംഗിയുള്ളതാവും.

അരിപ്പൊടി, കടലമാവ്, മുളകുപൊടി, കായം, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചതിനുശേഷം അതിൽ വെണ്ണ ഉരുക്കിയത് കുറേശ്ശെ ചേർത്ത് (പുട്ടിന്റെ പൊടി നനയ്ക്കുന്നതുപോലെ) കട്ടയില്ലാതെ യോജിപ്പിക്കുക. പിന്നെ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക.

കുഴച്ച മാവ് സേവനാഴിയിലിട്ട് തിളയ്ക്കുന്ന വെളിച്ചെണ്ണയിലേയ്ക്ക് വട്ടത്തിൽ പിഴിയുക. ഈ സമയത്ത് ചൂടുള്ള ആവിയടിച്ച് കൈ പൊള്ളാൻ സാധ്യതയേറെയാണ്. ഈ വെപ്രാളത്തിൽ സേവനാഴി കയ്യിൽനിന്ന് വിട്ട് നേരെ എണ്ണയിലേയ്ക്ക് വീണെന്നും വരാം. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ, പിഴിയുന്നതിനോടൊപ്പം കയ്യിലേക്ക് നന്നായി ഊതി ആവിയുടെ ദിശ മാറ്റിക്കൊണ്ടിരിക്കണം.

തിരിച്ചും മറിച്ചുമിട്ട് രണ്ടുവശവും ഒരുപോലെ മൂപ്പിച്ചശേഷം കോരിയെടുക്കുക. ഒരു ന്യൂസ്‌പേപ്പറിലേയ്കോ, ടിഷ്യൂപേപ്പറിലേയ്ക്കോ ഇടുന്നത് അധികമുള്ള എണ്ണ വലിച്ചെടുക്കാൻ സഹായിക്കും.

ചൂടാറിയശേഷം ചെറിയ കഷ്ണങ്ങളായി ഒടിച്ചെടുക്കുക, കറുമുറാന്നങ്ങ് കഴിയ്ക്കുക. അത്രതന്നെ..!!!

നാടന്‍ ബീഫ് കറി

നാടന്‍ ബീഫ് കറി 

1. ബീഫ് വിത്ത്‌ ബോണ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് - 1 കിലോ

2. സവാള -3 എണ്ണം ഇടത്തരം

3. വെളുത്തുള്ളി -10 അല്ലി 

4. പച്ചമുളക് - 8 എണ്ണം

ഇഞ്ചി - വലിയ കഷ്ണം


5. തക്കാളി - 2 എണ്ണം വലുത്



6. കറിവേപ്പില - 5 തണ്ട്

7. മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍

മല്ലിപൊടി - 4 ടേബിള്‍ സ്പൂണ്‍

മഞ്ഞള്പൊ ടി - 2 ടീസ്പൂണ്‍ 

മീറ്റ് മസാല - 2 ടേബിള്‍ സ്പൂണ്‍

8. പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില - കുറച്ച്

9. ഉപ്പ് - ആവശ്യത്തിന്

10.വെളിച്ചെണ്ണ - 5 ടേബിള്‍ സ്പൂണ്‍

11.വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് നന്നായി കഴുകി വെള്ളം പോകാന്‍ വെക്കുക. പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ തീ കുറച്ചിട്ട് ഏഴാമത്തെ ചേരുവകള്‍ ചൂടാക്കി മാറ്റിവെക്കുക. കുക്കെറില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ എട്ടാമത്തെ ചേരുവകള്‍ ഇട്ട് പൊട്ടി തുടങ്ങുമ്പോള്‍ നാലാമത്തെ ചേരുവ ചേര്ക്കു ക. നന്നായി മൂത്ത് കഴിയുമ്പോള്‍ ചെറുതായി അരിഞ്ഞുവെച്ച രണ്ടാമത്തെ ചേരുവ ചേര്ക്കു ക.ഇത് നന്നായി വഴന്നു കഴിയുമ്പോള്‍ മൂപ്പിച്ചു വെച്ച പൊടികള്‍ എല്ലാം ഇട്ട് ഒന്നുകൂടി വഴറ്റി ബീഫും അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്ത്ത് വീണ്ടും വഴറ്റുക.ശേഷം വെള്ളവും ചേര്ത്ത്ൂ മൂടിവെച്ച് വേവികുക്കുക. കുക്കെറില്‍ 3 വിസില്‍ അടിച്ചതിനുശേഷം അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കാം. ഇത് നെയ്ചോറിനു പറ്റിയതാണ്.

Tuesday, 25 June 2013

ചില പാചക സൂത്രങ്ങള്‍




സ്ത്രീകള്‍ക്കു മാത്രമല്ലാ, അടുക്കളയില്‍ അമ്പരന്നു നില്‍ക്കുന്ന പുതുപാചകക്കാര്‍ക്കും സഹായകമായ ചില കാര്യങ്ങളിതാ, എപ്പോഴെങ്കിലുമൊക്കെ ഉപയോഗപ്പെടും.

1. വെള്ളേപ്പത്തിന് മാവരയ്ക്കുമ്പോള്‍ നാളികേരവെള്ളത്തില്‍ അരയ്ക്കുക. ഇതിനായി നാളികേരവെള്ള ശേഖരിച്ചു വയ്ക്കുക. ഉണ്ടാക്കുന്നതിന് മുന്‍പ് അല്‍പം തിളപ്പിച്ച പാല്‍ ചേര്‍ത്താല്‍ വെള്ളേപ്പത്തിന് രുചി കൂടും.

2. റൊട്ടി മുറിക്കുമ്പോള്‍ പൊടിഞ്ഞു പോകാതിരിക്കാന്‍ കത്തിയില്‍ അല്‍പം വെണ്ണ പുരട്ടിയാല്‍ മതി.

3. ബ്രെഡ് ടോസ്റ്റ് ഉണ്ടാക്കാന്‍ ഒരു ദിവസം പഴക്കമുള്ള ബ്രെഡാണ് നല്ലത്.

4. പച്ചത്തക്കാളി പഴുക്കുന്നതിന് പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കുക. ഫ്രിഡ്ജില്‍ വയ്ക്കരുത്.

5. പുഴുങ്ങാനിട്ട മുട്ട പൊട്ടിയാല്‍ വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ക്കുക. മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാതിരിക്കാന്‍ അല്‍പം ഉപ്പ് വെള്ളത്തില്‍ ചേര്‍ക്കണം.

6. കട്‌ലറ്റുണ്ടാക്കാന്‍ റൊട്ടിപ്പൊടിക്കു പകരം റവയും ഉപയോഗിക്കാം.

7. ചപ്പാത്തിയുണ്ടാക്കാന്‍ മാവ് ദിവസവും കുഴയ്ക്കണമെന്നില്ല. മാവ് കുഴച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഫ്രീസറില്‍ സൂക്ഷിക്കാം. ഉണ്ടാക്കുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍ മുന്‍പ് പുറത്തെടുക്കണമെന്നേയുള്ളൂ.

8. ദോശക്കും ഇഡ്ഢലിക്കുമുള്ള മാവ് വല്ലാതെ പുളിക്കാതിരിക്കാന്‍ ഒരു കഷ്ണം വാഴയില കീറിയിടുക.

9. പരിപ്പ് നല്ലപോലെ വെന്തുകിട്ടാന്‍ ഒരു നുള്ളി നെയ്യൊഴിച്ചാല്‍ മതിയാകും.
10. പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ വെന്ത ശേഷം മാത്രം ഉപ്പു ചേര്‍ക്കുക. ആദ്യം ഉപ്പു ചേര്‍ത്താല്‍ വെന്തു കിട്ടാന്‍ ബുദ്ധിമുട്ടാകും.

NADAN THARAVU CURRY

നാടന് താറാവ് കറി  


  
 

 ആവശ്യമുള്ള സാധനങ്ങള്


താറാവ് ഇറച്ചി 1 കിലോ
ചെറിയ ഉള്ളി 10 എണ്ണം
ഇഞ്ചി 1 വലിയ കഷ്ണം
വെളൂത്തുള്ളി 10 എണ്ണം
കുരുമുളക് 1 ടീ സ്പൂണ്
!പെരുജീരകം പൊടിച്ചത് 1 ടീ സ്പൂണ്
!സവാള 1 എണ്ണം
തക്കാളി 2 എണ്ണം
മഞ്ഞള് പൊടി 1/4 ടീ സ്പൂണ്
മുളക് പൊടി 1ടീസ്പൂണ്
!തേങ്ങാപാല്(ഒന്നാം പാല്) 1 കപ്പ്
തേങ്ങാപാല്(രണ്ടാം പാല്) 2 കപ്പ്
കറിവെപ്പില 2 തണ്ട്

തയാറാക്കുന്ന വിധം

ഒരു പാത്രം അടുപ്പില് വെച്ച് തേങ്ങാപാലില്(രണ്ടാം പാല്) ഇറച്ചി,മുളക് പൊടി മഞ്ഞള് പൊടിയും ഉപ്പും ചേര്ത്ത് വേവിക്കുക. ശേഷം ചെറിയുള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,കുരുമുളക് എന്നിവ ചതച്ചത് ചേര്ക്കുക.പെരുജീരകം പൊടിച്ചത് ചേര്ക്കുക. കറി നന്നായി തിളച്ചതിന് ശേഷം സവാള,തക്കാളി , എന്നിവ ചേര്ത്ത് നന്നായി തിളപ്പിക്കുക.അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്ത്ത് ഇറക്കി വെക്കാം.
.താറാവ് ഇറച്ചിക്ക് പകരം ചിക്കന് ഉപയോഗിച്ച് തയാറാക്കാം
നാടന് താറാവ് കറി




ആവശ്യമുള്ള സാധനങ്ങള്

താറാവ് ഇറച്ചി 1 കിലോ

ചെറിയ ഉള്ളി 10 എണ്ണം

ഇഞ്ചി 1 വലിയ കഷ്ണം

വെളൂത്തുള്ളി 10 എണ്ണം

കുരുമുളക് 1 ടീ സ്പൂണ്

!പെരുജീരകം പൊടിച്ചത് 1 ടീ സ്പൂണ്

!സവാള 1 എണ്ണം

തക്കാളി 2 എണ്ണം

മഞ്ഞള് പൊടി 1/4 ടീ സ്പൂണ്

മുളക് പൊടി 1ടീസ്പൂണ്

!തേങ്ങാപാല്(ഒന്നാം പാല്) 1 കപ്പ്

തേങ്ങാപാല്(രണ്ടാം പാല്) 2 കപ്പ്

കറിവെപ്പില 2 തണ്ട്

തയാറാക്കുന്ന വിധം

ഒരു പാത്രം അടുപ്പില് വെച്ച് തേങ്ങാപാലില്(രണ്ടാം പാല്) ഇറച്ചി,മുളക് പൊടി മഞ്ഞള് പൊടിയും ഉപ്പും ചേര്ത്ത് വേവിക്കുക. ശേഷം ചെറിയുള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,കുരുമുളക് എന്നിവ ചതച്ചത് ചേര്ക്കുക.പെരുജീരകം പൊടിച്ചത് ചേര്ക്കുക. കറി നന്നായി തിളച്ചതിന് ശേഷം സവാള,തക്കാളി , എന്നിവ ചേര്ത്ത് നന്നായി തിളപ്പിക്കുക.അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്ത്ത് ഇറക്കി വെക്കാം.
.താറാവ് ഇറച്ചിക്ക് പകരം ചിക്കന് ഉപയോഗിച്ച് തയാറാക്കാം

tappiocca avial

മരച്ചീനി അവിയല്‍/
******************************
നിങ്ങള്‍ പല അവിയലുകളും ഉണ്ടാക്കി കാണും...പക്ഷെ മരച്ചീനി/കപ്പ കൊണ്ട് അവിയല്‍ ഉണ്ടാക്കിയിട്ടുണ്ടോ? പാചക കുറിപ്പുകള്‍ ഇതാ..പരീക്ഷിച്ചു നോക്കൂ....

ആവശ്യമുള്ള സാധനങ്ങള്‍

കപ്പ ഒരെണ്ണം (തൊലി ചെത്തി ചെറിയ കഷ്ണങ്ങള്‍ ആക്കിയത് )

തേങ്ങ ചുരണ്ടിയത്

മുളകുപൊടി ഒരു ടി സ്പൂണ്‍

മഞ്ഞള്‍പ്പൊടി കുറച്ചു

ചെറിയ ഉള്ളി മൂന്നെണ്ണം

പുളി ഒരു ചെറിയ ഒരുള വെള്ളത്തില്‍ പിഴിഞ്ഞെടുത്ത്

ഉപ്പു ആവശ്യത്തിനു

എണ്ണ, കറിവേപ്പില, വെള്ളം

പാകം ചെയ്യുന്ന രീതി

കപ്പ (ചീനി) കഷ്ണങ്ങള്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് ഉപ്പും ആവശ്യത്തിന്നു വെള്ളവും ചേര്‍ത്ത് വേവിച്ച്ടുക്കുക. (കുക്കറില്‍ 3 വിസില്‍ ). കഷ്ണങ്ങള്‍ വെന്തു കഴിയുമ്പോള്‍ ഉപ്പും ആവശ്യത്തിനു ചേര്‍ത്ത് പുളി വെള്ളം പിഴിഞ്ഞതും ചേര്‍ത്ത് ചൂടാക്കുക.

തേങ്ങയും ചുമന്നുള്ളി യും കൂടെ അരച്ചെടുത്ത് (അവിയലിനിന്റെ പാകത്തില്‍ ) കഷ്ണങ്ങളില്‍ ചേര്‍ക്കുക. വാങ്ങിവെച്ചു എണ്ണയും കറിവേപ്പിലയും ചേര്‍ത്ത് അടച്ചുവെക്കുക. കപ്പ അവിയല്‍ തയ്യാര്‍

Monday, 24 June 2013

KOZHIYADA



കോഴി അട
ആവശ്യമായ ചേരുവകള്

1 മൈദ - 400 ഗ്രാം
2 തേങ്ങാ ചിരവിയത് - ഒരു തെങ്ങയുടെത്
3 പഞ്ചസാര - 100 ഗ്രാം
4.കശുവണ്ടി പരിപ്പ് നുറിക്കിയത് - 50 ഗ്രാം
5.നെയ്യ് - 4 വലിയ സ്പൂണ്
6 ഉണകകമുന്തിരി - 50 ഗ്രാം
7 ഉപ്പ് - പാകത്തിന്
8 വെള്ളം - പൊടി കുഴക്കാന്പാകത്തിന്

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള ഒരു പാനില് നെയ്യൊഴിച്ച് ചൂടാകുമ്പോള് കശുവണ്ടി പരിപ്പ് നുറിക്കിയത്, ഉണകകമുന്തിരി ഇവ വറുത്തുകൊരുക. ബാകിയുള്ള നെയ്യില് തേങ്ങാ ചിരവിയതും പഞ്ചസാരയും വറുക്കുക, അധികം മൂക്കേണ്ട , ഇതിലേക്ക് വറുതുകൊരിയ കശുവണ്ടി പരിപ്പ് നുറിക്കിയത് ഉണകകമുന്തിരി ഇവ ചേര്ക്കണം. മൈദ ഉപ്പ്ഉം വെള്ളവും ചേര്ത് പൂരിയുടെ പാകത്തിന് കുഴച്ച് ചെറിയ ഉരുളകളാക്കി പരത്തി അതില് തേങ്ങാ മിശ്രിതം നിറച്ചു വച്ചു മടക്കി എണ്ണയില് വറുത്തു കോരുക

PALAPPAM

പാലപ്പം

ആ വശ്യ മുള്ള സാധനങ്ങൾ

വറുത്ത അരി പ്പൊടി 2 കപ്പ് 

യീസ്റ്റ് 1 / 4 ടീസ്പൂണ് 

ചെറുചൂടു വെള്ളം 1/ 4 കപ്പ് 

പഞ്ചസാര 1 നുള്ള് 
തേങ്ങാപ്പാൽ ആവശ്യ ത്തിനു

ഉപ്പ് പാകത്തിനു 


കപ്പി കാച്ചാൻ 

അരിപ്പൊടി 1 ടേബിൾ സ്പൂണ്

വെള്ളം 1 / 4 കപ്പ് 

ഉണ്ടാക്കുന്ന വിധം : യീസ്റ്റ് അളവു വെള്ളത്തിൽ പഞ്ചസാരയും ചേർത്ത് പൊങ്ങാൻ വക്കുക. കപ്പി കാച്ചി വക്കുക. രണ്ടും ഒരേ ചൂ ടാകുമ്പോൾ ഒന്നിച്ചു ചേർത്ത് അതിൽ അരിപ്പൊടിയും ചേർത്ത് കുഴച്ചു വക്കുക . 2 മണി ക്കുർ കഴിഞ്ഞു തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കി വച്ച് പിറ്റേ ദിവസം ഉപ്പും ചേർത്ത് അപ്പം ചുടുക .

NADAN AVIYAL

തനി നാടന്‍ അവിയല്‍ !

ആവശ്യമുള്ള സാധനങ്ങള്‍
ഇളവന്‍, പടവലങ്ങ, ചെരങ്ങ, വെള്ളരിക്ക, ചേന, ബീന്‌സ്്, കൊത്തമര, അച്ചിങ്ങപയറ്, കാരറ്റ്, മത്തന്, നേന്ത്രക്കായ, മുരിങ്ങാക്കായ, വെണ്ടക്ക. ഇത്രയും സാധനങ്ങള്‍ -100 ഗ്രാം വീതം.
തക്കാളി 250 ഗ്രാം
തേങ്ങ -2 എണ്ണം
പച്ചമുളക് -4
ചുവന്ന ഉള്ളി -10 എണ്ണം
കറിവേപ്പില -2 ഞെട്ട്
മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
ഇഞ്ചി -1 കഷ്ണം
ഉപ്പ് -പാകത്തിന്.

തയ്യാറാക്കുന്ന വിധം 
തക്കാളി ഒഴികെയുള്ള എല്ലാ പച്ചക്കറികളും രണ്ടര ഇഞ്ച് നീളത്തില്‍ കനം കുറച്ച് അരിയുക. പാകം ചെയ്യാനുള്ള പാത്രത്തില്‍ ആദ്യം ഇളവന്‍ ഇടുക. പിന്നീട് വെണ്ടക്കയും തക്കാളിയും ഒഴികെ ബാക്കി എല്ലാ കഷ്ണങ്ങളും ഒരുമിച്ചിട്ട് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അടുപ്പത്തുവയ്ക്കുക. മുക്കാല്‍ ഭാഗം വേവാകുമ്പോള്‍ തക്കാളി ഇതിലേക്ക് മുറിച്ചിടുക. അതോടൊപ്പം വെണ്ടക്കയും കറിവേപ്പിലയും ഉപ്പും ചേര്‍ക്ക് ഇളക്കുക. വെന്തു കഴിഞ്ഞാല്‍ നാളികേരം, ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചുചേര്‍ത്ത് ഇറക്കിവയ്ക്കുക. പച്ചവെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കുക.

മൂസാക്ക

ഇറച്ചി മിന്‍സ് ചെയ്തത് =500 ഗ്രാം
വഴുതനങ്ങ =3 എണ്ണം
ഉപ്പ്,കുരുമുളകുപൊടി =പാകത്തിന്
സവാള =3 എണ്ണം
വെളുത്തുള്ളി =6 അല്ലി
തക്കളിചാര് =ച്ചുടുവള്ളതിലിട്ടു തൊലി കളഞ്ഞു മിക്സിയില്‍അരച്ച് അരിചെടുത്തത്=ഒന്നര കപ്പ്‌
മുളകുപൊടി =ഒരു ടീസ്പൂണ്‍
എണ്ണ=ആവശ്യത്തിനു
ചെദാരുചീസ=ഒരു കപ്പ്‌
റൊട്ടിപൊടി=അര cup
തക്കലികഷ്ണങ്ങള്‍=അലങ്ഗരിക്കാന്‍

വൈറ്റ് സോസിന്

വെണ്ണ =2ടേബിള്‍ സ്പൂണ്
മൈദാ =അര കപ്പ്‌
പാല്‍ =അര കപ്പ്‌
മുട്ട അടിചധു=1 എണ്ണം
ഉപ്പ് ,കുരുമുളകുപൊടി =പാകത്തിന് 
പാകം ചെയ്യുന്ന വിധം
വഴുധനങ്ങ  കനംകുറച്ചു വട്ടത്തില്‍  അരിഞ്ഞ് ഉപ്പും കുരുമുളകുപൊടിയും പുരട്ടി വറുത്തെടുക്കുക
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള കൊത്തിയരിഞ്ഞത്‌ ചേര്‍ത്തുവഴറ്റി തവിട്ടു നിറമാകുമ്പോള്‍വെളുത്തുള്ളി അറിഞ്ഞധും മുളകുപൊടിയും ചേര്‍കുക



INJITHAIRU..

അടിപൊളി -ഇഞ്ചിത്തൈര് 

 നൈസ് ആയി നമുക്ക് ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് ഇഞ്ചിത്തൈര് -നിങ്ങള്ക്കും ഇത് പരിക്ഷിക്കാം 

കട്ടിയുള്ള തൈര്- ഒരു കപ്പ്,

ഇഞ്ചി - വലിയ ഒരു കഷ്ണം
,
പച്ചമുളക് - 10 എണ്ണം, 

കറിവേപ്പില - 2 തണ്ട്
,
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം: പച്ചമുളകും ഇഞ്ചിയും പൊടിയായി അരിഞ്ഞ് കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് തൈരില്‍ കലക്കി ചേര്‍ത്ത് ഉപയോഗിക്കാം.

NADAN SAMBAR



നാടന്‍ സാമ്പാര്‍ ........

തുവരപരിപ്പ് – ഒരു കപ്പ്‌

മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍

സവാള കഷണമാക്കിയത് – മൂന്ന്‍

പച്ചമുളക് അറ്റം പിളര്‍ന്നത്‌ – നാല്

ഉരുളകിഴങ് കഷണമാക്കിയത് – രണ്ട്

മുരിങ്ങക്ക രണ്ടായ്‌ നീളത്തില്‍ പിളര്‍ന്നത് – മൂന്ന്എണ്ണം

വഴുതനങ്ങ കഷണമാക്കിയത് – ഒന്ന്‍

ചേന കഷണമാക്കിയത് – നൂറുഗ്രാം

തക്കാളി കഷണമാക്കിയത് – രണ്ട്

വെണ്ടയ്ക്കാ കഷണമാക്കിയത് - മൂന്നു

ആവശ്യമായ മസാലകള്‍

മല്ലിപൊടി – രണ്ട് ടേബിള്‍സ്പൂണ്‍

പിരിയന്‍മുളകുപൊടി – ഒരു ടേബിള്‍സ്പൂണ്‍

ജീരകം – ഒരു നുള്ള്

ഉലുവ – അര ടി സ്പൂണ്‍

കായം – അര മുതല്‍ ഒരുസ്പൂണ്‍ വരെ

വാളന്‍പുളി – ഒരു നെല്ലികാ വലുപ്പത്തില്‍

ഉപ്പ് – പാകത്തിന്

താളിക്കാന്‍ ആവശ്യമായത് (കടുക് വറക്കുവാന്‍)

കടുക്‌ – കാല്‍ ടീസ്പൂണ്‍

ചുമന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് – അഞ്ച്

ഉണക്കമുളക് – രണ്ടു (കഷണമാക്കിയത്)

കറിവേപ്പില – രണ്ടു തണ്ട്

എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

വാളന്‍പുളി വെള്ളം തയാറാക്കാന്‍

പുളി അല്പം വെള്ളത്തില്‍ ഇട്ടു വെയ്ക്കുക .

തുവരപരിപ്പ് ആവശ്യമായ മഞ്ഞള്‍പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക.രണ്ടു വിസില്‍ മതിയാകും .ഇതിലേക്കു തക്കാളിയും വെണ്ടയ്ക്കയും ഒഴിച്ചുള്ള ബാക്കി പച്ചകറികള്‍ ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക.
എണ്ണ ഒരു പാനില്‍ ചൂടാക്കി , കടുക്‌ ,ചുമന്നുള്ളി,ഉണക്കമുളക് ,കറിവേപ്പില ഇട്ടു വറക്കുക.കടുക്‌ പൊട്ടി കഴിയുമ്പോള്‍ , മല്ലിപൊടി ,ഉലുവ,ജീരകം ,മുളകുപൊടി,കായം ഇവ ചേര്‍ത്ത് ചെറുതായി ചൂടാക്കുക (പൊടികളുടെ പച്ചമണം മാറുവാന്‍ വേണ്ടിയാണ് ).അതിലേക്ക് പുളിപിഴിഞ്ഞ വെള്ളവും ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക.തിളച്ചു കഴിയുമ്പോള്‍ ഇത് പ്രഷര്‍കുക്കറില്‍ വേവിച്ചു വെച്ചിരിക്കുന്നതില്ലേക്ക് ഒഴിക്കുക. ഇതേ പാനില്‍ അല്‍പം എണ്ണ ഒഴിച്ച് തക്കാളിയും വെണ്ടക്കയും വഴറ്റി പ്രഷര്‍കുക്കറില്‍ ചേര്‍ക്കുക.വീണ്ടും പ്രഷര്‍കുക്കര്‍ സ്റ്റൊവില്‍ വെച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കുക .
സാമ്പാര്‍ തയ്യാര്‍.വേണമെങ്കില്‍ അല്പം മല്ലിയില ചെറുതായി അരിഞ്ഞു ഇതിലേക്ക് ചേര്‍ക്കാം.

Sunday, 23 June 2013

SHARKARA GODHAMBU VADA

ശര്‍ക്കര ഗോതമ്പട

ആവശ്യമുള്ള സാധനങ്ങള്‍


ഗോതമ്പുപൊടി - ഒരു കപ്പ്‌


തേങ്ങ - അരക്കപ്പ്‌


ശര്‍ക്കര - കാല്‍കപ്പ്‌


ഏലയ്‌ക്കാപ്പൊടി - 1 ടീസ്‌പൂണ്‍


തയാറാക്കുന്നവിധം


ഗോതമ്പുപൊടി കട്ടിയില്‍ വെള്ളം അധികം ചേര്‍ക്കാതെ കുഴയ്‌ക്കുക. ഇത്‌ ഒരു വാഴയിലയില്‍ പരത്തിയെടുക്കുക. തേങ്ങ, ശര്‍ക്കര, ഏലയ്‌ക്കാപ്പൊടി എന്നിവ ഒരുമിച്ച്‌ ചേര്‍ത്തിളക്കി മാവില്‍ നിരത്തുക. ഇല രണ്ടായി മടക്കി ആവിയില്‍ വേവിച്ചെടുക്കുക.
സുഖിയന്‍


ആവശ്യമുള്ള സാധനങ്ങള്‍


ചെറുപയര്‍ വേവിച്ചത്‌ - 2 കപ്പ്‌

ശര്‍ക്കര - മുക്കാല്‍കിലോ


തേങ്ങ ചിരവിയത്‌ - ഒരു തേങ്ങ


ഏലയ്‌ക്ക പൊടിച്ചത്‌ - ഒരു ടീസ്‌പൂണ്‍


നെയ്യ്‌ - ഒന്നര ടീസ്‌പൂണ്‍


അരിപ്പൊടി - അരക്കപ്പ്‌


മൈദ - അരക്കപ്പ്‌


വെള്ളം, ഉപ്പ്‌ - ആവശ്യത്തിന്‌

എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌


തയാറാക്കുന്നവിധം


ശര്‍ക്കര ചീകി അല്‍പ്പം വെള്ളം ചേര്‍ത്ത്‌ ഉരുക്കി പാനിയാക്കുക. ഇത്‌ അരിച്ചശേഷം തേങ്ങ ചേര്‍ത്തിളക്കുക. പയര്‍, നെയ്യ്‌, ഏലയ്‌ക്ക എന്നിവയും ചേര്‍ത്തിളക്കി ഉരുളകളാക്കുക. അരിപ്പൊടിയും മൈദയും വെള്ളം ചേര്‍ത്ത്‌ കലക്കുക. പാകത്തിന്‌ ഉപ്പുചേര്‍ത്ത്‌ ഇളക്കുക. ഓരോ ചെറുപയര്‍ ഉരുളയും ഇതില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക. ചൂടോടെ വിളമ്പാം.

URULAKIZHANHU BONDA

ഉരുളക്കിഴങ്ങ്‌ ബോണ്ട

ആവശ്യമുള്ള സാധനങ്ങള്‍


ഉരുളക്കിഴങ്ങ്‌ - രണ്ട്‌ കപ്പ്‌ (വേവിച്ച്‌ പൊടിച്ചത്‌)


കടലമാവ്‌ - ഒരു കപ്പ്‌


അരിപ്പൊടി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍


ഉണക്കമുളക്‌ കീറിയത്‌ - നാലെണ്ണം


കടുക്‌ - ഒരു ടീസ്‌പൂണ്‍


ഉഴുന്നുപരിപ്പ്‌ - ഒരു ടേബിള്‍സ്‌പൂണ്‍


മുളകുപൊടി - കാല്‍ ടീസ്‌പൂണ്‍


മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍


കായപ്പൊടി - കാല്‍ടീസ്‌പൂണ്‍


ഉപ്പ്‌ - പാകത്തിന്‌


എണ്ണ - ആവശ്യത്തിന്‌


തയാറാക്കുന്നവിധം


ചൂടായ എണ്ണയില്‍ കടുക്‌, ഉണക്കമുളക്‌, ഉഴുന്നുപരിപ്പ്‌, മൂപ്പിക്കുക. ഉരുളക്കിഴങ്ങ്‌, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക. തണുത്തശേഷം ഉരുളകളാക്കുക. അരിപ്പൊടിയും കടലമാവും വെള്ളം ചേര്‍ത്ത്‌ കലക്കുക. കായപ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക. ഉരുളക്കിഴങ്ങിന്റെ ഉരുളകള്‍ ഇതില്‍ മുക്കി വറുത്തെടുക്കുക.

uzhunnuvada

ഉഴുന്നുവട

ആവശ്യമുള്ള സാധനങ്ങള്‍


ഉഴുന്ന്‌ - രണ്ടര കപ്പ്‌ (കുതിര്‍ത്ത്‌ അരച്ചെടുക്കുക)


സവാള - അരക്കപ്പ്‌ (കൊത്തിയരിയുക)


പച്ചമുളക്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍ (അരിയുക)


ഇഞ്ചി - 2 ടേബിള്‍സ്‌പൂണ്‍ (ചെറുതായരിയുക

)
കായപ്പൊടി - കാല്‍ടീസ്‌പൂണ്‍


ഉപ്പ്‌ - പാകത്തിന്‌


എണ്ണ - ആവശ്യത്തിന്‌


തയാറാക്കുന്നവിധം


ഉഴുന്ന്‌, സവാള, പച്ചമുളക്‌, ഇഞ്ചി, കായപ്പൊടി, ഉപ്പ്‌ ചേര്‍ത്തിളക്കുക. മാവ്‌ കൂട്ട്‌ കുറേശ്ശെയെടുത്ത്‌ പരത്തി തിളച്ച എണ്ണയില്‍ വറുത്ത്‌ കേരുക.

ethakappam

ഏത്തയ്‌ക്കാപ്പം

ആവശ്യമുള്ള സാധനങ്ങള്‍

ഏത്തപ്പഴം - ആറെണ്ണം (നീളത്തില്‍ മൂന്നായി കീറുക)

മൈദ - അരക്കപ്പ്‌

അരിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍

പഞ്ചസാര - ഒരു ടീസ്‌പൂണ്‍

ഉപ്പ്‌ - പാകത്തിന്‌

മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌

മുട്ട - ഒരെണ്ണം

ജീരകം - ഒരു ടേബിള്‍സ്‌പൂണ്‍

എണ്ണ - ആവശ്യത്തിന്‌

തയാറാക്കുന്നവിധം

മൈദ, അരിപ്പൊടി, പഞ്ചസാര, ഉപ്പ്‌, മഞ്ഞള്‍പ്പൊടി, മുട്ട, ജീരകം കലക്കുക. ഏത്തപ്പഴം മൈദക്കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

ullivada

ഉള്ളിവട

ആവശ്യമുള്ള സാധനങ്ങള്‍


സവാള - മൂന്നെണ്ണം (നീളത്തിലരിയുക)


പച്ചമുളക്‌ - നാല്‌ (നീളത്തിലരിയുക)


വെളുത്തുള്ളി - ഒരു ടീസ്‌പൂണ്‍ (ചതയ്‌ക്കുക)


നെയ്യ്‌ - കാല്‍ടീസ്‌പൂണ്‍


മുട്ട്‌ - ഒന്ന്‌


ഗരംമസാല - കാല്‍ടീസ്‌പൂണ്‍


മുളകുപൊടി - കാല്‍ടീസ്‌പൂണ്‍


അരിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍


കടലപ്പൊടി - രണ്ടു ടേബിള്‍സ്‌പൂണ്‍


മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍


കറിവേപ്പില - രണ്ടു കതിര്‍


ഉപ്പ്‌ - പാകത്തിന്‌


എണ്ണ - ആവശ്യത്തിന്‌


തയാറാക്കുന്നവിധം


സവാള, പച്ചമുളക്‌, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കറിവേപ്പില, ഗരംമസാല, മുളകുപൊടി, മുട്ട, ഉപ്പ്‌ യോജിപ്പിക്കുക. അരിപ്പൊടി, കടലപ്പൊടി ചേര്‍ക്കുക. വടപോലെ പരത്തുക. ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.